ശരത് കെ. ശശി
യമഹ! ഈ പേര് കേട്ടാൽതന്നെ വീട്ടിൽ എക്സ്പൈറി ഡെയ്റ്റ് കഴിഞ്ഞ് മുകളിലേക്കുള്ള വണ്ടിയും കാത്തിരിക്കുന്ന അപ്പൂപ്പന്മാരുടെ മുഖത്തും ഒരു പുഞ്ചിരി കാണാം. കാരണം മറ്റൊന്നുമല്ല, ഫ്ലാഷ്ബാക്ക് ഓർത്തുതന്നെ. അന്നത്തെ കാലത്ത് കാമുകിയുടെ (ഇപ്പോഴത്തേ അമ്മൂമ്മയുടെ) മുൻപിൽ ബൈക്കിൽ അഭ്യാസങ്ങൾ കാണിച്ച് ഷൈൻ ചെയ്യാനും യമഹ തന്നെ വേണമായിരുന്നു. ഇപ്പോൾ കാലം മാറി. ഒപ്പം യമഹയും. യമഹയുടെ ഇപ്പോഴത്തെ ശ്രദ്ധ സൂപ്പർബൈക്കുകൾക്കിടയിലാണ്. അതിന്റെ വലിയ ഒരു തെളിവാണ് ആർ.വൺ.ഫൈവ് വേർഷൻ 2.0. അങ്ങനെയാണെങ്കിൽ ആ തെളിവ് ഒന്ന് വിസ്തരിച്ച് കളയാം, അല്ലേ?
എൻജിൻ
രോഷാകുലനായ ഹെഡ്ലാമ്പ്, കരുത്തുറ്റ ബോഡി, എന്തിനേയും വെല്ലുന്ന ഫ്രെയിം, ഇതെല്ലാം കണ്ടാലുണ്ടല്ലോ, ഏതു കൊലകൊമ്പൻ പോലും ഒന്നു വിറക്കും. അങ്ങനെയെങ്കിൽ തുടങ്ങാം 8500 ആർ.പി.എമ്മിൽ 17പി.എസ്. ആണ് ഇഷ്ടന്റെ കരുത്ത്. ടോർക്ക് 7500 ആർ.പി.എമ്മിൽ 15എൻ.എം ആണ്. ലിക്യിഡ് കൂൾഡ് 4 – സ്ട്രോക്ക്, എസ്.ഒ.എച്ച്.സി. 4- വാൽവ് എൻജിൻ ഉള്ള ആർ. വൺ. ഫൈവിന് 149.8സി.സി ഡിസ്പ്ലേസ്മെന്റും കൂടി കിട്ടുമ്പോൾ മോനേ മുട്ടാൻ നിക്കണ്ട പണി കിട്ടും. ബോർ*സ്ട്രോക്ക് 57*58.7എം.എം ഉള്ള ഇഷ്ടന്റെ കമ്പ്രഷൻ റേഷ്യോ 10.4:1 ആണ് (സി.ബി.ആർ 250 ആർ 10.7:1). വെറ്റ് സമ്പ് ആണ് ഇദ്ദേഹത്തിന്റെs ലൂബ്രിക്കേഷൻ. ഇലക്ട്രിക്ക് സ്റ്റാർട്ടാണ് സ്റ്റാർട്ടിംഗ് മെത്തേഡ്. ഇത് വെറും ട്രയൽ മാത്രം, ഇനിയും ധൈര്യമുണ്ടെങ്കിൽ താഴോട്ടു വായിച്ചോളൂ.
ഡ്രൈവ് ട്രൈൻ
6 സ്പീഡ് റിട്ടേൺ ടൈപ്പ് ട്രാൻസ്മിഷൻ ഉള്ള ആർ.വൺ. ഫൈവിന്റെ ഗിയർ റേഷ്യോസ് ഫസ്റ്റ് 2.833, സെക്കന്റ് 1.875, തേഡ്1.364, ഫോർത്ത്1.143, ഫിഫ്ത്ത്0.957, സിക്സ്ത്ത്0.84 എന്നിങ്ങനെയാണ്. വെറ്റ്, മൾട്ടി പ്ലി-ഡിസ്ക്ക് എന്നിങ്ങനെയാണ് ക്ലച്ച് ടൈപ്പ്.
