പഞ്ചായത്തു പണിക്കാർ റോഡിൽ മണ്ണു കൂട്ടിയിടുന്നു
ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരവും മറ്റു വിധത്തിലും കാനയിൽ നിന്നും മറ്റും എടുക്കുന്ന മണ്ണ് റോഡിൽ തന്നെ കൂട്ടി വയ്ക്കുന്നത് നിലവിലുള്ള റോഡിന്റെ സൌകര്യങ്ങൾ കുറയ്ക്കാറുണ്ട്. എന്നാൽ പി.ഡബ്ലിയു. ഡി. റോഡിൽ നിന്നും പൊക്ലീനും മറ്റും ഉപയോഗിച്ചെടുക്കുന്ന മണ്ണ് വർഷങ്ങളായി റോഡിൽ തന്നെ കൂട്ടി ഇട്ടാലോ? ആരാണിതിന് ഉത്തരവാദി?
കാലടി മുതൽ കിഴക്കോട്ട് ഇരുപത്തഞ്ചോളം മൺകൂനകൾ ഇത്തരത്തിലുണ്ട്.
മേലൂർ വില്ലേജ് ആഫീസ്നിന്റെ മുൻ വശത്തെ സർക്കാർ സ്ഥലം പലരും പൊതു പാർക്കിംഗ് സ്ഥലമായി ഉപയോഗിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടും ആരും നടപടി എടുക്കുന്നില്ല.
പൊതു സ്ഥലത്ത് അവധി ദിവസം സ്വകാര്യ വാഹനം പാർക്കു ചെയ്തിരിയ്ക്കുന്നു
No comments:
Post a Comment