മേലൂർ മുള്ളൻപാറയിൽ കേശവൻ എന്ന യുവാവ് 110
കെ.വി.ലൈനിൽ നിന്നുള്ള ഇൻഡക്ഷനിൽ നിന്നും കൊല്ലപ്പെട്ട കാര്യം മുമ്പ് ഒരിയ്ക്കൽ
റിപ്പോർട്ട് ചെയ്തിരുന്നു. (ലിങ്കിനു ക്ലിക്ക് ചെയ്യുക).
പക്ഷേ അതിനു ശേഷം നാളിതുവരെയായിട്ടും കെ.എസ്.ഇ.ബി. തങ്ങളുടെ ഭാഗത്തു നിന്നുള്ള
അനാസ്ഥ തുടരുക തന്നെയാണ് എന്നു പറയാതെ വയ്യ. അതു പോലെ തന്നെ കെ.എസ്.ഇ.ബി.
ടച്ചിങ്സ് വെട്ടാത്ത കാര്യങ്ങൾ ഉദാഹരണ സഹിതം പിന്നീട് ചൂണ്ടിക്കാട്ടുകയും
ചെയ്തിരുന്നു. (ലിങ്കിനു ക്ലിക്ക് ചെയ്യുക).
എന്നിട്ടും കേളനു കുലുക്കമൊന്നുമില്ല. കേശവനെ കൊന്ന അതേ 110 കെ.വി. ലൈനിലെ പൊതുജന
ശ്രദ്ധാകേന്ദ്രങ്ങളായ രണ്ടു സ്ഥലങ്ങൾ കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ
മേലൂർ
പള്ളിനട ജംഗ്ഷനിൽ കേശവനെ കൊന്ന അതേ കെ.എസ്.ഇ.ബി. 100 കെ.വി. ലൈനിനു കീഴിൽ പണി
നടന്നുകൊണ്ടിരിയ്ക്കുന്ന മൂന്നുനില കെട്ടിടം. രണ്ടു നിലകൾ പൂർത്തിയായി. മൂന്നാം
നില എങ്ങനെ പണിയുമെന്നറിയാതെ തൂണുകൾ മാത്രം കെട്ടി ഇട്ടിരിയ്ക്കുന്നു.
കെ.എസ്.ഇ.ബി.യുടെ 110 കെ.വി. ലൈനിനു കീഴെ കെട്ടിടം പണിയണമെങ്കിൽ കെട്ടിടവും ലൈനും തമ്മിൽ കുറഞ്ഞത് 5.50 മീറ്റർ വ്യത്യാസം ഉണ്ടായിരിയ്ക്കണമെന്നാണു നിലവിലുള്ള നിയമം എന്നു കേൾക്കുന്നു. അങ്ങനെയിരിയ്ക്കേ രണ്ടാം നിലയിൽ നിന്നും മൂന്നു മീറ്ററിലധികം മാത്രം ഉയരത്തിൽ നിൽക്കുന്ന കമ്പികളിൽ നിന്നും വർഷക്കാലത്തും മറ്റും ഇൻഡക്ഷൻ ഉണ്ടാകാതെ തരമില്ല. എന്നിട്ടും പോരാതെ മൂന്നാം നിലയ്ക്കുള്ള പണികളാണു നടക്കുന്നത്. ഇതിനു അനുമതി നൽകിയ പഞ്ചായത്തും കെ.എസ്.ഇ.ബി.യും എന്തു ഭാവിച്ചാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നു തമ്പുരാനു മാത്രം അറിയാം.
അതിലും ഗുരുതരമാണ് മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനരികെയുള്ള ഇതേ 110 കെ.വി. ലൈനിന്റെ അവസ്ഥ. ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിയ്ക്കുന്ന അവിടെ സ്കൂൾ കോമ്പൌണ്ടിൽ തന്നെ ടവറിനോട് ചേർന്ന് മാനേജ്മെന്റ് തേക്ക് വളർത്തുകയാണ്. അതും പോരാഞ്ഞ് ലൈനിനു കീഴിൽ തെങ്ങുകൾ തന്നെ നട്ടിരിയ്ക്കുന്നു. കാവലമാകാറായ അവ ഒന്നുരണ്ടു വർഷത്തിനകം മറ്റൊരു കൊലപാതകത്തിനു തന്നെ നിമിത്തമായേക്കാം. ലൈനിനോടു ചേർന്നു നിൽക്കുന്ന മരങ്ങൾ ഉണ്ടാക്കുന്ന ഭീഷണികൾ വേറേയും.
മേലൂർ
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനരികെയുള്ള
എഡിറ്റർ
WHAT IS THIS?
ReplyDelete