ഡൈമെൻഷൻസ്
136 കിലോഗ്രാം കെർബ് വെയിറ്റുള്ള ആർ. വൺ. ഫൈവിന്റെ ഓവറോൾ ലെംഗ്ത്ത് 1970 മില്ലീമീറ്ററും വിഡ്ത്ത് 670 മില്ലീമീറ്ററും ഹൈറ്റ് 1070 മില്ലീമീറ്ററും ആണ്. നല്ല തോതിൽ ഗ്രിപ്പും സ്റ്റെബിലിറ്റിയും നൽകുന്ന ഇദ്ദേഹത്തിന്റെ ടയർ സൈസ് ഫ്രണ്ട് 90/80-17ഉം റിയർ 130/70-ആർ 17ഉം ആണ്. 1345 ആണ്. വീൽബേസ്. ഹാവൂ! ആനക്ക് മലയാളം അറിയാത്തത് വളരെ നന്നായി. കൊമ്പനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിറയ്ക്കുക മാത്രമല്ല മുള്ളുക വരെ ചെയ്തേനെ.
ചേസ്സിസ്.
സിങ്കിൾ സിലിണ്ടർ ആണ് സിലിണ്ടർ ലേയൌട്ട്. സസ്പെൻഷൻ ഫ്രണ്ട് ടെലസ്കോപിക്കും റിയർ ലിങ്ക്ഡ് ടൈപ്പ് മോണോക്രോസും ആണ്. ഇദ്ദേഹത്തിന്റെ കാസ്റ്റർ/ട്രയൽ 260/98 മില്ലീമീറ്റർ ആണ്. ഫ്രണ്ട്/റിയർ ഹൈഡ്രോളിക്ക്, സിങ്കിൾ ബോക്സ് എന്നിങ്ങനെയാണ് ബ്രേക്കിംഗ് സിസ്റ്റം.
ഇലക്ട്രിക്കലും മറ്റുള്ളവയും
ടി.സി.ഐ ഇഗ്നീഷൻ ഉള്ള ആർസ്സ്സ്. വൺ. ഫയ്‌വിന്റെ ഫ്യുവൽ സപ്ലെ ഫ്യുവൽ ഇൻജക്ഷൻ ആണ്. 12വോൾട്ട്, 3.5എ.എച്ച് (10എച്ച്) ബാറ്ററിയാണ് യമഹ ആർ. വൺ. ഫൈവിന് നൽകിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ രോഷാകുലനായ ഹെഡ്ലാമ്പിന് ലോ ഭീം 12 വോൾട്ട്/35 വാട്ട്സ്*1ഉം ഹൈ ഭീം12 വോൾട്ട്/35 വാട്ട്സ്*2ഉം ആണ്. റിഡക്ഷൻ റെഷ്യോ പ്രൈമറി 3.042 സെക്കന്ററി 3.13 എന്നിങ്ങനെയാണ്. എയ്റോഡൈനാമിക് ഷേപ്പിനെ എടുത്ത് കാണിക്കുന്ന ആർ. വൺ. ഫൈവിന്റെ സൈഡ്കൌളുകൾ സ്പോർട്ടി ലുക്കിനൊപ്പം പൌരുഷവും പ്രകടിപ്പിക്കുന്നു. ഇനി വേർഷൻ 2.0 യിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഒന്ന് നോക്കാം. ഹെഡ്ലാമ്പ്, സീറ്റ്, സൈഡ്കൌൾ, അലൂമിനിയം സ്വിംഗ്രം എന്നിവ ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട്. സൈഡ്കൌൾ ആദ്യത്തേതിൽനിന്നും ചെറിയ തോതിൽ വത്യാസപ്പെടുത്തിയിരിക്കുന്നു. ഫ്രണ്ടിലെ ടേൺ ഇന്റിക്കേറ്ററുകൾ കുറച്ചുകൂടി താഴ്ത്തിവച്ചിരിക്കുന്നു. ഒന്നിച്ചിരുന്ന സീറ്റിനെ വേർഷൻ 2.0ൽ രണ്ടായി സ്പ്ലിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മുമ്പത്തേതിൽ നിന്നും വളരെ വത്യസ്തമായ എൽ.