കേരളത്തിലെ ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി നോക്കുന്ന വി. ജയദേവൻ കാലടിയിൽ ജനിച്ചു. പ്രശസ്ത ഗ്രന്ഥകാരനായ പ്രൊഫസർ എസ്.കെ. വസന്തനാണ് പിതാവ്. ഇപ്പോൾ തൃശ്ശൂരിൽ സ്ഥിരതാമസം. 1963 നവംബറിൽ ജനിച്ചു. ചെന്നൈ ഐ.ഐ.ടി.യിൽ നിന്നു എഞ്ചിനീയറിംഗിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദം നേടി. സംഗീതത്തിൽ തികഞ്ഞ ജ്ഞാനമുണ്ട്.
1975 മുതൽ ക്രിക്കറ്റിനോട് കടുത്ത കമ്പമായി. തൊണ്ണൂറുകളുടെ അവസാനത്തിൽ ഇദ്ദേഹം പുതിയൊരു മഴനിയമം സൃഷ്ടിയ്ക്കാൻ ശ്രമിച്ചു. ആദ്യമൊന്നും അനുകൂലമായ പ്രതികരണങ്ങൾ എങ്ങു നിന്നും ഉണ്ടായില്ല. അദ്ദേഹം സൃഷ്ടിച്ച മഴനിയമമായ വി.ജെ.ഡി. സിസ്റ്റം അഥവാ വി.ജെ.ഡി. മെത്തേഡ് ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ സുനിൽ ഗവാസ്കറിന്റെ ശ്രദ്ധയിൽ പെട്ടതോടെ കഥ മാറി. അന്നു മുതൽ ഇന്നു വരെ വി.ജെ.ഡി. സിസ്റ്റമാണ് മികച്ച മഴനിയമമെന്നു അവസരം കിട്ടുമ്പോളെല്ലാം ഗവാസ്കർ വാദിച്ചു.
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വി.ജെ.ഡി. സിസ്റ്റമാണ് മഴനിയമമായി ഉപയോഗിയ്ക്കുന്നത്. 2010 ഡിസംബറിൽ ഐ.പി.എല്ലിൽ വി.ജെ.ഡി. സിസ്റ്റം ഉപയോഗിയ്ക്കാൻ ഉണ്ടായ തീരുമാനം അട്ടിമറിയ്ക്കപ്പെട്ടു. അന്തർദ്ദേശീയ തലത്തിൽ ഈ മഴനിയമം ഉപയോഗിയ്ക്കണമെന്നു ശുപാർശ ചെയ്യാൻ ബെ.സി.സി.ഐ. അധികാരികൾ തയ്യാറായില്ല. ആ സാഹചര്യത്തിൽ ജയദേവൻ ഔദ്യോഗികമായ മഴനിയമമായി വി.ജെ.ഡി. സിസ്റ്റത്തെ അംഗീകരിയ്ക്കണമെന്നു കാട്ടി ഐ.സി.സി.യ്ക്കു നേരിട്ട് എഴുതി. ഐ.സി.സി.യുടെ എക്സിക്യൂട്ടീവ് മാനേജരായ ഡേവീഡ് റിച്ചാർഡ്സൺ വി.ജെ.ഡി. സിസ്റ്റത്തിൽ കഴമ്പുണ്ടെന്നു കണ്ട് വിഷയത്തെ കുറിച്ചു പഠിയ്ക്കാൻ ഇംഗ്ലണ്ടിൽ നിന്നുള്ള മിസ്റ്റർ കെന്റിക്സിനെ നിയോഗിച്ചു. കെന്റിക്സിന്റെ റിപ്പോർട്ട് വി.ജെ.ഡി. സിസ്റ്റത്തിൽ കാര്യമായ കുറവ് കണ്ടെത്തിയില്ലെങ്കിലും ഡക്ക് വർത്ത് ലൂയീസ് മെത്തേഡിൽ നിർണ്ണായകമായ പിഴവുകൾ ഇല്ലെന്നും വി.ജെ.ഡി. മെത്തേഡ് നടപ്പാക്കുന്നതു കൊണ്ട് വലിയ ഗുണങ്ങൾ ഇല്ലെന്നു വിധിയെഴുതി. അതിനെ ആഴമില്ലാത്തതും മുൻവിധിയോടെ തയ്യാറാക്കിയതും പക്ഷപാതപരവുമായ ഒരു റിപ്പോർട്ടാണെന്നു വിമർശിച്ചുകൊണ്ടും ഇന്ത്യക്കാരനോ ഇംഗ്ലീഷുകാരനോ അല്ലാത്ത നിഷ്പക്ഷമതിയായ ഒരാളെ പഠിയ്ക്കാൻ നിയോഗിയ്ക്കണമെന്നും വർത്ത് ലൂയീസ് മെത്തേഡിലെ നിർണ്ണായകമായ പിഴവുകൾ ചൂണ്ടിക്കാട്ടിയും റിപ്പോർട്ട് തയ്യാറാക്കിയ മിസ്റ്റർ കെന്റിക്സ് തന്നെ അത് പരിഗണിയ്ക്കുന്ന കമ്മിറ്റിയിൽ ഉണ്ടാകുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം അപ്രകാരമുള്ള കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമ്പോൾ വല്ല വസ്തുതാപരമായ തെറ്റുകളും സ്വന്തം റിപ്പോർട്ടിനെ ന്യായീകരിയ്ക്കാൻ വേണ്ടി പറയുന്ന പക്ഷം അക്കാര്യം വിശദീകരിയ്ക്കാനുള്ള അവകാശത്തോടെ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തന്നെ അനുവദിയ്ക്കണമെന്നും മറ്റും കാട്ടി 20 പേജുള്ള ഒരു മറുപടി ജയദേവൻ ഐ.സി.സിയ്ക്കു സമർപ്പിച്ചു. ഐ.സി.സി. പക്ഷേ അതു പരിഗണിച്ചില്ല. പകരം കെന്റിക്സിന്റെ റിപ്പോർട്ട് വിശദവും നിഷ്പക്ഷവുമാണെന്നു ഐ.സി.സി.യ്ക്കു ബോദ്ധ്യം വന്നെന്നും ഡക്ക് വർത്ത് ലൂയീസ് മെത്തേഡിൽ നിർണ്ണായകമായ പിഴവുകൾ ഇല്ലെന്നും വി.ജെ.ഡി. മെത്തേഡ് നടപ്പാക്കുന്നതു കൊണ്ട് വലിയ ഗുണങ്ങൾ ഇല്ലെന്നും ബോധ്യപ്പെട്ട് ഡക്ക് വർത്ത് ലൂയീസ് മെത്തേഡ് അന്തർദ്ദേശീയ മത്സരങ്ങളിൽ തുടർന്നും ഉപയോഗിയ്ക്കാൻ ഐകകണ്ഠേന അംഗീകരിച്ചു. ഇന്ത്യയിൽ നിന്നും യോഗത്തിൽ പങ്കെടുത്ത രവിശാശ്ത്രി തുടങ്ങിയവർ എല്ലാം ഡക്ക് വർത്ത് ലൂയീസ് മെത്തേഡിനെ തന്നെ പിന്തുണയ്ക്കുകയും വി.ജെ.ഡി. മെത്തേഡിനെ അവഗണിയ്ക്കുകയും ചെയ്തു. പക്ഷേ ഡേവീഡ് റിച്ചാർഡ്സൺ നടത്തിയ പത്ര സമ്മേളനത്തിൽ ഒരല്പം ദുഃഖച്ഛവിയോടെ ജയദേവന്റെ സംഭാവനകളെ വിലപ്പെട്ടതാണെന്നും അവയിൽ ന്യൂനതകൾ ഉണ്ട് എന്നു വിവക്ഷയില്ലെന്നും മറ്റും അല്പം പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിച്ചു.
ഇന്ത്യയിൽ നിന്നും പങ്കെടുത്തവർ ഇപ്പോളും മിണ്ടാമുനികളായി കുറ്റകരമായ മൌനം പാലിയ്ക്കുന്നു. സുനിൽ ഗവാസ്കർ പതിവു പോലെ ജയദേവന്റെ പക്ഷം ചേർന്ന് ഐ.സി.സി.സാധാരണ ചെയ്യുന്ന പോലെ ഒരു വർഷം വി.ജെ.ഡി. മെത്തേഡിനെ പരീക്ഷിയ്ക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നെന്നു തുറന്നടിച്ചു.രവിശാസ്ത്രി നിശബ്ദത പാലിച്ചു.
വി. ജയദേവൻ - വി.ജെ.ഡി. മെത്തേഡിന്റെ ഉപജ്ഞാതാവ്
1975 മുതൽ ക്രിക്കറ്റിനോട് കടുത്ത കമ്പമായി. തൊണ്ണൂറുകളുടെ അവസാനത്തിൽ ഇദ്ദേഹം പുതിയൊരു മഴനിയമം സൃഷ്ടിയ്ക്കാൻ ശ്രമിച്ചു. ആദ്യമൊന്നും അനുകൂലമായ പ്രതികരണങ്ങൾ എങ്ങു നിന്നും ഉണ്ടായില്ല. അദ്ദേഹം സൃഷ്ടിച്ച മഴനിയമമായ വി.ജെ.ഡി. സിസ്റ്റം അഥവാ വി.ജെ.ഡി. മെത്തേഡ് ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ സുനിൽ ഗവാസ്കറിന്റെ ശ്രദ്ധയിൽ പെട്ടതോടെ കഥ മാറി. അന്നു മുതൽ ഇന്നു വരെ വി.ജെ.ഡി. സിസ്റ്റമാണ് മികച്ച മഴനിയമമെന്നു അവസരം കിട്ടുമ്പോളെല്ലാം ഗവാസ്കർ വാദിച്ചു.
സുനിൽ ഗവാസ്കർ ഒരു പഴയ ചിത്രം
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വി.ജെ.ഡി. സിസ്റ്റമാണ് മഴനിയമമായി ഉപയോഗിയ്ക്കുന്നത്. 2010 ഡിസംബറിൽ ഐ.പി.എല്ലിൽ വി.ജെ.ഡി. സിസ്റ്റം ഉപയോഗിയ്ക്കാൻ ഉണ്ടായ തീരുമാനം അട്ടിമറിയ്ക്കപ്പെട്ടു. അന്തർദ്ദേശീയ തലത്തിൽ ഈ മഴനിയമം ഉപയോഗിയ്ക്കണമെന്നു ശുപാർശ ചെയ്യാൻ ബെ.സി.സി.ഐ. അധികാരികൾ തയ്യാറായില്ല. ആ സാഹചര്യത്തിൽ ജയദേവൻ ഔദ്യോഗികമായ മഴനിയമമായി വി.ജെ.ഡി. സിസ്റ്റത്തെ അംഗീകരിയ്ക്കണമെന്നു കാട്ടി ഐ.സി.സി.യ്ക്കു നേരിട്ട് എഴുതി. ഐ.സി.സി.യുടെ എക്സിക്യൂട്ടീവ് മാനേജരായ ഡേവീഡ് റിച്ചാർഡ്സൺ വി.ജെ.ഡി. സിസ്റ്റത്തിൽ കഴമ്പുണ്ടെന്നു കണ്ട് വിഷയത്തെ കുറിച്ചു പഠിയ്ക്കാൻ ഇംഗ്ലണ്ടിൽ നിന്നുള്ള മിസ്റ്റർ കെന്റിക്സിനെ നിയോഗിച്ചു. കെന്റിക്സിന്റെ റിപ്പോർട്ട് വി.ജെ.ഡി. സിസ്റ്റത്തിൽ കാര്യമായ കുറവ് കണ്ടെത്തിയില്ലെങ്കിലും ഡക്ക് വർത്ത് ലൂയീസ് മെത്തേഡിൽ നിർണ്ണായകമായ പിഴവുകൾ ഇല്ലെന്നും വി.ജെ.ഡി. മെത്തേഡ് നടപ്പാക്കുന്നതു കൊണ്ട് വലിയ ഗുണങ്ങൾ ഇല്ലെന്നു വിധിയെഴുതി. അതിനെ ആഴമില്ലാത്തതും മുൻവിധിയോടെ തയ്യാറാക്കിയതും പക്ഷപാതപരവുമായ ഒരു റിപ്പോർട്ടാണെന്നു വിമർശിച്ചുകൊണ്ടും ഇന്ത്യക്കാരനോ ഇംഗ്ലീഷുകാരനോ അല്ലാത്ത നിഷ്പക്ഷമതിയായ ഒരാളെ പഠിയ്ക്കാൻ നിയോഗിയ്ക്കണമെന്നും വർത്ത് ലൂയീസ് മെത്തേഡിലെ നിർണ്ണായകമായ പിഴവുകൾ ചൂണ്ടിക്കാട്ടിയും റിപ്പോർട്ട് തയ്യാറാക്കിയ മിസ്റ്റർ കെന്റിക്സ് തന്നെ അത് പരിഗണിയ്ക്കുന്ന കമ്മിറ്റിയിൽ ഉണ്ടാകുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം അപ്രകാരമുള്ള കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമ്പോൾ വല്ല വസ്തുതാപരമായ തെറ്റുകളും സ്വന്തം റിപ്പോർട്ടിനെ ന്യായീകരിയ്ക്കാൻ വേണ്ടി പറയുന്ന പക്ഷം അക്കാര്യം വിശദീകരിയ്ക്കാനുള്ള അവകാശത്തോടെ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തന്നെ അനുവദിയ്ക്കണമെന്നും മറ്റും കാട്ടി 20 പേജുള്ള ഒരു മറുപടി ജയദേവൻ ഐ.സി.സിയ്ക്കു സമർപ്പിച്ചു. ഐ.സി.സി. പക്ഷേ അതു പരിഗണിച്ചില്ല. പകരം കെന്റിക്സിന്റെ റിപ്പോർട്ട് വിശദവും നിഷ്പക്ഷവുമാണെന്നു ഐ.സി.സി.യ്ക്കു ബോദ്ധ്യം വന്നെന്നും ഡക്ക് വർത്ത് ലൂയീസ് മെത്തേഡിൽ നിർണ്ണായകമായ പിഴവുകൾ ഇല്ലെന്നും വി.ജെ.ഡി. മെത്തേഡ് നടപ്പാക്കുന്നതു കൊണ്ട് വലിയ ഗുണങ്ങൾ ഇല്ലെന്നും ബോധ്യപ്പെട്ട് ഡക്ക് വർത്ത് ലൂയീസ് മെത്തേഡ് അന്തർദ്ദേശീയ മത്സരങ്ങളിൽ തുടർന്നും ഉപയോഗിയ്ക്കാൻ ഐകകണ്ഠേന അംഗീകരിച്ചു. ഇന്ത്യയിൽ നിന്നും യോഗത്തിൽ പങ്കെടുത്ത രവിശാശ്ത്രി തുടങ്ങിയവർ എല്ലാം ഡക്ക് വർത്ത് ലൂയീസ് മെത്തേഡിനെ തന്നെ പിന്തുണയ്ക്കുകയും വി.ജെ.ഡി. മെത്തേഡിനെ അവഗണിയ്ക്കുകയും ചെയ്തു. പക്ഷേ ഡേവീഡ് റിച്ചാർഡ്സൺ നടത്തിയ പത്ര സമ്മേളനത്തിൽ ഒരല്പം ദുഃഖച്ഛവിയോടെ ജയദേവന്റെ സംഭാവനകളെ വിലപ്പെട്ടതാണെന്നും അവയിൽ ന്യൂനതകൾ ഉണ്ട് എന്നു വിവക്ഷയില്ലെന്നും മറ്റും അല്പം പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിച്ചു.
