ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രവുമായി ആചാര ബന്ധമുള്ള ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവ് പുഴക്കടവിൽ ശിവരാത്രിയ്ക്കു ജനം കൂട്ടമായി ബലിയിടാനെത്താറുണ്ട്.
ആറാട്ടു കടവിലെ ശിവലിംഗ രൂപത്തിലുള്ള പാറ
ഈയിടെ അവിടെ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിയ്ക്കാനും ഇടയായി. ഏതായാലും അഡീഷണൽ ഇറിഗേഷൻ ഡിവിഷന്റെ കീഴിലുള്ള കൊടുങ്ങല്ലൂർ സബ് ഡിവിഷനിൽ നിന്നും അവിടെ നിലവിലുള്ള പടവുകൾ ബലപ്പെടുത്താനും ആവശ്യമായ നീളത്തിൽ ബലിത്തറ കെട്ടാനുമുള്ള പ്രവൃത്തികൾ പുരോഗമിയ്ക്കുകയാണ്.
പടവുകൾ ബലപ്പെടുത്തുന്നു
മുമ്പിനാലേ അവിടെ ചെക്ക് ഡാം നിർമ്മിച്ചപ്പോൾ അനാവശ്യമായി അപകടകരമായ വിധത്തിൽ പാറക്കഷണങ്ങൾ പുഴയുടെ ഇരു തീരങ്ങളിലും കൊണ്ടു തട്ടിയിരുന്നു. ഒരു ക്രമവും ഇല്ലാതെ കൊണ്ടു തട്ടിയവ ആയതിനാൽ ഒരു ചുവടു വയ്ക്കുമ്പോൾ തന്നെ പുഴയിൽ മണൽക്കുഴികളിൽ എന്ന പോലെ ഒരാളിലധികം താഴ്ച അനുഭവപ്പെടുന്ന അനേകം സ്ഥലങ്ങളുണ്ട്. കൂടാതെ പുഴയുടെ അടിത്തട്ട് സ്വാഭാവികവും കുഴികൾ നിറഞ്ഞതുമായ പാറകൾ ധാരാളം ഉള്ളതു കൊണ്ടുള്ള അപകടം വേറേയും.
പുഴയിലെ സ്വാഭാവിക ചതിക്കുഴികളും വഴുക്കും പാറകളും
മറ്റൊരു ചിത്രം
എന്തായാലും ആറാട്ടു കടവിലെ ഇത്തരം അപകടകരമായ സവിശേഷതകൾ ഉൾക്കൊണ്ടു കൊണ്ടല്ല ബലിത്തറയുടെ പണികൾ പുരോഗമിയ്ക്കുന്നതെന്നു പറയാതെ വയ്യ.
ചെക്ക് ഡാം നിർമ്മാണ സമയത്ത് പുഴയിൽ തട്ടിയ പാറക്കഷണങ്ങൾ
പണ്ടു പുഴയിൽ തട്ടിയ പാറകളിൽ ചിലയിടങ്ങളിൽ നിന്നും പാറകൾ തെരഞ്ഞെടുത്ത് അതു കൊണ്ടാണ് ബലിത്തറ പണിയുന്നത്. അശുദ്ധിയുള്ളതൊന്നും മതകർമങ്ങൾക്കു സ്വീകാര്യമല്ല എന്നതൊന്നും ഇവിടെ പരിഗണിച്ചിട്ടില്ല. എസ്റ്റിമേറ്റിലും അങ്ങനെ തന്നെയാണോ പറഞ്ഞിട്ടുള്ളതെന്നും അറിയുന്നില്ല.
പുഴയിൽ തട്ടിയ പാറക്കഷണങ്ങൾ ബലിത്തറ പണിയ്ക്കായി എടുത്തു മാറ്റിയ നിലയിൽ
ബലിത്തറകളുടെ സ്ഥാനത്തു നിന്നും പുഴയിലേയ്ക്ക് രണ്ടോ മൂന്നോ മീറ്ററെങ്കിലും സുരക്ഷിതമായി ഒരേ നിരപ്പിൽ മുമ്പോട്ടു നീങ്ങാനാകുമെന്നും അതിന്റെ നിർമ്മാണ രീതി കണ്ടിട്ടു തോന്നുന്നില്ല.
ബലിത്തറ പണി പുരോഗമിയ്ക്കുന്നു
No comments:
Post a Comment