ടിപ്പു സുൽത്താൻ തിരുവിതാം കൂർ ആക്രമിയ്ക്കാൻ പുറപ്പെട്ടപ്പോൾ പാലമുറിയിലൂടെ കടന്നു പോയ നെടുങ്കോട്ട കടക്കാൻ കഴിയാതെ വന്നപ്പോൾ കൈതോലപ്പാടത്തിനു ചുറ്റുമാണു താവളമടിച്ചത്. അവിടങ്ങളിൽ കൃഷി ചെയ്തിരുന്ന പലർക്കും ഇരുമ്പു പീരങ്കി ഉണ്ടകൾ ഇവിടെ നിന്നും ലഭിയ്ച്ചിട്ടുണ്ട്.
പാടത്തെ തോടുകളിൽ ഒന്ന്
അതി പുരാതന കാലം മുതലേ കൃഷി ചെയ്തു വന്നിരുന്ന കൈതോലപ്പാടം ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്. പള്ളിനടയിലും ചുറ്റുവട്ടത്തും താമസിച്ചു വന്നവർ മുൻ കാലങ്ങളിൽ കുളിയ്ക്കാനും അലക്കാനും ഉപയോഗിച്ചു വന്നിരുന്ന രണ്ടു വൻ തോടുകൾ ഇവിടെ ഉണ്ടായിരുന്നതായി പ്രായമുള്ളവർ പറയുന്നു. അതെല്ലാം വൻ കയ്യേറ്റത്തിനിരയായി.
തോട് കയ്യേറിയ നിലയിൽ
കർഷകർ നെൽകൃഷി നിറുത്തിയതും തോടു കയ്യേറ്റത്തിനെ കാര്യമായി സഹായിച്ചിട്ടുണ്ട്. ആവശ്യത്തിനു തോട്ടിൽ വെള്ളം ഇല്ലെങ്കിൽ കൃഷിക്കാർ സമ്മതിയ്ക്കില്ല. കൃഷി ഇല്ലാതായതോടെ തോട് ആരു കൊണ്ടു പോയാലും ആർക്കും ചേതം ഇല്ലാതായി.
റോഡിനരുകിലെ തോടിന്റെ വീതി കുറഞ്ഞിരിയ്ക്കുന്നു
വഴി മറന്ന തോട്
പിന്നെ പിന്നെ പാടം നികത്തൽ ആരംഭിച്ചു. പലപ്പോളും ജനം ഇടപെട്ട് മണ്ണടിയ്ക്കൽ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും അയഞ്ഞു കൊടുത്തു. അടിച്ച മണ്ണ് മാറ്റുവാൻ പോലും സംവിധാനം ഉണ്ടായില്ല
ജീവജാലങ്ങൾക്കും ജൈവസംതുലനത്തിനും പ്രസിദ്ധമായ കൈതോലപ്പാടം പതുക്കെ അപ്രത്യക്ഷമായി. ബ്രാലും, കാരിയും, മുഴിയുമൊന്നും ഇപ്പോൾ ഇവിടെ കാണാറേയില്ല, എങ്കിലും പക്ഷികൾ പതിവു പോലെ ഇപ്പോളും ഇരയും കാത്തിരിയ്ക്കും.
ഇരയും കാത്തിരിയ്ക്കുന്ന പക്ഷി
കൊച്ചു മീനുകൾ ഇപ്പോളും ഇവിടെ ഇല്ലെന്നില്ല.
കൊച്ചു മീനുകൾ കാണുന്നില്ലേ?
പള്ളി നടയിൽ നിന്നു വരുന്ന സകല മാലിന്യവും അന്തിമമായി വന്നു ചേരുന്നത് ഈ തോടുകളിൽ തന്നെ. ആർക്കും അതിൽ ഒരു പരാതിയും ഉള്ളതായും കേൾക്കുന്നില്ല. അന്നം സൃഷ്ടിയ്ക്കേണ്ട ഇടങ്ങൾ നമുക്ക് മാലിന്യക്കൂമ്പാരങ്ങളായി കാണാൻ ഒരു മനസാക്ഷി കുത്തും ഇല്ലെന്നായിരിയ്ക്കുന്നു.
മലിനീകരിയ്ക്കപ്പെട്ട തോട്
No comments:
Post a Comment