ഇ.ഡി ടെയിൽ ലാമ്പാണ് വേർഷൻ 2.0ൽ ഉപയോഗിച്ചിരിക്കുന്നത്. ഔട്ട്സ്റ്റാന്റിംഗ് റിയർ ടൈപ്പ് ട്രാക്ഷന് വേണ്ടി ലോംഗ് അലൂമിനിയം സ്വിംഗ്രം ആണ് യമഹ ആർ. വൺ. ഫൈവിന് കൊടുത്തിരിക്കുന്നത്. ആദ്യത്തേതിൽനിന്നും വത്യസ്തമായ ഡിസൈനിലാണ് അലോയ്സ് എത്തുന്നത്. ലിക്വിഡ് കൂൾഡ് എൻജിൻ ഹൈ ടെമ്പറേച്ചറിലും ഗുഡ് പെർഫോമൻസ് നൽകുന്നു.160മില്ലിമീറ്റർ ഗ്രൌണ്ട് ക്ലിയറൻസ് ഉള്ള ആർ. വൺ. ഫൈവിന്റെ സീറ്റ് ഹൈറ്റ് 800 മില്ലീ മീറ്റർ ആണ്. ഇത്രയും ഒക്കെ കാട്ടിക്കൂട്ടിയിട്ടും സാമാന്യം തരക്കേടില്ലാത്ത 40-45 മൈലേജ് തന്നെയാണ് ആർ. വൺ. ഫൈവിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്യൂവൽ ടാങ്ക് വോളിയം 12 ലിറ്റർ ആണ്. മലയാളം മനസ്സിലായില്ലെങ്കിലും ആനക്ക് എന്തൊക്കെയോ മനസ്സിലായി എന്നു തോന്നുന്നു, ഇനി പുള്ളിയെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടുകയില്ല. ആന പോണെങ്കിൽ പോകട്ടെ അവസാനത്തെ ഒരു ചടങ്ങു കൂടിയുണ്ട്. ഇത്രയും കേട്ട സ്ഥിതിക്ക് അതുംകൂടി കേൾക്കാനുള്ള ധൈര്യം കൂടി കാണിചുകൂടേ? മറ്റൊന്നുമല്ല വില തന്നെയാണ്. ഈ ധീരന്റെ എക്സ് ഷോറൂം വില 107990 ആണ്. ഇടഞ്ഞ ആനയെ തളക്കാനുള്ള സൂത്രമൊക്കെ ഇപ്പോൾ പിടികിട്ടിക്കാണും അല്ലേ? ഇപ്പോഴത്തെ അപ്പൂപ്പന്മാർ പണ്ടുകാലം മുതൽ ഉപയോഗിച്ചു പോന്നതുകൊണ്ട് പാരമ്പര്യവും കൊമ്പനെ വിറപ്പിക്കുന്നതിനാൽ പൌരുഷവും ഈ ചുണക്കുട്ടനുണ്ട്. ഇതിനെ ഇന്നത്തെ കാമുകന്മാരുടെ ഭാഷയിൽ പറഞ്ഞാൽ റൂട്ട് ക്ലീൻ. മനസ്സിലായില്ല അല്ലേ? കാമുകിമാർക്ക് ആങ്ങളമാരുണ്ടെങ്കിൽ ഇനിമുതൽ പേടിക്കേണ്ട എന്നർത്ഥം.
No comments:
Post a Comment