ഡേവീഡ് റിച്ചാർഡ്സൺ പത്രസമ്മേളനത്തിൽ
പഴയ രവിശാസ്ത്രി
ഈ സാഹചര്യത്തിൽ ഡോക്ടർ ബാബു എം.എൻ., കെ.ജി.ശശി എന്നിവർ വി. ജയദേവനുമായിനടത്തിയ അഭിമുഖങ്ങൾ താഴെ വായിയ്ക്കാം.
ജയദേവൻ തന്റെ ഔദ്യോഗിക ലൈബ്രറിയിൽ
മലയാളം വീഡിയോ 1
ചോദ്യം : വി.ജെ.ഡി. സിസ്റ്റം ഇപ്പോൾ അന്തർദ്ദേശീയമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കയാണ്.
ഒരു തിരിച്ചടി എന്ന നിലയിൽ ഇപ്പോളത്തെ ഐ.സി.സി. തീരുമാനത്തെ കാണുന്നുണ്ടോ?
ഉത്തരം : തിരിച്ചടി എന്നു പറയാൻ കഴിയില്ല. എന്നാലും എനിയ്ക്ക് നിരാശയുണ്ട്.
കാരണം ഞാൻ ഒരുപാട് എഫർട്ട് അതിൽ ഇട്ടതാണ്. പക്ഷേ നമ്മളെ സപ്പോർട്ട് ചെയ്യാൻ വേണ്ടത്ര
ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചിലപ്പോൾ തിരിച്ചടി ഉണ്ടായേക്കാമെന്നു
പ്രതീക്ഷിച്ചിരുന്നു. ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് അത്ര നിരാശനല്ല.
ചോദ്യം : ബി.സി.സി.ഐ. മതിയായ താല്പര്യം ഇക്കാര്യത്തിൽ എടുത്തില്ല
എന്നു തോന്നുന്നുണ്ടോ?
ഉത്തരം : തീർച്ചയായിട്ടും. ബി.സി.സി.ഐ.യുടെ മേലേ സുനിൽ ഗവാസ്കർ എന്ന
ഒരു വ്യക്തി ഇല്ലായിരുന്നുവെങ്കിൽ ഈ സിസ്റ്റം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം എനിയ്ക്ക് ഒരുപാട് എൻകറേജ്മെന്റ് തന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ കോളംസ് വഴി ഇതാണു നല്ല സിസ്റ്റം എന്നു പ്രചരിപ്പിയ്ക്കുവാൻ ഒരുപാട്
ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ഇത്രയും എഫർട്ട് എടുക്കുമ്പോൾ അതിനു സപ്പോർട്ടിംഗ് ആയ ഒരു
എഫർട്ട് മറ്റു പലരിൽ നിന്നും ഉണ്ടായിട്ടില്ല. പക്ഷേ നമ്മുടെ കേരള ക്രിക്കറ്റ് അസ്സോസിയേഷൻ
സെക്രട്ടറി ശ്രീ ടി.സി. മാത്യു എന്നെ കുറച്ച് ഹെല്പ് ചെയ്തിട്ടുണ്ട്. അദ്ദേഹം വഴിയായി
കുറച്ച് സാമ്പത്തിക സഹായം എനിയ്ക്കു കിട്ടിയിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസ്സോസിയേഷൻ സെക്രട്ടറി ടിസി.മാത്യു
ചോദ്യം : കപിൽദേവ് സഹായിച്ചിട്ടുണ്ടോ?
ഉത്തരം : ഇല്ലില്ല. കപിൽദേവും കിരൺ മോറേയും കൂടി തുടങ്ങിയ ഐ.സി.എല്ലിൽ
ആദ്യമായി ഇത് ഉപയോഗിച്ചിട്ടുണ്ട്. അതിനു മുമ്പേ ഡൊമസ്റ്റിക് മത്സരങ്ങളിൽ ഇതു തുടങ്ങിയിരുന്നു.
പക്ഷേ എനിയ്ക്ക് സാമ്പത്തികമായി മെച്ചം കിട്ടിയത് അവരിൽ നിന്നാണ്. അവരെന്നെ നന്നായി
ട്രീറ്റ് ചെയ്തിരുന്നു. അവർ കാര്യമായി നമ്മളെ കൺസിഡർ ചെയ്തിരുന്നു. പക്ഷേ അത് പെട്ടെന്ന്
പൊളിഞ്ഞു പോയി.
പഴയ പടക്കുതിര കപിൽദേവ്
ചോദ്യം : കപിൽ ദേവാണെങ്കിലും ഗവാസ്കറാണെങ്കിലും അവർ പഴയ തലമുറയിലെ
ആളുകളാണ്. ഇപ്പോൾ കളിയ്ക്കുന്ന ആരെങ്കിലും സപ്പോർട്ട് തന്നിട്ടുണ്ടോ?
ഉത്തരം : ഇല്ല. ഒന്നാമത്തെ കാര്യം കളിക്കാരുമായി ഞാൻ അധികം ബന്ധപ്പെട്ടിട്ടില്ല.
പിന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം കളിക്കാർക്കെല്ലാം പുറമേ കാണുന്ന ആ ഇമേജ് മാത്രമേയുള്ളൂ.
ബി.സി.സി.ഐ.യുടെ ഭരണകാര്യങ്ങളിൽ ഒന്നും അവർക്കൊന്നും യാതൊരു വോയ്സും ഇല്ല. പിന്നെ ഗാംഗുലിയാണ്
കുറച്ചെങ്കിലും പിടിപാടുള്ള ആൾ. കാരണം ഡാൽമിയയെപ്പോലെയുള്ള ആളുകളുമായി ബന്ധമുള്ള ആളാണാദ്ദേഹം.
മറ്റുള്ളവരൊന്നും അങ്ങനെയാണെന്നു തോന്നുന്നില്ല. ഒരു പ്രത്യേക രീതിയിലാണ് ബി.സി.സി.ഐ.
പ്രവർത്തിയ്ക്കുന്നത്.
ചോദ്യം : ബി.സി.സി.ഐയുടെ ശുപാർശയോടു കൂടിയായിരിയ്ക്കുമല്ലോ വി.ജെ.ഡി.സിസ്റ്റം
ഐ.സി.സി.യുടെ പരിഗണനയ്ക്കു പോയിട്ടുള്ളത്.
ഉത്തരം : അല്ലല്ല. അതിനു വേണ്ടി ഞാൻ ഒരുപാട് ശ്രമിച്ചു. ആ സമയത്താണ്
നമ്മുടെ ഐ.പി.എല്ലിൽ ഇത് ആദ്യം ഉപയോഗിച്ചു നോക്കാം. എന്നിട്ട് ഐ.സി.സിയ്ക്ക് അയയ്ക്കാം എന്നു ഗവാസ്കർ തന്നെ ഒരു
നിർദ്ദേശം വച്ചത്. അങ്ങനെ തന്നെയാണ് ഐ.പി.എല്ലിൽ ഇത് ഉപയോഗിയ്ക്കാൻ ഏതാണ്ടു തീരുമാനമായത്.
അന്ന് ബി.സി.സി.ഐ. അതിൽ നിന്നു പിന്മാറിയപ്പോൾ ഞാൻ വിചാരിച്ചു ഇനി ബി.സി.സി.ഐ.യുടെ
തീരുമാനത്തിനു കാത്തു നിൽക്കേണ്ടെന്ന്. അങ്ങനെ ഐ.സി.സിയ്ക്ക് നേരിട്ട് അയച്ചു.
ചോദ്യം : 2010 ഡിസംബറിൽ വി.ജെ.ഡി.സിസ്റ്റം ഐ.പി.എല്ലിൽ അവതരിപ്പിയ്ക്കണമെന്നു
തീരുമാനം ഉണ്ടായതല്ലേ?
ഉത്തരം : ടെക്നിക്കൽ കമ്മിറ്റി തീരുമാനം എടുത്തു. സബ് കമ്മിറ്റികളുടെ തീരുമാനം വർക്കിംഗ്
കമ്മിറ്റി അംഗീകരിയ്ക്കണം. അങ്ങനെ ഒരു പ്രൊസീജിയർ ഉണ്ട്. അതുണ്ടായില്ല.
ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ
മലയാളം വീഡിയോ 2
മലയാളം വീഡിയോ 2
ചോദ്യം : ഇപ്പോൾ പറയുന്നു സിഗ്നിഫിക്കന്റ് ആയ ഫ്ലോസ് ഒന്നും ഡി/എൽ
സിസ്റ്റത്തിനു ഇല്ലെന്ന്. ഡക്ക് വർത്ത് ലൂയീസ് സിസ്റ്റത്തിനു അത്ര കാര്യമായ പാളിച്ചകൾ
ഒന്നും ഇല്ല എങ്കിൽ പിന്നെ വി.ജെ.ഡി. സിസ്റ്റം എന്തിനാണ് എന്നാണല്ലോ പറയുന്നത്. അനേക
വർഷങ്ങൾക്ക് മുമ്പ് ഡി/എൽ സിസ്റ്റത്തിൽ പാളിച്ചകൾ ഉണ്ട് എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണല്ലോ
ഒരു വി.ജെ.ഡി സിസ്റ്റം രൂപീകരിയ്ക്കുവാൻ വേണ്ടി അങ്ങ് ശ്രമിയ്ക്കുന്നത്. അപ്പോൾ ഐ.സി.സി.യുടെ
ഈ ഫൈൻഡിംഗിനോട് അങ്ങേയ്ക്ക് യോജിയ്ക്കാനാകുമോ?
ഉത്തരം : തീരെ യോജിയ്ക്കാനാകുകയില്ല. കാരണം ഡക്ക് വർത്ത് ആന്റ് ലൂയീസ്
സിസ്റ്റം തുടങ്ങിയതു മുതൽ അതിന്റെ ലേറ്റസ്റ്റ് വേർഷൻ വരെ അത് ധാരാളം സീരിയസ് ആയ പിശകുകൾ
വരുത്തിയിട്ടുണ്ട്. പക്ഷേ കളികളിൽ വളരെ സാധാരണമായി സംഭവിയ്ക്കുന്ന തർക്കങ്ങൾ ഉണ്ടാകുന്ന
അവസരങ്ങളിൽ ഒരു പക്ഷേ വലിയ പ്രശ്നങ്ങൾ ഉണ്ടായിരിയ്ക്കുകയില്ല. പക്ഷേ അതു മാത്രം നോക്കിയാൽ
പോരല്ലോ. ഇത് ഇന്റർനാഷണലി ഉപയോഗിയ്ക്കുന്ന ഒരു സിസ്റ്റം ആണ്. അപ്പോൾ കുറേയൊക്കെ സങ്കീർണ്ണമായ
സിറ്റ്വേഷനിലും അതു നല്ല റിസൽറ്റ് തരണം. അല്ലെങ്കിൽ പിന്നെ ഒരു സയന്റിഫിക് സിസ്റ്റം
എന്നു അതിനെ പറയുന്നതിൽ കാര്യമില്ലല്ലോ. മാത്രമല്ല ഇതു വിലയിരുത്തിയ ഒരു മിസ്റ്റർ കെന്റിക്സ് ഇതിന്റെ ഏറ്റവും വലിയ മേന്മയായിട്ട്
അവകാശപ്പെടുന്നത് “ ഇറ്റ് ഈസ് മോർ മാതമാറ്റിക്കലി അന്റ് സ്റ്റാറ്റിസ്റ്റിക്കലി റോബസ്റ്റ്”
എന്നാണു പറഞ്ഞിരിയ്ക്കുന്നത്. അതിനെ ഖണ്ഡിയ്ക്കുകയാണു ഞാൻ ചെയ്തത്. അങ്ങനെയാണങ്കിൽ
തീർച്ചയായിട്ടും അപൂർവമായ അവസരങ്ങളിലൊഴികെ എല്ലാ കേസ്സുകളിലും അത് നല്ല റിസൽട്ട് തരേണ്ടതാണ്.
പക്ഷേ വളരെ മോശം റിസൽറ്റ് തരുന്ന അതായത് ഒരു മാച്ചിൽ ഒരിയ്ക്കലും സംഭവിയ്ക്കാൻ പറ്റാത്ത
റിസൽറ്റ് തരുന്ന അവസരങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് സാമാന്യം
അറിയാവുന്ന ആളുകൾക്ക് മനസ്സിലാകാവുന്ന വിധത്തിൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ഞാൻ റിപ്പോർട്ട്
സബ്മിറ്റ് ചെയ്തിട്ടുണ്ട്.
ചോദ്യം : ജനത്തെ ക്ഷോഭിപ്പിയ്ക്കാവുന്ന തരത്തിൽ ഡി/എൽ സിസ്റ്റത്തിലൂടെ
തെറ്റായ തരത്തിൽ എടുത്ത തീരുമാനങ്ങൾ വല്ലതും അങ്ങേയ്ക്ക് ഞങ്ങളെ ഓർമ്മിപ്പിയ്ക്കാനുണ്ടോ?
ഉത്തരം : നമ്മൾ ഇപ്പോൾ കമ്പയർ ചെയ്യുന്നത് ഏറ്റവും ലേറ്റസ്റ്റ് വേർഷനുമായാണ്.
പണ്ട് തീർച്ചയായിട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ എഴുതി വച്ചിട്ടുള്ളത് നോക്കേണ്ടിവരും.
പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല. പഴയൊരു വേർഷനിലെ ഒരു കളിയിൽ സൌത്ത് ആഫ്രിക്ക 306 റൺസ്
അടിച്ചതിനു ശേഷം ന്യൂസിലാൻഡ് ഒരു വിക്കറ്റിനു 182 റൺസ് എടുത്ത് (മുപ്പതു ഓവറും മൂന്നു
ബോളിനുമാണെന്നു തോന്നുന്നു) നിൽക്കുമ്പോൾ കളി 39 ഓവറാക്കി ചുരുക്കി. അതിൽ അവരുടെ ടാർഗെറ്റു
പ്രകാരം 230 ആണു ഫിക്സ് ചെയ്തു കൊടുത്തത്. അപ്പോൾ തന്നെ എല്ലാവരും അത് കുറവാണ് എന്നു
അഭിപ്രായപ്പെട്ടു. പക്ഷേ ഇപ്പോളത്തെ ലേറ്റസ്റ്റ് വേർഷനിൽ അത് 227 ആണ്. എന്റെ വേർഷനിൽ
അത് 240 ആയിരുന്നു. അവരുടെ പുതിയ വേർഷനിൽ ഒന്നോ രണ്ടോ റൺസ് കുറഞ്ഞപ്പോൾ എന്റേതിൽ
241ഓ 242ഓ ആയി കൂടുകയായിരുന്നു. അത് വേൾഡ് കപ്പിൽ വന്നിട്ടുള്ളതാണ്. അങ്ങനെ പല മാച്ചുകളും
വന്നിട്ടുള്ളതാണ്. ഡി/എൽ സിസ്റ്റത്തിന്റെ പുതിയ
വേർഷനെ കുറിച്ചാണല്ലോ നാം പറയുന്നത്. ആദ്യമായി അത് ഉപയോഗിച്ച മാച്ചു തന്നെ വളരെ കോൺട്രവേർഷ്യൽ
ആകുമായിരുന്നു. ഓസ്ട്രേലിയ 19 ഓവർ കഴിഞ്ഞപ്പോൾ ഒരു വിക്കറ്റിനു 96 ആയിരുന്നു. അപ്പോൾ
തടസ്സം വരികയും കളി 29 ഓവർ ആയി ചുരുക്കുകയും ആയിരുന്നു. ഈ ഇരുപത്തി ഒമ്പത് ഓവറിൽ അവർ
183 റൺസാണെടുത്തത്. ശരിയ്ക്കു നോക്കുകയാണെങ്കിൽ ഫീൽഡ് റസ്ട്രിക്ഷൻ ഉള്ള ഈ പവർപ്ലേ അവർ
ശരിയായി വിനിയോഗിച്ചതിനു ശേഷമാണ് തടസ്സം വന്നത്. അതിനു ശേഷം അവസാനത്തെ 10 ഓവറും അവർ
ശരിയ്ക്ക് അടിയ്ക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ഈ 183 നേക്കാളും കുറച്ചു കൂടുതലാകാവുന്ന
ഒരു ലക്ഷ്യമാണ് ഫിക്സ് ചെയ്യേണ്ടിയിരുന്നത്. അതിനു 223 റൺസാണ് അവർക്ക് ടാർഗെറ്റ് ഫിക്സ്
ചെയ്തു കൊടുത്തത്. തീർച്ചയായും ഇതു കോൺട്രവേർഷ്യൽ ആകുമായിരുന്നു. പക്ഷേ ഇവരുടെ ഭാഗ്യം
കൊണ്ട് സൌത്ത് ആഫ്രിക്ക ആകെ തകർന്നുപോയി. 120നു അവർ ഓൾ ഔട്ട് ആയി. അപ്പോൾ പിന്നെ അവർക്ക്
അതിന്റെ പേരിൽ വിവാദമുണ്ടാക്കാൻ പറ്റിയില്ല. അവർ ഒന്ന് ഫൈറ്റ് ചെയ്ത് 190നടുത്ത് സ്കോറൊക്കെ
ചെയ്തിരുന്നുവെങ്കിൽ അതൊരു വിവാദമാകുമായിരുന്നു. എന്റെ സിസ്റ്റത്തിൽ അത് 209ഓ മറ്റോ
വരുന്നുള്ളൂ. അതു ശരിയുമാണ്. കാരണം ആദ്യത്തെ ഓവറുകളും അവർക്ക് കിട്ടി. അവസാനത്തെ ഓവറുകളും
അവർക്ക് കിട്ടി, നഷ്ടപ്പെട്ടത് മിഡിൽ ഓവറുകളാണല്ലോ.
ചോദ്യം : ഏറ്റവും കുറവ് വിക്കറ്റ് പോകുന്ന അവസരങ്ങളിൽ മാത്രമാണ് ഡി/എൽ
സിസ്റ്റത്തിലൂടെ തെറ്റായ തീരുമാനങ്ങൾ വരുന്നത് എന്നതിനെ കുറിച്ച് എന്തു പറയുന്നു?
ഉത്തരം : വൺ ഡേ മാച്ചിനെ സംബന്ധിച്ചിടത്തോളം ഇത് ഏതാണ്ടു ശരിയാണന്നു
പറയാം. കാരണം സീറോ വിക്കറ്റോ വൺ വിക്കറ്റോ പോയിക്കഴിയുമ്പോൾ ആ സമയത്ത് തടസ്സം വന്നാൽ
അവർക്ക് കണ്ടമാനം ഫേവർ ചെയ്യുന്ന ഒരു രീതിയാണ് ഡി/എൽ സിസ്റ്റം. എന്നാൽ ടി20യിൽ നേരേ
തിരിച്ചാണ്. ടി20യിൽ കണ്ണും പൂട്ടി അടിയ്ക്കുന്നതിനെയാണവർ പ്രോത്സാഹിപ്പിയ്ക്കുക. 220
അടിയ്ക്കലൊന്നും ഇപ്പോൾ അസാധാരണമല്ല. 220 റൺ പ്രതിരോധിയ്ക്കുന്ന ടീം മഴയൊക്കെ വരാൻ
സാധ്യതയുണ്ടെങ്കിൽ കണ്ണും പൂട്ടി അടിച്ചു കൊള്ളുക. മൂന്നോ നാലോ വിക്കറ്റു പോയാലൊന്നും
പ്രശ്നമില്ല. കാരണം വിക്കറ്റ് പോകുന്നതു തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. 80 റൺസിനു 5 വിക്കറ്റു പോയാലും ഡി/എൽ സിസ്റ്റത്തിലൂടെ
അവർ ജയിച്ചെന്നു വരാം. എന്നാൽ 80 റൺസിനു 5 വിക്കറ്റു പോയവർക്ക് 220 റൺസിനെതിരെ വിജയിയ്ക്കാൻ
കഴിയില്ലെന്നു നമുക്കൊക്കെ അറിയാം. ഇങ്ങനെ ഓ.ഡി.ഐയിൽ ഡി/എൽ സിസ്റ്റം എങ്ങനെ ബിഹേവ്
ചെയ്യുന്നോ അതിനു നേരെ വിപരീതമായാണു പലപ്പോളും അത് ടി20യിൽ ബിഹേവ് ചെയ്യുന്നത്. അവിടെയാണ്
എനിയ്ക്കു കോൺഫിഡൻസുള്ളത്.
ചോദ്യം : അങ്ങനെയാണെങ്കിൽ ഡി/എൽ സിസ്റ്റത്തിന്റെ അടിസ്ഥാന സമവാക്യങ്ങളിലും
ഫങ്ഷനുകളിലും ഡാറ്റകളിലും തകരാറുണ്ടാകേണ്ടേ?
ഉത്തരം : അതു തന്നെയാണ്. അതിന്റെ മോഡലിലുള്ള ഒരു തെറ്റാണത്. അവർ ഒരു എക്സ്പോണെൻഷ്യൽ മോഡലാണു സ്വീകരിച്ചിട്ടുള്ളത്.
അതായത് ആദ്യത്തെ ഓവറിൽ ഏറ്റവും കുറവ് പ്രൊഡക്ടിവിറ്റിയും അവസാനത്തെ ഓവറിൽ ഏറ്റവും കൂടുതൽ
പ്രൊഡക്ടിവിറ്റിയും എക്സ്പൊണെൻഷ്യൽ ആയി വേരി ചെയ്യുമന്നാണവർ പറയുന്നത്. ഒരു മോഡൽ കളിയുടെ
സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിയ്ക്കണം. ഒരു കളിയിലും ആ മോഡൽ പ്രകാരം സംഭവിയ്ക്കുന്നില്ല.
യഥാർത്ഥ കളിയിൽ ഇതല്ല പാറ്റേൺ. അറ്റ് ലീസ്റ്റ് ഒരു പത്തു മുപ്പതു ഓവർ വരെ ഇതല്ല സംഭവിയ്ക്കുന്നത്.
തെറ്റായ ഒരു പാറ്റേൺ ആണ് അവർ അസ്സ്യൂം ചെയ്തത്. അവർ പറയുന്നത് അവർ ഒരു മൂവായിരം ഡാറ്റ
അനലൈസ് ചെയ്തെന്നാണ്. അടിസ്ഥാനപരമായ സങ്കല്പം തന്നെ തെറ്റാണങ്കിൽ എത്ര ഡാറ്റ അനലൈസ്
ചെയ്താലും എന്തു കാര്യം?
ചോദ്യം : മൂവായിരം ഡാറ്റ അവർ അനലൈസ് ചെയ്തതിൽ അവരുടെ സിസ്റ്റത്തിനു
അനുസൃതമായാണ് ആ ഡാറ്റയിലെ സ്കോറിംഗ് നടന്നിട്ടുള്ളതെന്ന് പറയാനാകുമോ?
ഉത്തരം : അവർ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് എനിയ്ക്ക് അറിയില്ല.
ചോദ്യം : അവരുടെ ഇക്വേഷനിലേയ്ക്ക് നയിച്ച ഡാറ്റ എന്തെന്നും?
ഉത്തരം : അതൊന്നും ഞാൻ നോക്കിയില്ല. അത്തരം വിശകലനം നല്ലതു തന്നെയാണ്.പക്ഷേ
അതിനേക്കാളും പ്രധാന കാര്യങ്ങൾ വേറെയുണ്ട്.
ചോദ്യം : സ്കോറിംഗ് പാറ്റേണ് അടിസ്ഥാനപരമായ വസ്തുതകൾ മാറിമാറി വരികയാണിപ്പോൾ.
പണ്ട് 200 റൺസൊക്കെ വിലപ്പെട്ടതെന്നു കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ 300 റൺസു
പോലും സുരക്ഷിതമല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് വരുന്നു.
ഉത്തരം : ഉവ്വ്. പക്ഷേ എന്റെ മോഡലിനെ സംബന്ധിച്ചിടത്തോളം അത് കാര്യമായി
ബാധിയ്ക്കുകയില്ല. കാരണം എന്താണെന്നു വച്ചാൽ ഓരോ റേഞ്ചിനും അതായത് തിയററ്റിക്കലായി
നൂറ് റൺസിനു താഴെയായി എടുക്കുന്ന മാച്ച് നൂറ്റമ്പതിനും ഇരുന്നൂറ്റമ്പതിനും ഇടയിലുള്ള
മാച്ച് എന്നിങ്ങങ്ങനെയൊക്കെ ആറു പാറ്റേണായി തരം തിരിച്ചാണ്. പണ്ടും വലിയ സ്കോറുകൾ ഉണ്ടായിരുന്നു
എന്നോർക്കണം. അങ്ങനെ പാറ്റേൺ അനുസരിച്ച് ടേബിൾ ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കുകയാണ്.
അതുകൊണ്ട് അങ്ങനെയുള്ള ഒരു പ്രശ്നവും ഉണ്ടാകില്ല. ഇനിയും ഇതിനെ പറ്റി കൂടുതൽ ചിന്തിച്ചു
നോക്കാം. പക്ഷേ കാര്യമായ കുറവുകളൊന്നും ഇപ്പോൾ ഇല്ല.
ചോദ്യം : കളിയെ നിയന്ത്രിയ്ക്കുന്ന ഘടകങ്ങളിൽ ഏറ്റവും ആദ്യം പിച്ച്,
ബോൾ, ടോസ് അങ്ങനെ ഒരുപാട് എണ്ണം പ്രധാനമാണ്. ഇവയൊന്നും ഈ മെതേഡുകളിൽ പരിഗണിയ്ക്കപ്പെടുന്നില്ല. കളിയുടെ ഈ അടിസ്ഥാന ഘടകങ്ങൾ പരിഗണിയ്ക്കാത്ത ഈ മഴ നിയമങ്ങൾ?
ഉത്തരം : ഇല്ലില്ല. ഇതൊരു മാത്തമാറ്റിക്കൽ മോഡൽ ആണ്. പിച്ചോ, അതിന്റെ ബിഹേവിയറോ കളിയ്ക്കുന്ന
ടീമിന്റെ സ്റ്റാൻഡേർഡോ ഒക്കെ ആ സ്കോറിൽ പ്രതിഫലിയ്ക്കും എന്ന ഒരു അസംപ്ഷൻ. മോശം പിച്ചാണെങ്കിൽ
ലോ സ്കോറും ഫ്ലാറ്റ് പിച്ചാണെങ്കിൽ ഹൈ സ്കോറുമായിരിയ്ക്കും. ലോ സ്കോറിംഗ് പാറ്റേൺ എങ്ങനെയാണെന്നും
ഹൈ സ്കോർ പാറ്റേൺ എങ്ങനെയാണെന്നും പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ടായിരിയ്ക്കും.
ചോദ്യം : പ്രശ്നം അതല്ല. സ്കോർ ചെയ്തിടത്തോളം എന്താണെന്നത് ഓക്കേ.
പക്ഷേ അതിനു ശേഷം എത്ര സ്കോർ ചെയ്യുമായിരുന്നു എന്ന എക്സ്പെക്ടേഷനുണ്ട്.
ഉത്തരം : അതു ശരിയായിരിയ്ക്കുമല്ലോ. ഏതു പാറ്റേണിലാണെങ്കിലും ആ പാറ്റേണിന്റെ
കർവിലെ ഒരു പോയിന്റ് നമുക്കറിഞ്ഞിരുന്നാൽ മറ്റേ പോയിന്റ് നമുക്ക് കണ്ടു പിടിയ്ക്കാം.
അതാണു ചെയ്യുന്നത്.
പുതിയൊരു റഫറൻസ് കൂടി സൃഷ്ടിയ്ക്കുകയാണ് ജയദേവൻ
മലയാളം വീഡിയോ 3
മലയാളം വീഡിയോ 3
ചോദ്യം : വി.ജെ.ഡി.സിസ്റ്റം ഡി./എൽ. മെത്തേഡിനേക്കാൾ മെച്ചപ്പെട്ടതല്ല
എന്നു ഐ.സി.സി. കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.ജെ.ഡി. സിസ്റ്റം നിരാകരിച്ചിട്ടുള്ളത്.
എന്നാൽ അങ്ങു പറയുന്നു വി.ജെ.ഡി. സിസ്റ്റം ഡി./എൽ. മെത്തേഡിനേക്കാൾ മികച്ചതാണെന്ന്.
എന്താണു കാരണം?
ഉത്തരം : ഒരു മെത്തേഡിന്റെ പ്രധാന യോഗ്യത നമ്മൾ നിശ്ചയിയ്ക്കുന്ന
ടാർഗെറ്റിന്റെ ആക്സെപ്റ്റബിലിറ്റിയാണ്. സുനിൽ ഗവാസ്കറെപ്പോലെ ഒരാൾ വി.ജെ.ഡി. സിസ്റ്റ
പ്രകാരമുള്ള ടാർഗെറ്റാണു കൂടുതൽ മെച്ചപ്പെട്ടതെന്നു പറയുന്നത് ശരിയ്ക്കും മാത്തമാറ്റിക്സ്
അറിഞ്ഞിട്ടല്ല; അത്രയും കാലം ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവത്തിൽ ഇന്ന സ്കോറിനു ഇത്ര
ടാർഗറ്റായിരിയ്ക്കണം എന്ന ഒരു ഇന്റ്യൂഷന്റെ അടിസ്ഥാനത്തിലാണ്. അതാണു ഒരു പ്രധാന കാര്യം.
