മുൻ കാല നക്സലൈറ്റും , ഹിന്ദി പ്രചാർ സഭാ പ്രവർത്തകനും, ആനുകാലികങ്ങളിലെ വായനക്കാരുടെ കത്തുകളിലൂടെ കാലത്തെ അടയാളപ്പെടുത്തിയ വായനക്കാരനും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും സംഘാടകനുമൊക്കെയായ ഏ.കെ. രവീന്ദ്രന്റെ രണ്ടു പുസ്തകങ്ങൾ 2012 ഫെബ്രുവരി 20 തിങ്കളാഴ്ച ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.
ചടങ്ങിൽ ജേക്കബ് വടക്കഞ്ചേരി സ്വാഗതം പറഞ്ഞു. എ.കെ.രവീന്ദ്രൻ അതിഥികളെ പരിചയപ്പെടുത്തി. ഡോക്ടർ എം.പി.മത്തായി അദ്ധ്യക്ഷനായി.
രവീന്ദ്രന്റെ നല്ലതു പ്രകൃതി ചികിത്സയോ? എന്ന ഗ്രന്ഥം ശ്രീമതി റോസി തമ്പിയ്ക്കു നൽകിക്കൊണ്ട് പ്രൊഫസർ കല്പറ്റ നാരായണൻ പ്രകാശനം നിർവഹിച്ചു. പുസ്തകത്തെ സിവിക് ചന്ദ്രൻ പരിചയപ്പെടുത്തി..
ടി.എൻ.ജോയി സ്വീകരിച്ച കീഴാള സ്വരാജ് എന്ന പുസ്തകം കെ.കെ. കൊച്ച് പ്രകാശനം ചെയ്തു. കെ.കെ. ബാബുരാജ് പുസ്തകത്തെ അവതരിപ്പിച്ചു.
ചടങ്ങിൽ വി.ജി. തമ്പി, രേഖാരാജ്, പി.പി. ഉണ്ണിച്ചെക്കൻ, ഷണ്മുഖൻ പുലാപ്പറ്റ, പി.കെ.കിട്ടൻ തുടങ്ങിയവർ സംസാരിച്ചു. എം.ജി. ബാബു നന്ദി പറഞ്ഞു.
ചടങ്ങിനു ശേഷം സദ്യയും സുഹൃദ് സംഗമവും നടന്നു.
No comments:
Post a Comment