ആദിവാസി സ്ത്രീകളെ കൊണ്ട് നഗ്നനൃത്തം ചെയ്യിക്കാൻ പോലീസും പട്ടാളവും
ആൻഡമാനിലെ സംരക്ഷിത ആദിവാസി വിഭാഗമായ ജറാവാ ആദിവാസി സ്ത്രീകളെ കൊണ്ട് പോലീസിന്റേയും പട്ടാളത്തിന്റേയും സാന്നിദ്ധ്യത്തിൽ നഗ്നനൃത്തം ചെയ്യിച്ചതിന്റെ ദൃശ്യങ്ങൾ ലണ്ടനിലെ ഒബ്സർവർ പത്രം പുറത്തു വിട്ടിരിക്കുന്നു.(ക്ലിക്ക് ചെയ്യുക)
കൈരളി ചാനൽ അന്ധഗായകരെ ചതിച്ചതായി വനിതാ കമ്മീഷനിൽ പരാതി
കൈരളി ചാനലും ശാന്തിമഠം കമ്പനിയും റിയാലിറ്റി ഷോയിൽ വിജേതാക്കളായ അന്ധകുടുംബത്തിനു നൽകിയ വില്ല പുറമ്പോക്കു ഭൂമിയിലാണെന്നു വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നു. (ക്ലിക്ക് ചെയ്യുക) അവർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒരു പത്രസമ്മേളനവും വിളിച്ചിരുന്നു. (ക്ലിക്ക് ചെയ്യുക)
അപമാനകരമായ ബ്രിട്ടീഷ് ധനസഹായം ഇന്ത്യൻ പ്രതിരോധ കരാർ നേടാനോ?
ഇന്ത്യ ബ്രിട്ടീഷ് ധനസഹായം സ്വീകരിക്കാൻ സമ്മതിച്ചത് ബ്രിട്ടന്റെ നിരന്തരമായ അപേക്ഷ മാനിച്ചു മാത്രമെന്നു ബ്രിട്ടനിലെ ഡെയ്ലി ടെലഗ്രാഫ് പത്രം പറയുന്നു (ക്ലിക്ക് ചെയ്യുക)
പൈപ്പ് പൊട്ടിയാൽ എന്തു ചെയ്യണം?
വാടാനപ്പിള്ളിയിലെ വാട്ടർ അതോറിറ്റിയാണെങ്കിൽ അതു പ്ലാസ്റ്റിക്ക് കടലാസുകൊണ്ട് മൂടും. (ക്ലിക്ക് ചെയ്യുക)
പഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം പരിഷ്കരിക്കുന്നു
244 ഗ്രാമ പഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം ഡബിൾ എൻട്രി ആക്കുന്നു. (ക്ലിക്ക് ചെയ്യുക)
പാടശേഖരങ്ങളിലെ വെള്ളം ചാലുകീറി ഒഴുക്കികളയുന്നുവെന്നു പരാതി
മാരാംകോട് മൂലേപ്പാടം പാടശേഖരത്തിലെ വെള്ളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറി ഒഴുക്കികളയുന്നുവെന്നു കർഷകർ കളക്ടർക്കു പരാതി നൽകിയിരിക്കുന്നു. (ക്ലിക്ക് ചെയ്യുക)
മുരിങ്ങൂർ റെയിൽ വേ മേല്പാലം സർവേ നടത്തണമെന്നു എം.പി.
മുരിങ്ങൂർ റെയിൽ വേ മേല്പാലത്തിനു അനുമതിയാകുകയും 2002ൽ സർവേ നടപടികൾ കിറ്റ്കോ ആരംഭിക്കുകയും ചെയ്തെങ്കിലും കാര്യങ്ങൾ എങ്ങുമാകാത്തതുകൊണ്ട് എം.പി. ഒരു കത്ത് നൽകിയതായി അറിയുന്നു. (ക്ലിക്ക് ചെയ്യുക)
തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനു അഭിനന്ദനങ്ങൾ
തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനു 22 റാങ്കുകൾ ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. (ക്ലിക്ക് ചെയ്യുക)
മകളെ പീഢിപ്പിച്ച അപ്പൻ അറസ്റ്റിൽ
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഢിപ്പിച്ച പിതാവ് റിമാന്റിലായി (ക്ലിക്ക് ചെയ്യുക)
ഷോക്കേറ്റു മരിച്ചവർക്ക് കെ.എസ്.ഇ.ബി.യുടെ അടിയന്തിര ധനസഹായം
ഷോക്കേറ്റു മരിച്ചവർക്ക് അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപ നൽകുവാൻ കെ.എസ്.ഇ.ബി.യുടെ ഉത്തരവുണ്ടത്രേ. അതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ഷോക്കേറ്റ് മരിച്ച വടക്കേക്കാട് കടാമ്പുള്ളി കൂളിയാട്ട് കുഞ്ഞുണ്ണിയുടെ ഭാര്യ ശാന്തയ്ക്ക് 90,000 രൂപയുടെ ചെക്ക് നൽകി. (ക്ലിക്ക് ചെയ്യുക) വടക്കേക്കാട് പഞ്ചായത്ത് ഇവർക്ക് 25000 രൂപ ധനസഹായം നൽകിയിരുന്നു.