അതിനെ മാത്രം ആശ്രയിയ്ക്കണം എന്നു ഞാൻ പറയില്ല. ചിലപ്പോൾ മൾട്ടിപ്പിൾ ഇന്ററപ്ഷൻ വരുമ്പോൾ
അതു സാധിച്ചു എന്നു വരികയില്ല. അപ്പോളാണ് ഇതിനു
പ്രസക്തി വരുന്നത്. രണ്ടു ടീമിലേയും ക്യാപ്റ്റന്മാരിൽ ഒരാൾ ഈ ടാർഗറ്റ് സ്കോറല്പം കൂടിപ്പോയി
മറ്റെയാൾ ഇതൊരു അന്യായമായി എന്നൊക്കെ ധാരാളം കേസ്സുകളിൽ പറഞ്ഞിട്ടുണ്ട്. എനിയ്ക്കു
തോന്നുന്നത് മൂന്നു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒരു പ്രാവശ്യമെങ്കിലും
ഡി./എൽ. മെത്തേഡ് കോൺട്രവേഴ്സ്യൽ ആയിട്ടുണ്ട് എന്നാണ്. ഒരു ക്യാപ്റ്റൻ ഈ ടാർഗെറ്റ് അല്പം കൂടുതലായിപ്പോയി എന്നു പറയുന്നിടത്ത് വി.ജെ.ഡി.
സിസ്റ്റ പ്രകാരം ടാർഗെറ്റ് കുറവായിരിയ്ക്കും. നേരെ മറിച്ച് വേറൊരു സന്ദർഭത്തിൽ ഈ ടാർഗറ്റ്
വളരെ കുറഞ്ഞു പോയി എന്നൊരു ടീം പരാതിപ്പെടുന്നിടത്ത് വി.ജെ.ഡി. സിസ്റ്റ പ്രകാരമുള്ള
ടാർഗെറ്റ് ഡി./എൽ. മെത്തേഡിനേക്കാൾ കൂടുതലും
ആയിരിയ്ക്കും. ആ ഒരു ഫാക്ടർ നോക്കുമ്പോൽ തന്നെ വി.ജെ.ഡി. സിസ്റ്റം ഡി./എൽ. മെത്തേഡിനേക്കാൾ
വളരെയധികം മുന്നിലാണെന്നു കാണാവുന്നതാണ്. ഇത് ഒന്ന്. ഇനി മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ
ഡി./എൽ. മെത്തേഡിന്റെ ഒരു എക്സ്പോണെൻഷ്യൽ കൺസപ്റ്റ് ആണ്. ഞാൻ അങ്ങനെയല്ല ചെയ്തിട്ടുള്ളത്.
മാച്ചിനെ പല സ്റ്റേജുകളാക്കി തിരിച്ച് ആ ഓരോ സ്റ്റേജിലും വരുന്നതിന്റെ പെർസെന്റേജ്
കണക്കാക്കിയാണ് എന്റെ കർവുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തീർച്ചയായിട്ടും
മാച്ചിൽ യഥാർത്ഥ സംഭവങ്ങളോട് അടുത്തു നിൽക്കുന്നത് എന്റെ മോഡൽ ആണ്.
The rain equations
ചോദ്യം : പക്ഷേ വി.ജെ.ഡി. സിസ്റ്റത്തിൽ ആകെ രണ്ടു കർവ് മാത്രമേ ഉപയോഗിയ്ക്കുന്നുള്ളൂ
എന്നാണല്ലോ കേൾക്കുന്നത്?
ഉത്തരം : ഡി./എൽ. സിസ്റ്റത്തിനും രണ്ടു കർവ് തന്നെയാണ് ഉപയോഗിയ്ക്കുന്നത്.
ഡി./എൽ. മെത്തേഡിൽ ഒരു കർവ് കാണിച്ചിട്ട് അതിന്റെ ജസ്റ്റ് ഓപ്പോസിറ്റ് അതായത് 100 മൈനസ്
ഡാറ്റയാണ് അടുത്ത കർവ്. പക്ഷേ എന്റെ അങ്ങനെയല്ല.അത് വേറൊരു മോഡലാണ്. അങ്ങനെ ഡി./എൽ.
സിസ്റ്റം ഒരു കർവേ കാണിച്ചിട്ടുള്ളൂ. അവർ പലേ കർവും കാണിച്ചിട്ടുള്ളത് ഓരോ വിക്കറ്റും
പോകുന്നതിനു അനുസരിച്ചാണ്. അത് എന്റേതിലും ഉണ്ടെങ്കിലും ഞാൻ പ്രത്യേക കർവായി കാണിയ്ക്കുന്നില്ല.
ഞാൻ സങ്കല്പിച്ചിട്ടുള്ളത് ഓരോ സ്റ്റേജിലും ഒരു പ്രത്യേക വിക്കറ്റ് പോകാനുള്ള സാധ്യതയാണ്.
ആ സാധ്യത ശരിയായാൽ മാത്രമേ കർവ് ശരിയായിരിയ്കുകയുള്ളൂ. അതിനേക്കാൾ കുറവോ കൂടുതലോ വിക്കറ്റു
പോയിട്ടുണ്ടെങ്കിൽ അതിനനുസൃതമായ വെയിറ്റേജ് ടീമുകൾക്ക് നൽകുന്നു. ഓരോ പോയിന്റും എടുത്തതിനു
ശേഷം അവിടെ നിന്നുമുള്ള വേരിയേഷനാണു പരിഗണിയ്ക്കുന്നത്.
ചോദ്യം : ഈ വേരിയേഷൻ വി.ജെ.ഡി. സിസ്റ്റത്തിൽ അറൈവ് ചെയ്തിട്ടുള്ളത്
എന്തു ഡാറ്റയുടെ അടിസ്ഥാനത്തിലാണ്?
ഉത്തരം : ആദ്യം ഞാൻ 87 മുതൽ 96 വരെയുള്ള കുറെ മാച്ച് ഡാറ്റ എടുത്തിട്ടാണ്
ചെയ്തത്. അതിനു ഡാറ്റ കുറെ ഒന്നിച്ചു കിട്ടണം. പിന്നെ സമയം കിട്ടുമ്പോളെല്ലാം വേൾഡ്
കപ്പ് ഡാറ്റ കിട്ടുമ്പോളും ടി20യെ സംബന്ധിച്ച് ഐ.പി.എൽ. നടക്കുമ്പോളും ഞാൻ അത് എടുത്തു
നോക്കും. വേറെ ഒരു അപ്ഡേറ്റിങ്ങിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല. ട്രയൽ ആന്റ് എറർ
മെത്തേഡ് ഉപയോഗിച്ച് വാല്യൂസ് അല്പം കൂട്ടിയും കുറച്ചും നോക്കിയിട്ട് വീണ്ടും ഒന്ന്
അറേഞ്ച് ചെയ്തു. അങ്ങനെയാണ്. എന്റെ എപ്പോളും ലക്ഷ്യം ഒരു കറക്റ്റ് മെത്തേഡ് കിട്ടുക
എന്നതാണ്. തിയറിക്കൽ പെർഫെക്ഷനെ അപേക്ഷിച്ച് അത് ഏറ്റവും പ്രാക്ടിക്കൽ ആയിരിയ്ക്കുക
എന്നതാണ് പ്രധാനം.
ചോദ്യം : അങ്ങനെ നോക്കിയാൽ വി.ജെ.ഡി. സിസ്റ്റം തിയറക്ടിക്കൽ അല്ല
എന്ന ഒരു കുറ്റസമ്മതം കൂടിയല്ലേ ഇത്?
ഉത്തരം : പെർഫെക്ഷൻ ഇനിയും ആകാം. നമ്മൾ ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ
കോസ്റ്റ് കൂടി കണക്കിലെടുക്കുമല്ലോ. ഒരു പരിധിയിലധികം കോസ്റ്റ് ആയാൽ അതുകൊണ്ട് നമുക്ക്
ഫലമില്ല എന്നുകണ്ട് അത് സ്റ്റോപ്പ് ചെയ്യും. പെർഫെക്ഷൻ ഇനിയും തീർച്ചയായും ചെയ്യാം.
പക്ഷേ അതിനു വേണ്ട സാഹചര്യങ്ങൾ വേണം.
ചോദ്യം : ഇതേ വാദം ഡി./എൽ. മെത്തേഡിനുമുണ്ടല്ലോ. ഡി./എൽ. മെത്തേഡ്
നിരന്തരം അതിന്റെ കുറവുകൾ പരിഹരിച്ച് മുമ്പോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണല്ലോ. അതിന്റെ
പല വേർഷൻസ് ഇറങ്ങിയില്ലേ?
ഉത്തരം : എനിയ്ക്കു പ്രൂവ് ചെയ്യാൻ സാധിയ്ക്കും, 2005ൽ എന്റെ മെത്തേഡുമായി
കമ്പയർ ചെയ്തത് കോഡ 7 എന്ന വേർഷൻ ആണ്. ആ കോഡ 7 വേർഷനേക്കാളും മോശമായ വേർഷനാണ് ഇപ്പോളത്തെ
വിൻകോഡ 3.0. അത് എങ്ങനെയാണ് സംഭവിച്ചതെന്നു എനിയ്ക്കറിയാൻ വയ്യ. കോഡ വേർഷൻ കണ്ടപ്പോൾ
അവർ എന്റെ അടുത്തെത്തി, അവർ അടുത്ത വർഷത്തോടെ അവരുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കും എന്ന
വിശ്വാസത്തോടെ രണ്ടു മൂന്നു വർഷങ്ങൾ ഞാൻ എന്റെ വേർഷനിലേയ്ക്കു തിരിഞ്ഞു നോക്കിയില്ല.2007
മുതൽ 2010 വരെ അതായിരുന്നു സ്ഥിതി. 2010ലാണു പിന്നെ നോക്കിയത്.
ചോദ്യം : ഇതിലൊരു പ്രശ്നം നമ്മൾ ഡി./എൽ. മെത്തേഡിനെ നമ്മുടെ വി.ജെ.ഡി.
സിസ്റ്റമായിട്ടാണ് കമ്പയർ ചെയ്യുന്നത് എന്നതാണ്. നമ്മുടെ സിസ്റ്റം ആധികാരികമെന്നു ആരും
പറഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ നമ്മുടെ സിസ്റ്റത്തിലേയ്ക്ക് അവർ വരണമെന്നു പറയുന്നത്
അല്പം ശരികേടല്ലേ.
ഉത്തരം : നമ്മുടേതിലേയ്ക്ക് അവർ വരണമെന്നില്ല. ഞാൻ അങ്ങനെ വാശി പിടിയ്ക്കുന്നില്ല.
1975 മുതൽ 1992 വരെയെങ്കിലും ഞാൻ വളരെ കൃത്യമായിട്ട് വളരെ സീരിയസ്സായി ക്രിക്കറ്റ്
കണ്ടിട്ടുള്ളയാളാണു ഞാൻ. അതിനു ശേഷവും അങ്ങനെ തന്നെ.
ചോദ്യം : അങ്ങനെയെങ്കിൽ വി.ജെ.ഡി. സിസ്റ്റത്തിന്റേയും ഡി./എൽ. മെത്തേഡിന്റേയും
ആദ്യകാല രൂപങ്ങൾ കുറേക്കൂടെ സമാനമായിരുന്നു എന്നത് ഒരു വസ്തുതയല്ലേ?
ഉത്തരം : ആദ്യകാല രൂപങ്ങളല്ല, ഇടയ്ക്കുള്ള രൂപങ്ങളാണ് സമാനമായിരുന്നത്.
2005ൽ കെന്റിക്സ് കമ്പയർ ചെയ്ത ഡി./എൽ. സിസ്റ്റം താരതമ്യേന ഭേദമായിരുന്നു. അവർക്കു
പറ്റിയതെന്തെന്നു വച്ചാൽ ആ സിസ്റ്റം വന്ന സമയത്ത് ടി20 കയറിവന്നു. ആ സിസ്റ്റം ടി20യ്ക്ക്
തീരെ യോജിച്ചില്ല. അപ്പോൾ അതാകെ പാളിപ്പോയി. ടി20 ശരിയാകാതെ വന്നപ്പോൾ അവർ മാന്വലായി
ചെയ്തതായിരിയ്ക്കണം പിന്നത്തെ വേർഷനുകൾ.
ചോദ്യം : അങ്ങനെയാണെങ്കിൽ തന്നെ വൺഡേയ്ക്കും ടി20യ്ക്കും വേറെ വേറെ
സിസ്റ്റമല്ലേ ഉള്ളത്?
ഉത്തരം : അല്ല. രണ്ടിനും ഒരേ സിസ്റ്റമാണ്. രണ്ടിനും രണ്ടിടത്ത് ക്ലിക്ക്
ചെയ്യേണ്ടതുണ്ടെങ്കിലും ഒരേ സിസ്റ്റമാണ്.
ചോദ്യം : അല്ല. രണ്ടെണ്ണത്തിന്റേയും ഔട്ട് പുട്ട് രണ്ടു വിധത്തിലല്ലേ
വരുന്നത്?
ഉത്തരം : ഒരേ പ്രോഗ്രാമാണ് അവർ 50 ഓവറിനും 20 ഓവറിനും ഉപയോഗിയ്ക്കുന്നത്.
അവരുടെ ടി20 എന്നാൽ 50 ഓവർ കളിയുടെ ഒരു സ്പെഷൽ കേസ് മാത്രമാണ്. അമ്പത് ഓവർ മത്സരം തടസ്സം
വന്ന് 20 ഓവർ ആയ ഒരു കേസ്സ് പോലെയായിട്ടാണ് അവർ ടി20യെ എടുത്തിട്ടുള്ളത്.
ചോദ്യം : ടി20യിൽ ആകെ 20 ഓവറാണ്. വൺഡേയിൽ 20 ഓവറെങ്കിലും കളിച്ചാലേ
മത്സരഫലമുള്ളൂ. ചുരുക്കി പറഞ്ഞാൽ ഇതു രണ്ടും സംഗമിയ്ക്കുന്ന ഒരു ബിന്ദു ഇല്ല.
ഉത്തരം : അവരുടെ മെത്തേഡിൽ അത് കട്ട് ചെയ്തിരിയ്ക്കുകയാണ്. അതായത്
ഓ.ഡി.ഐ.യുടെ ഒരു പ്രോഗ്രാമിൽ 20 ഓവറിൽ കുറഞ്ഞ ഒരു ഇൻപുട്ട് കൊടുത്താൽ അതിനു റിസൽറ്റ്
കിട്ടുകയില്ല. അത് അവർ ബ്ലോക് ചെയ്തിരിയ്ക്കുകയാണ്. അത്രയേ ഉള്ളൂ. പക്ഷേ അതേ പ്രോഗ്രാമാണ്
അവർ ടി20യ്ക്ക് ഉപയോഗിയ്ക്കുന്നത്.
ചോദ്യം : ടി20യിൽ 20 ഓവറിൽ താഴയുള്ള സാധ്യതകൾ മാത്രമേയുള്ളൂ. ഓ.ഡി.ഐ.യിൽ 20 ഓവറിൽ കൂടുതൽ ഉള്ള സാധ്യതകൾ മാത്രമേയുള്ളൂ.
അപ്പോൾ ഡിഫറന്റ് സെറ്റ് ഓഫ് വാല്യൂസ്, കൺസ്ട്രൈന്റ്സ്, ഡാറ്റാസ് ഒക്കെ നമുക്ക് കൊടുക്കാവുന്നതേയുള്ളൂ.
അപ്പോൾ അതു രണ്ടും സമാനമാണെന്നു നമുക്ക് എങ്ങനെ പറയാനാകും?
ഉത്തരം : ഞാനും അത് അങ്ങനെ അല്ല എന്നു തന്നെയാണു പറയുന്നത്. ഞാൻ അത്
വേറെ ഡെവലപ് ചെയ്തു. എന്റെ ഓ.ഡി.ഐ.യുടെ മോഡൽ ശരിയ്ക്കു പറഞ്ഞാൽ ടി20യ്ക്കു പോരാ. അതു
ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ തിയററ്റിക്കലായി നോക്കുമ്പോൾ അവർ പറയുന്നത് ശരിയുമാണ്.
ഓ.ഡി.ഐ.യുടെ ഭാഗം തന്നെയാണ് ടി20 എന്നു നമുക്ക് തെളിയിയ്ക്കാം. പക്ഷേ ഞാൻ പുതിയ ഡാറ്റ ഉണ്ടാക്കി രണ്ടും രണ്ടാക്കി
ടി20യ്ക്ക് പുതിയ പ്രോഗ്രാം ഉണ്ടാക്കി. പക്ഷേ
കെന്റിക്സ് പറയുന്ന ഒരു കുറ്റം നിങ്ങൾ എന്തിനു ഇതു രണ്ടാക്കി, രണ്ടും ഒന്നു തന്നെ ആക്കിക്കൂടായിരുന്നോ
എന്നാണ്. അതിനു തിയററ്റിക്കലായി രണ്ടും ഒന്നാണെങ്കിലും പ്രാക്റ്റിക്കലായി രണ്ടും രണ്ടാണെന്നു
ഞാൻ മറുപടി പറഞ്ഞു. ടി20യുടെ മാച്ചുകൾ അനലൈസ് ചെയ്തപ്പോൾ അവ വ്യത്യസ്തങ്ങളാണെന്നു തോന്നി.
അതുകൊണ്ട് ഞാൻ ഒരു പുതിയ മോഡൽ ഉണ്ടാക്കി. എന്നുവച്ച് അവ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല.
ചോദ്യം : വി.ജെ.ഡി. സിസ്റ്റപ്രകാരം ഒരേയൊരു പ്രോഗ്രാമാണോ ഉള്ളത്?
ഉത്തരം : രണ്ടു പ്രോഗ്രാമാണ്. അത് തെറ്റാണന്നാണ് കെന്റിക്സ് പറയുന്നത്.
ഇപ്പോൾ അവർ അതൊക്കെ പറയും. അവർക്ക് യാതൊരു നിവൃത്തിയുമില്ല. നാളെ അവർ പുതിയത് ടി20യ്ക്ക്
ഉണ്ടാക്കിയാൽ മാത്രമേ അവരുടേത് ശരിയാകുകയുള്ളൂ. അവർ അടുത്ത നിമിഷം അത് ഉണ്ടാക്കാനും
മതി.
ചോദ്യം : ഈ പ്രശ്നത്തിൽ ഒരേ ഡാറ്റയിൽ ആണെങ്കിൽ തന്നെ അവയുറെ റേഞ്ച്
വ്യത്യസ്തമാണ്. ഒന്ന് 5 മുതൽ 20 ഓവറും മറ്റേത് 20 ഓവറിൽ കൂടുതലുമാണ് വരുന്നത്. അപ്പോൾ
അവ തമ്മിൽ ഒരു കോൺഫ്ലിക്റ്റ് ഉണ്ടാകാവുന്ന ഒരു പ്രശ്നവുമില്ലല്ലോ. ഇന്ന ഓവർ മുതൽ ഇന്ന
ഓവർ വരെ ഇന്ന വിധത്തിലെന്നും അതിനു മുകളിൽ മറ്റു വിധത്തിലെന്നും പ്രോഗ്രാം ക്രമീകരിയ്ക്കുന്നതിൽ
ഒരു പ്രശ്നവും ഇല്ലല്ലോ.
ബി.സി.സി.ഐ. സഹായിയ്ക്കാതെ ഒറ്റയ്ക്ക് ഐ.സി.സി. വരെ
മലയാളം വീഡിയോ 4
മലയാളം വീഡിയോ 4
ചോദ്യം : വി.ജെ.ഡി. സിസ്റ്റം ഇപ്പോൾ നിലനിൽക്കുന്നതിൽ ഏറ്റവും മികച്ചതാണെന്നു
അങ്ങ് അവകാശപ്പെടുന്നുണ്ടല്ലോ. അങ്ങേയ്ക്ക് അങ്ങയുടെ സിസ്റ്റത്തിനെക്കുറിച്ച് അങ്ങു
കൊടുത്ത റപ്രസെന്റേഷന്റെ അടിസ്ഥാനത്തിൽ മാത്രം ശാസ്ത്രീയമായ പഠനം നടത്താൻ തയ്യാറായിട്ടുള്ള
ഐ.സി.സി. ആ പഠന റിപ്പോർട്ട് വിലയിരുത്തിയിട്ട് ആ പഠന റിപ്പോർട്ട് ഏറ്റവും പരിപൂർണ്ണമാണ്
എന്നു ഐക്യകണ്ഠേന അംഗീകരിച്ച് വി.ജെ.ഡി. സിസ്റ്റത്തെ നിരാകരിയ്ക്കുകയാണുണ്ടായത്. അപ്രകാരം
ഒരു ശാസ്ത്രീയ പഠനം നടത്തി ഐക്യകണ്ഠേന തള്ളിക്കളഞ്ഞ റിപ്പോർട്ട് മറ്റതിനേക്കാൾ മികച്ചതാണ്
എന്നു അങ്ങ് പറയണമെങ്കിൽ ഡി./എൽ. മെത്തേഡ് ഉയർത്തിപ്പിടിച്ച ആ റിപ്പോർട്ട് ഐക്യകണ്ഠേന
ഐ.സി.സി. സ്വീകരിയ്ക്കാൻ ഇടയായ തീരുമാനത്തിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് അങ്ങേയ്ക്ക്
പറയേണ്ടി വരും. അങ്ങനെ വല്ല സാഹചര്യവുമുണ്ടോ?
ഉത്തരം : ഐ.സി.സി.യുടെ മീഡിയാ റിലീസിൽ പറഞ്ഞിട്ടുള്ള റിപ്പോർട്ട്
എന്റെ റിപ്പോർട്ടല്ല. മിസ്റ്റർ കെന്റിക്സ് എന്ന ഐ.സി.സി. ഏർപ്പെടുത്തിയ ഒരാളുടെ റിപ്പോർട്ടാണ്
ഐ.സി.സി. സ്വീകരിച്ചതായി പറയുന്നത്. ഈ കെന്റിക്സിന്റെ റിപ്പോർട്ട് മുഴുവൻ അബദ്ധജടിലമാണെന്നും
അത് വളരെ ഷാലോ റിപ്പോർട്ട് ആണെന്നും ബയാസ്ഡാണെന്നും
പ്രിമെഡിറ്റേറ്റഡ് ആണെന്നുമാണ് എന്റെ അഭിപ്രായം. അത് വ്യക്തമായും ഉദാഹരണസഹിതം ഞാൻ വിവരിച്ചു
കൊടുത്തിരുന്നു. വീണ്ടും യുണാനിമസ് ആയി ഒരു ഡിസിഷൻ ഉണ്ടായി എന്നതിൽ എനിയ്ക്കു തോന്നുന്നത്
അത് വോട്ടിനിട്ടിട്ടില്ലെന്നു മാത്രമാണ്. അവർ അത് ചർച്ച ചെയ്തിരിയ്ക്കാം. പക്ഷേ ഇവരിൽ
ആരും തന്നെ എന്റെ റിപ്പോർട്ട് പൂർണ്ണമായും വായിച്ചിരിയ്ക്കാൻ ഇടയുണ്ടെന്നു തോന്നുന്നില്ല.
ഞാൻ എന്റെ റിപ്പോർട്ടിനെ കുറിച്ച് പറയുന്നത് അല്പം വില കുറഞ്ഞതാണ്. അത് മൂന്നാമതൊരാൾ
പറയുന്നതാണ് കുറേക്കൂടി നല്ലത്. കെന്റിക്സിന്റെ റിപ്പോർട്ട് മാത്രം വായിച്ചു നോക്കുന്ന
ഒരാൾക്ക് അതു തന്നെയാണു ശരിയെന്നേ തോന്നുകയുള്ളൂ. അദ്ദേഹം പറയുന്ന ഓരോ കാര്യത്തിലും
ഫാക്ച്വൽ മിസ്റ്റേക്ക് ഉണ്ടെന്ന് എന്റെ റിപ്പോർട്ടിൽ ഞാൻ പറയുമ്പോൾ മാത്രമേ അവർക്ക്
മനസ്സിലാവുകയുള്ളൂ. എന്റെ ഇരുപത് പേജ് റിപ്പോർട്ട് പൂർണ്ണമായും വായിയ്ക്കാൻ എത്രപേർ
ക്ഷമ കാട്ടിയിട്ടുണ്ടാകും എന്നതും ഒരു ചോദ്യം തന്നെയാണ്. പിന്നെ മറ്റൊരു കാര്യം എന്നത്
മിസ്റ്റർ കെന്റിക്സ് ഈ കമ്മിറ്റിയിൽ ഉണ്ട്. ഒരാൾ എനിയ്ക്കെതിരെ ഒരു റിപ്പോർട്ട് എഴുതുന്നു.
എന്നിട്ട് ആ റിപ്പോർട്ട് വേണമോ വേണ്ടയോ എന്നു അംഗീകരിയ്ക്കുന്ന കമ്മിറ്റിയിൽ അയാൾ തന്നെ
ഉണ്ട്. അത് ഒരിയ്ക്കലും എനിയ്ക്ക് അംഗീകരിയ്ക്കുവാൻ കഴിയുകയില്ല. എന്തു പോയിന്റ് വന്നാലും
അദ്ദേഹത്തിനു അത് ജസ്റ്റിഫൈ ചെയ്യാൻ കഴിയും. ഞാൻ അവിടെ ഇല്ല താനും.
ചോദ്യം : കെന്റിക്സ് വളരെ ആദരണീയനായ ആളാണ്. രണ്ടു കമ്മിറ്റിയിലും
അദ്ദേഹം ഉണ്ടെങ്കിലും അദ്ദേഹം പക്ഷപാതരഹിതമായി പെരുമാറും എന്നു ഐ.സി.സിയ്ക്കു ബോധ്യമുണ്ടെങ്കിൽ
ഈ പ്രശ്നമില്ലല്ലോ?
ഉത്തരം : ഐ.സി.സി.യ്ക്ക് തോന്നുന്നതിൽ പ്രശ്നമില്ല. പക്ഷേ അതു ശരിയല്ല.
ചോദ്യം : കെന്റിംഗ്സിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ താല്പര്യങ്ങൾ
ഉണ്ട് എന്ന് അങ്ങ് വിശ്വസിയ്ക്കുന്നുണ്ടോ?
ഉത്തരം : വ്യക്തിപരമായി ഡക്ക്വർത്ത് ആന്റ് ലൂയീസിന്റെ കൂടെ വളരെ വർഷങ്ങളായി പ്രവർത്തിയ്ക്കുന്ന
ഒരാളാണ് കെന്റിക്സ്. അതിൽ രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് അവരോടുള്ള അദ്ദേഹത്തിന്റെ പോസിറ്റീവ്
അറ്റാച്ച്മെന്റ്. രണ്ട് അദ്ദേഹത്തിന്റെ ചിന്തയുടെ ഒരു ഡയറക്ഷൻ തന്നെ ഈ ഡക്ക്വർത്ത്
ആന്റ് ലൂയീസിന്റെ ഒരു രീതിയിലാണ്. ഈ മെത്തേഡുകൾ രണ്ടും രണ്ടു രീതിയിൽ ഉള്ളതാണ്. എന്റെ
ഒരു ഫിലോസഫി മനസ്സിലാക്കാനുള്ള കഴിവു പോലും അദ്ദേഹത്തിനില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അദ്ദേഹത്തിനു ഒന്നും മാറ്റി ചിന്തിയ്ക്കാനുള്ള കഴിവില്ല. അദ്ദേഹം ഇപ്പോളും ഡക്ക്വർത്ത്
ലൂയീസിന്റെ ആ ഒരു പാറ്റേണിൽ ചിന്തിച്ചു കൊണ്ടിരിയ്ക്കയാണ്.
ഡേവീഡ് കെന്റിക്സ് (David Kendix)
ചോദ്യം : ശാസ്ത്രീയമായ വിശകലന രീതിയിൽ തന്നെ രണ്ടു വ്യത്യസ്ത രീതികളാണ്
ഡി./എൽ. മെത്തേഡിനും വി.ജെ.ഡി. സിസ്റ്റത്തിനും ഉള്ളത്. അതിൽ പഴയ രീതിയിൽ ചിന്തിയ്ക്കുന്നവർക്ക് പുതിയ രീതി ഉൾക്കൊള്ളാൻ കഴിയാത്തതായിരിയ്ക്കുമോ
പ്രശ്നം?
ഉത്തരം : അതും ഒരു കാരണമാണ്. ഏതാണു പ്രശ്നങ്ങളെന്നു നമുക്കു പറയാനാകുകയില്ലല്ലോ.
അതുകൊണ്ടാണ് എന്നെ വിളിയ്ക്കണമെന്നു ഞാൻ നിർബന്ധമായി ആവശ്യപ്പെട്ടത്. ആ ഡിസ്കഷനിൽ പങ്കെടുക്കാൻ
അവസരം തന്നില്ലെങ്കിലും അതിൽ തെറ്റായി വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടാൻ
എനിയ്ക്കൊരു അവസരം തരണമെന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷേ അതു നടന്നില്ല.
ചോദ്യം : അതായതു കെന്റിക്സിന്റെ ഭാഗത്തു നിന്നും നെഗറ്റീവ് ആയ ഒരു
ഇടപെടൽ ഉണ്ടാകുമെന്നു മുൻ കൂട്ടി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു?