പുലിമരണം ഒമ്പതായി
മലക്കപ്പാറ അതിർത്തിയിൽ മൂന്നു വർഷത്തിനിടെ പുലിയിറങ്ങി ഇതുവരെ ഒമ്പതു പേരെ കൊന്നിരിക്കുന്നു. (ക്ലിക്ക് ചെയ്യുക)
തൃശ്ശൂർ പൂരത്തിനു പൊട്ടാതെ കിടന്ന കുഴിമിന്നൽ പൊട്ടി
ഒരു വർഷത്തോളം മുമ്പ് നടന്ന തൃശ്ശൂർ പൂരത്തിനു തിരുവമ്പാടിക്കാർ വെടിക്കേട്ടിനു തയ്യാറാക്കിയ കുഴിമിന്നൽ സി.എം.എസ്. സ്കൂളിനു മുന്നിലുള്ള തേക്കിങ്കാട് മൈതാനത്തിൽ മാലിന്യനീക്കത്തിനു കുടുംബശ്രീക്കാർ ചവറിനു തീയിട്ടപ്പോൾ പൊട്ടിത്തെറിച്ചു. ഇത്തരം മറ്റൊരു സംഭവവും കഴിഞ്ഞ വർഷം നടന്നിട്ടുള്ളതായി അറിയുന്നു. (ക്ലിക്ക് ചെയ്യുക)
അന്തരാഷ്ട്രീയ നാടകോത്സവം
തൃശ്ശൂരിലെ അന്തരാഷ്ട്രീയ നാടകോത്സവം കാണികളില്ലാതെ ശുഷ്കമായതിനു ഉത്തരവാദികൾ ഉണ്ടോ? (ക്ലിക്ക് ചെയ്യുക)
തൃശ്ശൂർ സ്വരാജ് റൌണ്ടിനും സമീപപ്രദേശത്തു നിന്നും വ്യാപകമായ കുടിയിറക്ക്
യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വരാജ് റൌണ്ടിനും സമീപപ്രദേശത്തു നിന്നും പെട്ടിക്കടക്കാരേയും ചെറു കച്ചവടക്കാരേയും കുടിയിറക്കിയിരിക്കുന്നതായി പരാതി. (ക്ലിക്ക് ചെയ്യുക)
സൌജന്യ സൈക്കിൾ വിതരണം മേലൂർ പഞ്ചായത്തിൽ
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ സൌജന്യ സൈക്കിൾ വിതരണം നടന്നു.
നൃത്തശ്രീ പുരസ്കാരം ശ്രീജയ്ക്ക്
കേരളത്തിൽ നിന്നുള്ള പത്തു പേരടക്കം നൂറോളം നൃത്താദ്ധ്യാപകർ മത്സരിച്ച കട്ടക്കിൽ വച്ചു നടന്ന ഗ്ലോബൽ തിയറ്റർ ഫെസ്റ്റിവലിൽ മോഹിനിയാട്ടം അവതരിപ്പിച്ച് മറ്റത്തൂർ ഒമ്പതുങ്ങൾ സ്വദേശിനി കലാനിലയം ശ്രീജ ഒന്നാം സ്ഥാനം നേടി നൃത്തശ്രീ പുരസ്കാരത്തിന് അർഹയായിരിക്കുന്നു. കോടാലിയിൽ നൃത്ത വിദ്യാലയം നടത്തി വരികയാണ് ശ്രീജ. ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ
ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ ഫെസ്റ്റിവലിൽ പാശ്ചാത്യ സംഘഗാനത്തിൽ മൂന്നാം സ്ഥാനം നേടിയ തൃശ്ശൂർ സെന്റ് തോമാസ് കോളേജ് ടീമിന് അഭിനന്ദനങ്ങൾ.
നഗരസഭകളുടെ അധികാരത്തിൽ പോലീസ് കൈകടത്തുന്ന നടപടി അവസാനിപ്പിക്കണം
നഗരസഭകളുടെ അധികാരത്തിൽ പോലീസ് കൈകടത്തുന്ന നടപടി അവസാനിപ്പിക്കണം എന്നു കൊച്ചി മേയർ ടോണി ചമ്മണി ആവശ്യപ്പെട്ടിരിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു അറിയുന്നതിനു ബഹുനില കെട്ടിടങ്ങളുടെ പ്ലാനുകൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്ന പോലീസ് നടപ്പടികളോട് പ്രതികരിക്കുകയായിരുന്നു മേയർ.
സർക്കാർ പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത അനുവദിച്ചു
ഇക്കാര്യത്തിൽ ആക്ഷൻ ഫോറം അംഗങ്ങൾ പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.
No comments:
Post a Comment