ഉത്തരം : മുൻകൂട്ടി പ്രതീക്ഷിച്ച് ഞാൻ അത് എഴുതിയിരുന്നു. പക്ഷേ അങ്ങനെ
ഉണ്ടാകുകയില്ല എന്നാണ് ഡേവ് റിച്ചാർഡ്സൺ മറുപടി തന്നത്.
ചോദ്യം : മുൻകൂട്ടി പ്രതീക്ഷിയ്ക്കാവുന്ന സാഹചര്യങ്ങൾ എന്തായിരുന്നു?
ഉത്തരം : ആ റിപ്പോർട്ട് ഞാൻ കണ്ടതല്ലേ. ആ റിപ്പോർട്ടിനെ ഞാൻ നിശിതമായി
വിമർശിച്ചു. എന്റെ ഒരു ശൈലി എന്താണെന്നു വച്ചാൽ എന്റെ മനസ്സിൽ തോന്നുന്നത് അങ്ങനെ തന്നെ
എഴുതുക എന്നതാണ്. അത് പ്രത്യേകിച്ച് ഒന്നും വിചാരിച്ചല്ല. അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നു
കൃത്യമായി എഴുതിയത് ഒരു പക്ഷേ അദ്ദേഹത്തെ ഹർട്ട് ചെയ്യും. അങ്ങനെ ഹർട്ട് ചെയ്താലും
കുഴപ്പമില്ല എന്നു കരുതി തന്നെയാണ് ഞാൻ എഴുതിയത്, കാരണം 2005ലും അദ്ദേഹം ഇങ്ങനെ തന്നെയാണ്
എഴുതിയത്. എന്റെ ജീവിതം തന്നെ മാറാവുന്ന അവസ്ഥ തകർക്കുകയാണ് അന്നദ്ദേഹം ചെയ്തത്. 2005ൽ
വി.ജെ.ഡി. സിസ്റ്റം അംഗീകരിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഇന്നെന്റെ പൊസിഷൻ എന്താണ്? അങ്ങനെ
എന്റെ ജീവിതത്തിൽ ഒരു വഴിമുടക്കിയായിട്ടിരുന്നയാളാണ് മിസ്റ്റർ കെന്റിക്സ്. എനിയ്ക്ക്
അദ്ദേഹത്തെ വിമർശിയ്ക്കുന്നതിൽ യാതൊരു വിഷമവുമില്ല.
ചോദ്യം : വഴിമുടക്കി ആയി എന്നു പറയുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികമായ
ധാരണയുടേയും ഉത്തമവിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ ആയിരുന്നു എങ്കിൽ അദ്ദേഹത്തെ വിമർശിയ്ക്കാനാകുകയില്ലല്ലോ.
ഉത്തരം : അത് ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ ഇതാണെന്റെ പോളിസി.
ഇനി താങ്കൾ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ സോറി എന്നു പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം
പറഞ്ഞു, ‘ഞാൻ അങ്ങനെ കരുതിയിട്ടില്ല‘. പക്ഷേ റിപ്പോർട്ട് വന്നപ്പോൾ 2005ലെ പഴയ റിപ്പോർട്ട്
അപ്രകാരം തന്നെ ആവർത്തിയ്ക്കുകയും ഇത്രയും തെറ്റുകളുള്ള ഡക്ക്വർത്ത് ആന്റ് ലൂയീസ് മെത്തേഡിൽ ഒരു തെറ്റു പോലും കണ്ടെത്താൻ
യാതൊരു ശ്രമവും നടത്താതിരിയ്ക്കുകയും ചെയ്തു.
ചോദ്യം : സമിതിയിൽ അദ്ദേഹത്തെപ്പോലെ വേറെ ആളുകളും ഉണ്ടായിരുന്നോ വിലയിരുത്തുവാൻ?
ഉത്തരം : ഞാൻ അതു പരിശോധിച്ചപ്പോൾ വേറൊരു നെഗറ്റീവ് പോയിന്റ് എന്റെ
ശ്രദ്ധയിൽ വന്നു. ആരെങ്കിലും അത് അറിഞ്ഞു കൊണ്ട് ചെയ്തതാണോ എന്ന് എനിയ്ക്ക് അറിയില്ല.
ഒരു ഫേമസ് ഇംഗ്ലീഷ് പത്രമായ ഗാർഡിയനിലാണെന്നു തോന്നുന്നു എന്നെക്കുറിച്ച് നല്ലൊരു റിപ്പോർട്ട്
വന്നു. പക്ഷേ അതിന്റെ അവസാനം അനാവശ്യമായ ഒരു വാചകം കണ്ടു. ഇന്ത്യാക്കാർ ഇംഗ്ലീഷുകാരുടെ
മേൽ ഒരു ആധിപത്യം സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന്റെ
ഒരു ഉത്തമ ഉദാഹരണമാണ് വി.ജെ.ഡി.സിസ്റ്റം ഡക്ക്വർത്ത് ആന്റ് ലൂയീസ് മെത്തേഡിനു എതിരായി ഇപ്പോൾ കൊണ്ടു
വന്നിരിയ്ക്കുന്നതെന്ന് അതിൽ എഴുതിയിരിയ്ക്കുന്നു. എന്തിനാണ് അങ്ങനെ എഴുതിയിരിയ്ക്കുന്നതെന്നറിയില്ല.
കാരണം ഞാൻ ബി.സി.സി.ഐ. വഴി പോലുമല്ല നേരിട്ടാണ്
ഐ.സി.സിയ്ക്ക് എഴുതിയത്. കമ്മിറ്റിയിൽ കുറേ ഇംഗ്ലീഷുകാർ ഉണ്ട്. അത് ഒരു പക്ഷേ കമ്മിറ്റിയിലുള്ള ഇംഗ്ലീഷുകാർ വായിച്ചിട്ടുണ്ടാകാം.
അവർക്ക് ചിലപ്പോൾ സ്വാഭാവികമായി ഇംഗ്ലീഷുകാരെ പ്രൊട്ടക്ട് ചെയ്യേണ്ടത് തങ്ങളുടെ കടമയാണ്
എന്ന് ആ ഒരു വാചകം കൊണ്ട് തോന്നിയിട്ടുണ്ടാകണം.
ചോദ്യം : ഇന്ത്യാക്കാർ ഇംഗ്ലീഷുകാരുടെ മേൽ ഒരു ആധിപത്യം സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്
എന്നു എഴുതിയത് ഇന്ത്യക്കാർക്കെതിരെയുള്ള ഒരു അധിക്ഷേപമായി കരുതുന്നുണ്ടോ?
ഉത്തരം : അധിക്ഷേപമാണെന്നല്ല; തെറ്റായ ഒരു കാര്യമാണ് എഴുതിയിരിയ്ക്കുന്നത്
എന്നാണ്. ഏതായാലും ഞാൻ ഒരു ഇന്ത്യക്കാരൻ എന്ന നിലയിലേ അല്ല ഐ.സി.സിയ്ക്ക് എഴുതിയത്.
ഒരു ബെറ്റർ സിസ്റ്റം എന്ന നിലയിലേ അഡ്രസ്സ് ചെയ്തിട്ടുള്ളൂ.
ചോദ്യം : തെറ്റായ രീതിയിലുള്ള പ്രചരണങ്ങളും യൂറോപ്പിൽ അങ്ങയ്ക്കെതിരെ
ഉണ്ടായിരുന്നു?
ഉത്തരം : അതെ. ഈ പത്രത്തിലെ ഈ റിപ്പോർട്ട് കണ്ടപ്പോൾ ഞാൻ അത്ര കടന്നു
ചിന്തിച്ചില്ല. പക്ഷേ റിസൽറ്റ് വന്നപ്പോൾ എനിയ്ക്കു
തോന്നുന്നത് കമ്മിറ്റിയിൽ ഉള്ള ഒരുപാട് ഇംഗ്ലീഷുകാരെ മാനസികമായി ഡക്ക് വർത്തിനെ അനുകൂലിയ്ക്കാൻ
ഇത്തരം റിപ്പോർട്ടുകൾ പ്രേരിപ്പിച്ചോ എന്നാണ്.
ചോദ്യം : അങ്ങനെയാണെങ്കിൽ അതേ കാരണം കൊണ്ടു തന്നെ ഒരു ഇന്ത്യക്കാരന്റെ
സിസ്റ്റത്തെ ബി.സി.സി.ഐ. സപ്പോർട്ട് ചെയ്യേണ്ടതല്ലായിരുന്നോ?
ഉത്തരം : പക്ഷേ അതുണ്ടായില്ല. അത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് അറിയില്ല.
ഇന്ത്യക്കാരായ അമ്പയർമാരിൽ നിന്നും സ്കോറർമാരിൽ
നിന്നും നല്ല സപ്പോർട്ട് കിട്ടിയിട്ടുണ്ട്. പക്ഷേ ബി.സി.സി.ഐ. ഒഫീഷ്യത്സ് ഇതിനു വേണ്ടത്ര
പരിഗണന കൊടുക്കുന്നില്ല.
ചോദ്യം : ഐ.സി.സി.യുടെ ഈ തീരുമാനം തിരുത്താനാകുമെന്നു തോന്നുന്നുണ്ടോ?
വി.ജെ.ഡി. സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ അത് ഇനിയും മെച്ചപ്പെടുത്താനോ
വല്ല സാഹചര്യവും ഇപ്പോളും നിലനിൽക്കുന്നുണ്ടോ?
ഉത്തരം : അവർ വി.ജെ.ഡി. സിസ്റ്റത്തിൽ എന്തെങ്കിലും കുറ്റമുണ്ടെന്നു
ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. അവർ അങ്ങനെ കൃത്യമായി ആവശ്യപ്പെട്ടാൻ പരിഹരിയ്ക്കാവുന്നതാണെങ്കിൽ
അത് ഉടനെ പരിഹരിയ്ക്കും. പക്ഷെ ഞാനിപ്പോളും ഇടയ്ക്ക് എന്റെ സിസ്റ്റത്തിലെ എനിയ്ക്കു തന്നെ പോരാ എന്നു
തോന്നാവുന്ന മേഖലകൾ സമയം കിട്ടുമ്പോളെല്ലാം വർക്ക് ചെയ്യുന്നുണ്ട്. അതു പോലും കെന്റിക്സിനൊന്നും
കണ്ടു പിടിയ്ക്കാൻ പറ്റിയിട്ടില്ല. പക്ഷേ അതൊന്നും സീരിയസ്സായ പോരായ്മയല്ല.
ചോദ്യം : അങ്ങനെ പോരായ്മകൾ ആരെങ്കിലും പറയുകയും അങ്ങ് അവ തിരുത്തുകയും
ചെയ്തിട്ടുണ്ടോ?
ഉത്തരം : ഇപ്പോൾ തന്നെ കെന്റിംഗ്സ് ഒന്നു രണ്ട് പോരായ്മകൾ പറഞ്ഞിരുന്നു.
ഞാൻ അത് കറക്ട് ചെയ്തിരുന്നു.
ചോദ്യം : എത്ര സമയം വേണ്ടി വന്നു അത് കറക്ട് ചെയ്യാൻ?
ഉത്തരം : അതിന് അങ്ങനെ അധികം സമയമൊന്നും വേണ്ട്. അതിന്റെ കറക്ട് പോയിന്റ്
കിട്ടാനാണ് സമയമെടുക്കുക. പിന്നെ ഇതിന്റെ ഏ റ്റു സെഡ് ഞാൻ തന്നെയാണ് ചെയ്യുന്നത്. അപ്പോൾ
എനിയ്ക്ക് ആലോചിയ്ക്കുമ്പോൾ തന്നെ എന്തു പ്രശ്നം കൊണ്ടാണത് എന്നു മനസ്സിലാകും. ഇപ്പോൾ
തന്നെ ഞാൻ അത് തിരുത്തിയിട്ടുണ്ട്. രണ്ടു ദിവസമെടുത്തു.
അത് കറക്ട് ചെയ്തകാര്യം ഞാൻ അവരോട് ജസ്റ്റ് മെൻഷൻ ചെയ്തിട്ടേയുള്ളൂ. ഞാൻ റിവ്യൂവിനു
വേണ്ടി സമർപ്പിച്ച ആ സിസ്റ്റം മാത്രം റിവ്യൂവിനു പരിഗണിച്ചാൽ മതി കാരണം ഡക്ക് വർത്ത്
ലൂയീസും ആ അവസ്ഥയിലാണല്ലോ. നമ്മൾ ഫെയർ ആയിരിയ്ക്കണം. നാം ഒരിയ്ക്കലും അന്യായമായി ഒരു
കാര്യം ചെയ്യരുതല്ലോ. അവരുടെ പഴയ സിസ്റ്റം ഉപയോഗിയ്ക്കുമ്പോൾ എന്റെയും പഴയ സിസ്റ്റം
തന്നെ ഉപയോഗിച്ചുകൊള്ളൂ.
ചോദ്യം : ഡി./എൽ. മെത്തേഡും അതിനു ശേഷം പുതുക്കിയിട്ടുണ്ടാകുമല്ലോ?
ഉത്തരം : ഇല്ല. അവർക്ക് അങ്ങനെ പുതുക്കാൻ പറ്റില്ല. അവരുടെ സിസ്റ്റത്തിൽ
ഒരു ചെറിയ തെറ്റു വന്നാൽ പോലും തിരുത്താൻ പ്രയാസമുണ്ട്. അവരുടെ സിസ്റ്റത്തിൽ അടിസ്ഥാനപരമായി
ഒരു എക്സ്പോണെൻഷ്യൽ ഗ്രോത്താണ്. ഒന്നാമത്തെ ഓവറിൽ ഏറ്റവും കുറവ് റൺസും അമ്പതാമത്തെ
ഓവറിൽ ഏറ്റവും കൂടുതൽ റൺസും എന്നതാണ് അവരുടെ സങ്കല്പം. അവർ എവിടെയെങ്കിലും ഒരു തെറ്റ്
കണ്ട് ആ തെറ്റ് തിരുത്താൻ പുറപ്പെടുമ്പോൾ മറ്റൊരിടത്ത് അത് ബാധിയ്ക്കും.
ചോദ്യം : ഐ.സി.സിയുടെ തീരുമാനം പുനഃപരിശോധിയ്ക്കാവുന്ന ഒരു സാഹചര്യം
നിലവിലുണ്ടോ?
ഉത്തരം : ഇല്ല. ഒരു വർഷത്തിനിടയ്ക്ക് സാധ്യതയില്ല. പക്ഷേ പകരം ഡക്ക്വർത്ത് ആന്റ് ലൂയീസ് സിസ്റ്റമല്ലേ ഐ.സി.സി. ഉപയോഗിയ്ക്കുന്നത്.
അതുകൊണ്ട് എന്തും സംഭവിയ്ക്കാം.
തുറന്നു പറയാൻ പരിമിതികളോടെ
മലയാളം വീഡിയോ 5
മലയാളം വീഡിയോ 5
ചോദ്യം : വി.ജെ.ഡി. സിസ്റ്റം ഐ.സി.സി. നിരാകരിച്ചിരിയ്ക്കുകയാണല്ലോ.
അതിന്റെ പ്രതികരണം എന്താണ്?
ഉത്തരം : എന്തായാലും നിരാശയുണ്ട്. ഇപ്പോൾ ലോകത്തുള്ളതിൽ ഏറ്റവും മികച്ച
സിസ്റ്റം എന്റേതു തന്നെയാണെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഡക്ക്വർത്ത് ആന്റ് ലൂയീസ് മെത്തേഡിന് ഒരുപാട് പരിമിതികൾ ഉണ്ട്.
പക്ഷേ എന്തുകൊണ്ടാണ് ഈ കമ്മിറ്റി മെമ്പേഴ്സിനു അത് മനസ്സിലാക്കാനാകാത്തതെന്ന് എനിയ്ക്ക്
എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
ചോദ്യം : ബി.സി.സി.ഐ.യുടെ ഭാഗത്തു നിന്നും മതിയായ താല്പര്യം ഇല്ലാത്തതു
കൊണ്ടായിരിയ്ക്കുമോ ഐ.സി.സി. ഇങ്ങനെ ഒരു തീരുമാനമെടുത്തത്?
ഉത്തരം : തീർച്ചയായും അത് ഇൻഫ്ലൂവൻസ് ചെയ്തിട്ടുണ്ടാകണം. കാരണം പ്രോപ്പർ
ചാനൽ വഴിയല്ല അത് ഐ.സി.സി.യ്ക്കു പോയത്. ഞാൻ പലവട്ടം ശ്രമിച്ചിട്ടും ബി.സി.സി.ഐ. വഴി
പേപ്പർ ഒന്നും മേലോട്ട് പോകാത്ത കാരണം കൊണ്ട് ഞാൻ നേരിട്ട് ഐ.സി.സി.യ്ക്കു അയയ്ക്കുകയായിരുന്നു.
ഡേവ് റിച്ചാർഡ്സൺ അത് കണ്ടിട്ട് അതിൽ എന്തോ കഴമ്പുണ്ട് എന്നു കരുതി അദ്ദേഹമാണ് അത്
ഇനീഷ്യേറ്റ് ചെയ്തത്.
ചോദ്യം : അദ്ദേഹം ഇക്കാര്യത്തിൽ വളരെ സഹായകമായ നിലപാട് സ്വീകരിച്ചു
എന്നു കരുതുന്നുണ്ടോ?
ഉത്തരം : ഓരോരുത്തരുടേയും മനസ്സിലിരിപ്പ് എനിയ്ക്കറിയാനാകില്ല. എങ്കിൽ
പോലും അദ്ദേഹം കുഴപ്പം പിടിച്ച ഒരാളെന്നു എനിയ്ക്ക് തോന്നിയിട്ടില്ല. ഈ ഡിസിഷൻ വന്നതിനു
ശേഷം ഞാൻ അദ്ദേഹത്തിനു എഴുതിയ കത്തിൽ പോലും എനിയ്ക്കു മറുപടി നൽകിയിട്ടുണ്ട്. എല്ലാത്തിനും
കൃത്യമായ മറുപടി നൽകുന്ന ഒരാളാണദ്ദേഹം. നെഗറ്റീവായ ഒന്നാണെങ്കിൽ പോലും അദ്ദേഹത്തിന്റെ
ജസ്റ്റിഫിക്കേഷനും ഒക്കെ വച്ചിട്ട്. അതുകാരണം
എല്ലാ കാര്യങ്ങളിലും ഒരു വ്യക്തത നമുക്കുണ്ടാകും. എന്തു കാര്യം നാം ഒരാളോടു ചോദിച്ചാലും
നമുക്കതിനു ഒരു മറുപടി കിട്ടുന്നത് നല്ല കാര്യമല്ലേ.
ചോദ്യം : വി.ജെ.ഡി. സിസ്റ്റം ഇന്ത്യയിൽ പ്രൊമോട്ട് ചെയ്യാൻ സഹകരിച്ചിട്ടുള്ള
ആളുകൾ ആരെല്ലാമാണ്?
ഉത്തരം : ആദ്യമായി സുനിൽഗവാസ്കർ. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈ സിസ്റ്റം
ഇല്ല. ഞാൻ ഈ സിസ്റ്റം ഉണ്ടാക്കീയതിനു ശേഷം ഒന്നുരണ്ടു വർഷം പല രീതിയിൽ പരിശ്രമിച്ചെങ്കിലും
ഒരു അനക്കവും ഇല്ലായിരുന്നു. അവസാനം സുനിൽ ഗവാസ്കറാണ് 2000ത്തിൽ പൂനേയിൽ ഒരു പ്രസന്റേഷനു
വിളിച്ചത്. അതിനു ശേഷമാണ് ശരിയ്ക്കും അത് പിക്കപ്പ് ചെയ്തത്. രണ്ടാമത്തെ വ്യക്തി എന്നു
പറയാവുന്നത് ശ്രീ.ടി.സി.മാത്യു, കേരള ക്രിക്കറ്റ് അസ്സോസിയേഷൻ സെക്രട്ടറി. എനിയ്ക്ക്
യാതൊരു സാമ്പത്തിക സഹായവും കിട്ടിയിരുന്നില്ല. കയ്യിൽ നിന്നും പൈസ ചെലവാക്കി ചെലവാക്കി
കാര്യങ്ങളെല്ലാം ചെയ്യുക അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ അദ്ദേഹം ഇടപെട്ടതോടെ എനിയ്ക്ക്
തരക്കേടില്ലാത്ത ഒരു എമൌണ്ട് അദ്ദേഹം എനിയ്ക്ക്
ബി.സി.സി.ഐ.യിൽ നിന്നും വാങ്ങി തന്നു.
ചോദ്യം : ഡൊമസ്റ്റിക് മത്സരങ്ങൾക്ക് ഇപ്പോൾ ബി.സി.സി.ഐ. വി.ജെ.ഡി. സിസ്റ്റം ഉപയോഗിയ്ക്കുന്നുണ്ടല്ലോ?
ചോദ്യം : ഡൊമസ്റ്റിക് മത്സരങ്ങൾക്ക് ഇപ്പോൾ ബി.സി.സി.ഐ. വി.ജെ.ഡി. സിസ്റ്റം ഉപയോഗിയ്ക്കുന്നുണ്ടല്ലോ?
ഉത്തരം : ഉപയോഗിയ്ക്കുന്നുണ്ട്. 2007 മുതൽ.
ചോദ്യം : അതിനു റോയൽറ്റി വല്ലതും ലഭിയ്ക്കുന്നുണ്ടോ?
ഉത്തരം : ഇല്ല. അതിനുള്ള രീതിയിൽ ഒന്നും ചോദിച്ചിട്ടില്ല, അതിനി ചോദിയ്ക്കണോ
എന്നു ഞാൻ ആലോചിച്ചുകൊണ്ടിരിയ്ക്കുകയാണ്. കാരണം ഇപ്പോൾ ഐ.സി.സിയിൽ നിന്നൊന്നും ഉടനെ
ഒരു പ്രതീക്ഷയില്ല. ഞാൻ കഴിഞ്ഞ തവണ എഴുതിയിരുന്നു. അവരത് പരിഗണിച്ചേക്കും എന്നു തോന്നുന്നു.
എന്തായാലും ബന്ധപ്പെട്ടവരോടൊന്നു പറയണം. അതു വലിയ പ്രശ്നമാകില്ല. പൈസയുടെ കാര്യത്തിലൊന്നും
അത്ര പ്രശ്നമല്ല ബി.സി.സി.ഐ..
ചോദ്യം : 2010 ഡിസംബറിലെ ഐ.പി.എല്ലിൽ വി.ജെ.ഡി. സിസ്റ്റം ഉപയോഗിയ്ക്കാനുള്ള
ബി.സി.സി.ഐ.യുടെ ഔദ്യോഗിക തീരുമാനം നടപ്പാക്കാഞ്ഞത്?
ഉത്തരം : അതാണ് ശരിയ്ക്കും എനിയ്ക്ക് ഇതിനേക്കാളുമൊക്കെ ഷോക്കിംഗ്.
ഐ.സി.സിയുടെ ഇപ്പോളത്തെ തീരുമാനം നെഗറ്റീവായേക്കുമെന്ന്
എനിയ്ക്ക് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അമിത പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ
ഐ.പി.എല്ലിൽ അത് ഓൾമോസ്റ്റ് തീരുമാനമായതാണ്. സുനിൽ ഗവാസ്കറേപ്പോലെ അത്ര റെപ്യൂട്ടേഷൻ
ഉള്ള ഒരാൾ ഇത് ഐ.പി.എല്ലിൽ ഉപയോഗിയ്ക്കാം എന്നു പറഞ്ഞു കഴിഞ്ഞാൽ അത് വർക്കിംഗ് കമ്മിറ്റി
തള്ളിക്കളയുമെന്ന് നമുക്ക് ഒരിയ്ക്കലും വിശ്വസിയ്ക്കാനാകുകയില്ല. ഐ.പി.എല്ലിൽ അത് ഓൾമോസ്റ്റ്
തീരുമാനം ആയതാണ്. അത് തീർച്ചയായും ഉപയോഗിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് വർക്കിംഗ്
കമ്മിറ്റി തള്ളിയതാണ്. അത് ഇതിനേക്കാളും വലിയ ആഘാതമായിരുന്നു.
ചോദ്യം : വി.ജെ.ഡി. സിസ്റ്റം കൊള്ളാവുന്നതാണെന്നു ലോകത്തിലെ തന്നെ
ഏറ്റവും മികച്ച കളിക്കാരിലൊരാൾ ശുപാർശ ചെയ്തിട്ടും ഒരു ഇന്ത്യക്കാരന്റെ ഈ പ്രോജക്ട്
ബി.സി.സി.ഐ. തള്ളിയത് വളരെ അത്ഭുതകരമായി തോന്നുന്നുണ്ടോ?
ഉത്തരം : അതു വളരെ അത്ഭുതകരം തന്നെയാണ്. അവർ പറഞ്ഞിട്ടുള്ള കാരണം
വിദേശ കളിക്കാർ കൂടി ഇതിൽ ഉള്ളതിനാൽ ഡി./എൽ. സിസ്റ്റം തന്നെ ഉപയോഗിയ്ക്കുന്നതാണ് നല്ലതെന്നു
ചില മെംബർമാർ അഭിപ്രായപ്പെട്ടു എന്നു മാത്രമാണ്. എനിയ്ക്കത് ഒട്ടും ദഹിച്ചിട്ടില്ല.
വിദേശിയോ ഇന്ത്യനോ എന്നല്ല നമ്മൾ നല്ല സിസ്റ്റം കൊണ്ടു വരാനാണ് ശ്രമിയ്ക്കേണ്ടത്.
ചോദ്യം : ഐ.സി.സി.യുടെ തീരുമാനങ്ങളിൽ ശാസ്ത്രീയത ഇല്ലെന്നു തോന്നുന്നുണ്ടോ?
ഉത്തരം : ബി.സി.സി.ഐ.യുടെ തീരുമാനങ്ങളിൽ തീർച്ചയായും ശാസ്ത്രീയത ഇല്ല.
കാരണം വിഷയം ശാസ്ത്രീയമായി പഠിയ്ക്കാൻ യാതൊരു എഫർട്ടും അവർ എടുത്തിട്ടില്ല. ശാസ്ത്രീയമായി തന്നെയാണ് ഐ.സി.സി. അതിനെ സമീപിച്ചിട്ടുള്ളത്.
പക്ഷേ ഒരു ഇംഗ്ലീഷുകാരൻ തന്നെയാണ് അത് ഇവാല്യുവേറ്റ് ചെയ്തത് എന്നതൊരു ന്യൂനതയാണ്.
ഇപ്പോൾ ടെസ്റ്റ് മാച്ച് നടക്കുമ്പോൾ പോലും ന്യൂട്രൽ അമ്പയേഴ്സിനെ നിയോഗിയ്ക്കുന്ന ഒരു
കാലമാണിത്. ഒരു ഇംഗ്ലീഷുകാരൻ എന്നു മാത്രമല്ല ഡക്ക്വർത്ത് ആന്റ് ലൂയീസുമായി ഒരുപാടു കാലം ഇടപഴകിയിട്ടുള്ള
ഒരാളാണ് ഇത് ഇവാല്യുവേറ്റ് ചെയ്തത്. അതു പോകട്ടെ, ആ ഇവാല്യുവേഷർ റിപ്പോർട്ടിന്റെ ഒരു
പകർപ്പ് എനിയ്ക്കു തന്ന് എന്റെ അഭിപ്രായം ആരാഞ്ഞതു തന്നെ വളരെ ശരിയായ ഒരു നടപടിയാണ്.
റിപ്പോർട്ട് തയ്യാറാക്കിയ ഈ വ്യക്തി അത് അംഗീകരിയ്ക്കുന്ന കമ്മിറ്റിയിലും ഉണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് അത്ര ശരിയല്ല
എന്നു പറയാൻ മറ്റു കമ്മിറ്റി അംഗങ്ങൾക്ക് ഒരു വൈഷമ്യം ഉണ്ടാകും. അത് ശരിയ്ക്കു ബാധിച്ചു.
ഒരു സയന്റിഫിക് അപ്രോച്ച് അവർ എടുത്തെങ്കിലും ഇവാല്യുവേഷന് ഒരു ന്യൂട്രൽ പേഴ്സനെ അവർ
വയ്ക്കാഞ്ഞത് വളരെ തെറ്റായിപ്പോയി.
ചോദ്യം : അതേ സമയം വി.ജെ.ഡി. സിസ്റ്റം പരിഗണിയ്ക്കുന്ന സമയം അത് പരിഗണിയ്ക്കുന്ന
കമ്മിറ്റിയിൽ ഇന്ത്യക്കാരും ഇംഗ്ലീഷുകാരും ഉണ്ടാകാൻ പാടില്ല എന്നു ചില കേന്ദ്രങ്ങളിൽ
നിന്നും ആവശ്യം ഉന്നയിയ്ക്കപ്പെട്ടിരുന്നു.
ഉത്തരം : ഉവ്വ്. ഞാൻ തന്നെ അത് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പാടില്ലെന്നു
സുനിൽ ഗവാസ്കർ തന്റെ കോളത്തിൽ വ്യക്തമായി എഴുതിയിരുന്നു.
ചോദ്യം : വി.ജെ.ഡി. സിസ്റ്റം പരിഗണിച്ച കമ്മിറ്റിയിൽ ആരെല്ലാം ഉണ്ടായിരുന്നു?
ഉത്തരം : എല്ലാവരുടേയും പേരൊന്നും എനിയ്ക്കറിയില്ല. ഇന്ത്യയിൽ നിന്നും
ആകെ ബി.സി.സി.ഐ.യുടെ പ്രതിനിധി ആയിട്ടല്ല, മീഡിയയുടെ പ്രതിനിധിയായി രവിശാസ്ത്രി ഉണ്ടായിരുന്നു.
കമ്മിറ്റിയിൽ ഒരുപാട് പേർ ഇംഗ്ലീഷുകാർ തന്നെയായിരുന്നു.
ചോദ്യം : രവിശാസ്ത്രിയുടെ നിലപാട് എന്തായിരുന്നു?
ഉത്തരം : രവിശാസ്ത്രിയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ അദ്ദേഹം നമ്മോട്
ഒന്നും പറയില്ല. ഞാൻ വിശദമായി അദ്ദേഹത്തിനു എഴുതിയിരുന്നു. പിന്നെ ഞാൻ ടി.സി.മാത്യുവിനോട്
അദ്ദേഹത്തോട് സംസാരിയ്ക്കാനായി പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിനു സംസാരിയ്ക്കാൻ പറ്റിയില്ലെന്നും
പിന്നീട് സംസാരിയ്ക്കാമെന്നും പറഞ്ഞിരുന്നു. ശാസ്ത്രിയോട് സംസാരിയ്ക്കാൻ ഞാൻ സുനിൽ
ഗവാസ്കറിനോടും പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തിരിക്കണം. പക്ഷേ രവിശാസ്ത്രിയിൽ നിന്നും
ഒരു മറുപടിയും എനിയ്ക്കു കിട്ടിയിട്ടില്ല.
ചോദ്യം : മൊത്തത്തിൽ ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റിനെ ഏതെങ്കിലും തരത്തിൽ
ബാധിച്ചിട്ടുണ്ടോ?
ഉത്തരം : ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമായി ബാധിച്ചിട്ടില്ല, പക്ഷേ മൊത്തത്തിൽ ക്രിക്കറ്റിനെ
ബാധിയ്ക്കും. കാരണം ഡക്ക്വർത്ത് ആന്റ് ലൂയീസിന്റെ കാൽക്കുലേഷൻസ് ശരിയല്ല.
ചോദ്യം : അങ്ങ് അങ്ങനെ പറയുമ്പോൾ ഐ.സി.സി ഡക്ക്വർത്ത് ആന്റ് ലൂയീസിൽ
കാര്യമായ തെറ്റുകൾ ഒന്നുമില്ല എന്നല്ലേ പറയുന്നത്?
ഉത്തരം : അതു ശരിയാണെങ്കിൽ ഒരു പക്ഷേ എനിയ്ക്കു ക്രിക്കറ്റ് അറിയുമായിരിയ്ക്കില്ല.
1975 മുതൽ ക്രിക്കറ്റ് അറിയുന്ന ഒരാളെന്ന നിലയിൽ
ഞാൻ സ്വയം വിലയിരുത്തിയിട്ടുണ്ട്. അല്ലെങ്കിൽ അവർ പറയണം എന്റെ മെത്തേഡ് തെറ്റാണെന്ന്.
അത് അവർ പറയുകയുമില്ല. ഒരു 50 ശതമാനത്തിനു മേലെ എന്റെ മെത്തേഡും ഡി./എൽ. മെത്തേഡും
ഒരുപോലെ വരുന്നുണ്ട്. അത് അങ്ങനെയേ വരികയുള്ളൂ. അവരുടേത് തീരെ മോശമായ ഒരു മെത്തേഡാണെന്നു
ഞാനും പറയുന്നില്ല. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ എന്റേയും അവരുടേയും മെത്തേഡുകൾ
വ്യത്യാസപ്പെടുമ്പോൾ ഒന്നുകിൽ അവർ പ്രൂവ് ചെയ്യണം എന്റെ മെത്തേഡ് തെറ്റാണെന്ന്. എനിയ്ക്കതിൽ
വിഷമമൊന്നുമില്ല. അതവർ പറയുന്നില്ല. പക്ഷേ അവരുടെ മെത്തേഡ് തെറ്റാണെന്നു ഞാൻ പറയുന്ന
സ്ഥലങ്ങളിലെല്ലാം വിശദമായി അത് എക്സ്പ്ലൈൻ ചെയ്ത് ഞാൻ പ്രൂവ് ചെയ്തിട്ടുണ്ട്.
ചോദ്യം : ഇതുവരെ വി.ജെ.ഡി. സിസ്റ്റം അഡോപ്റ്റ് ചെയ്ത സ്ഥലങ്ങളിലെ
ആളുകളുടെ അഭിപ്രായമെന്താണ്?
ഉത്തരം : അത് വളരെ എൻകറേജിംഗ് ആണ്. ഇന്ത്യയിൽ ഡൊമസ്റ്റിക്കിലാണ് അത്
അപ്ലേ ചെയ്തിട്ടുള്ളത്. എല്ലാ അമ്പയർമാരും സ്കോറർമാരുമായും എനിയ്ക്ക് വളരേ നല്ലൊരു
ബന്ധമുണ്ട്. അവരാണ് അത് ഉപയോഗിയ്ക്കുന്നത്. അവർക്കാണതിന്റെ മെച്ചം. ഡി./എൽ. സിസ്റ്റവും
വി.ജെ.ഡി. സിസ്റ്റവും മനസ്സിലാക്കിയിട്ടുള്ള അമ്പയർമാരിൽ 100 ശതമാനം പേരും വി.ജെ.ഡി.
സിസ്റ്റത്തെയാണ് പിന്തുണയ്ക്കുന്നത്.
ചോദ്യം : ഐ.സി.സിയുടെ ഇക്കാര്യത്തിലുള്ള അവസാന തീരുമാനമാണ് ഇതെന്നു
കരുതുന്നുണ്ടോ?
ഉത്തരം : അവസാനം എന്ന ഒന്ന് ഇല്ലല്ലോ. ഇപ്പോൾ പ്രശ്നം എന്താണെന്നുള്ളതിനു
രണ്ടു പോസ്സിബിലിറ്റീസ് ആണുള്ളത്. ഇവരുടെ തെറ്റ്
ഫ്രീയായി കണ്ടു പിടിച്ചു കൊടുക്കുന്ന ഒരാളായി എന്നെ കാണുക, ഇവർ എന്നിട്ട് അതെല്ലാം
തിരുത്തി ഇപ്പോളത്തെ വിൻകോഡ 3യ്ക്കു പകരം വിൻകോഡ 4 കൊണ്ടു വരാനുള്ള ഒരു പോസ്സിബിലിറ്റി
ഉണ്ട്. അങ്ങനെ വന്നാൽ എന്റെ ചാൻസ് അതോടെ അടഞ്ഞു. പക്ഷേ ഇവർ ഇതു തന്നെയാണ് ശരി എന്നു
പറഞ്ഞ് ഇനിയും കണ്ടിന്യൂ ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും അത് അടുത്ത കൊല്ലം തന്നെ
വീണ്ടും കോൺട്രവേർഷ്യൽ ആയിട്ടു വരും. അപ്പോൾ ആളുകൾ വീണ്ടും ആൾട്ടർനേറ്റീവിനെ കുറിച്ചു
ചിന്തിയ്ക്കും. അങ്ങനെ ഒരു സാധ്യത ഉണ്ട്.
ചോദ്യം : വി.ജെ.ഡി. സിസ്റ്റം വന്നതിനു ശേഷം വിൻകോഡ എത്ര തവണ തെറ്റു
തിരുത്തിയിട്ടുണ്ട്?
ഉത്തരം : ഡി./എൽ. സിസ്റ്റത്തിന്റെ ആദ്യത്തെ കോഡ വേർഷനായിരുന്നു. ഇപ്പോൾ
വിൻഡോ വേർഷൻ വന്നതോടെ വിൻകോഡയായി. തീർച്ചയായും വിൻകോഡ 2.0 എന്ന വേർഷൻ വളരെ മോശം ഒരു
സാധനമായിരുന്നു. അത് ഞാനെടുത്ത ഇത്ര ശക്തമായ വിവാദ ഗതിയ്ക്കു ശേഷവും അതേ പോലെ തുടർന്നു
പോകുമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. ഞാൻ ഇത് ഹോങ്കോങ്ങിൽ അവതരിപ്പിച്ചതിനു
ശേഷം മാത്രമാണ്, വി.ജെ.ഡി.സിസ്റ്റം നടപ്പാക്കില്ലെന്നു അവർക്ക് ഉറപ്പ് കിട്ടിയപ്പോൾ
മാത്രമാണ് അവർ അത് കറക്ട് ചെയ്തത്.
ചോദ്യം : ഹോങ്കോങ്ങിൽ നമ്മുടെ വാദഗതികൾ സ്ഥാപിയ്ക്കുന്നതിനു നമുക്ക്
ഒരു അവസരം കിട്ടിയ സാഹചര്യം ഏതാണ്?
ഉത്തരം : ഞാൻ എന്റെ സിസ്റ്റം നേരിട്ട് ഐ.സി.സി.യ്ക്ക് അയച്ചു. അപ്പോൾ
ശ്രീ ഡേവീഡ് റിച്ചാർഡ്സൺ എന്റെ റിപ്പോർട്ട് വായിച്ചു നോക്കിയപ്പോൾ അതിൽ എന്തോ കഴമ്പുള്ളതായി
അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് എന്നെ ഹോങ്കോങ്ങിലേയ്ക്ക് വിളിച്ചത്.
ഡോക്ടർ ബാബുവും എഞ്ചിനീയർ ജയദേവനും
ജയദേവൻ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ
ഡോക്ടർ ബാബുവിനോട് സംസാരിയ്ക്കുന്നു.
(രണ്ടാമത്തെ വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
(ജയദേവന്റെ പേഴ്സണൽ വെബ് സൈറ്റിലേയ്ക്ക് സ്വാഗതം)
കെ.ജി.ശശി വി.ജയദേവനുമൊത്ത്
കെ.ജി.ശശി ജയദേവനുമായി നടത്തിയ ഇംഗ്ലീഷിലുള്ള അഭിമുഖം
(ജയദേവന്റെ പേഴ്സണൽ വെബ് സൈറ്റിലേയ്ക്ക് സ്വാഗതം)
കെ.ജി.ശശി വി.ജയദേവനുമൊത്ത്
കെ.ജി.ശശി ജയദേവനുമായി നടത്തിയ ഇംഗ്ലീഷിലുള്ള അഭിമുഖം
വിജെഡി സിസ്റ്റം ഐ.സി.സി. നിരാകരിച്ചതിനു ശേഷം
ശരത് പവാറിനു ജയദേവൻ എഴുതിയ തുറന്ന
കത്തിന്റെ പൂർണ്ണ രൂപം
An open letter to Mr. Sharad Pawar,
the esteemed President of the I.C.C.
Sir,
I humbly request you to kindly go
through these few lines and act duly if you find any substance in my words.
Ever since its inception in 1998 at
the international level, the Duckworth/Lewis Method has been under severe
criticism for its controversial results. It continues even in the 14th
year of its existence. The best challenger of D/L system so far has been the
VJD System developed by me. Many people in the cricket community, including the
legendary Mr. Sunil Gavaskar, believe that the VJD System is a better system
than the D/L. For the last 12 years, I am trying hard to convince the authorities
about this.
In 2005, as directed by ICC, an expert
conducted a comparative study of both systems and submitted a report favouring
D/L. I had not seen the report before it was placed in the committee and the
committee approved that report. Later, the ICC sent me the report and I found
that it was full of factual mistakes and the natural inclination of the
reviewer also was very clear in that. I replied to ICC stating all these facts.
Generally, every system improves when
newer versions come. But the Wincoda 2.0 version of the D/L system, introduced
in 2009, was a dreadful product, not worth using even for school cricket.
I made a comprehensive study of its
flaws and submitted the report to the ICC. Mr. David Richardson, ICC’s general
manager (cricket), found that there are points in my arguments and invited me
to Hong Kong for a presentation of the alternative system I had proposed.
The expert I mentioned earlier was again
a member on the panel that heard my presentation. When I was pin pointing the
errors in D/L system, the so-called expert was getting annoyed and he stated
that I need not mention all those points because Messers Duckworth & Lewis have
already rectified those mistakes and asked me to tell them about VJD system.
I really felt as if he had not come
as a referee but as a spokesman of the D/L. After the presentation, the panel
entrusted the same expert to make a comparative study between VJD System and
the modified system (Wincoda 3.0) that D/Ls were going to submit.
I expressed my unhappiness over
engaging the same person to do the study again. But Mr. Richardson promised me
that his report would be shown to me and my reactions to that also would be
considered before taking a decision.
The impression the panel gave me was
that everything would be completed by September 2011 and the best system would be
used from October 2011. But D/L submitted their system only in September 2011,
and the expert’s study continued till March-2012. In the meantime, Wincoda 3.0
was implemented probably under the certificate of the expert that it had no
more errors.
Mr. David Richardson sent me the new
version of Wincoda 3.0 as soon as it was available. In the first look itself I found
that many more mistakes in it were left unresolved. But I kept quiet.
I got the report of the expert in the
last week of March 2012. His general conclusion was that both systems gave
sensible results under most occasions, but the D/L system was mathematically
and statistically more robust and hence more confidence should be restored in D/L
results and that there was no need for a change at that point in time.
That report was a very shallow and premeditated
one. There was virtually no attempt to find out whether there were any
shortcomings in the D/L system. On the other hand, the expert deliberately exaggerated
a few small and rectifiable shortcomings in VJD system.
In response to that report, I
prepared a 20-page comprehensive report in which I have peeled off with solid
examples the false image of the D/L system that claims mathematically and
statistically robust. Also, I have clearly illustrated that the reviewer is a
blind supporter of the D/L system. Since it is a long report I am afraid most
of the members might not have read it.
I had requested Mr. David Richardson
to invite me for the meeting, mainly because this reviewer is also a member in
the ICC Cricket Committee and naturally he would be doing everything to defend his
review report, and in my absence he could do it very easily as the other committee
members, with due respect to them, do not know much about both the systems as
it is a very technical thing.
I feel that it is the commitment of
ICC to provide the best available system to the cricket community. I have no
hesitation in saying that the said expert’s strong favoritism to the D/L system
deprives the ICC from getting the best available method for the last so many
years.
Also I do not want any special
consideration as an Indian. But just because of being an Indian, I should not
be deprived of natural justice.
Hence, I humbly request you to take
necessary steps to get the two systems evaluated
by a neutral person, an expert neither from India nor from England, at the
earliest. A reputed umpire or scorer with good mathematical background will be
an ideal person.
Expecting a prompt action from your goodself.
Yours faithfully,
Sd\-
V.
JAYADEVAN
പന്തിനി ശരത് പവാറിന്റെ കോർട്ടിലാണ്. ഐ.സി.സി.യുടെ പടി ഇറങ്ങാറായ പവാറിനു എന്തെങ്കിലും ചെയ്യാനുള്ള പവറോ മനസ്സോ ഉണ്ടോ എന്നു കണ്ടറിയണം.
No comments:
Post a Comment