മേലൂർ സർവീസ് സഹകരണ ബാങ്ക് കോർ ബാങ്കിങ്ങിലേക്ക്
മേലൂർ സർവീസ് സഹകരണ ബാങ്ക് കോർ ബാങ്കിങ് സംവിധാനത്തിലേയ്ക്ക് നീങ്ങുന്നതിന്റെ ഭാഗമായി ബാങ്കു കെട്ടിടത്തിന്റെ മുകളിൽ ടവർ പണിയുന്നു. ടവറിന്റെ തുഞ്ചത്ത് നിൽക്കുന്ന മനുഷ്യൻ ഒരു സാധാരണക്കാരനായ മേലൂർക്കാരൻ തന്നെ ആയിരിക്കുമോ?
മേലൂർ പുഷ്പഗിരി അടിച്ചിലി റോഡു പണി പുരോഗമിക്കുന്നു
മേലൂർ പുഷ്പഗിരി അടിച്ചിലി റോഡു പണി ഒച്ചിഴയുന്നതു പോലെ പുരോഗമിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ട് ആഴ്ചകളായി. ഇനിയും ഏതാനും മാസങ്ങൾ കൊണ്ടേ പണി പൂർത്തിയാക്കാനാകൂ എന്നാണ് കരുതപ്പെടുന്നത്.
ഈ അവഗണന എന്നു തീരും
പതിനാറു വർഷമായി അറ്റകുറ്റപ്പണി നടത്താത്ത കുഞ്ഞമ്പലം കരിങ്ങാമ്പിള്ളി പിണ്ടാണി റോഡിന്റെ ഇപ്പോളത്തെ സ്ഥിതി. ഈ റോഡിന്റെ ഏതാനും ഭാഗം മാത്രം അറ്റകുറ്റപ്പണി നടന്നിട്ടുണ്ട്. പൂർണമായും അറ്റകുറ്റപ്പണികൾ നടത്തുന്നതിനു ഇനിയെത്ര നാൾ കൂടി കാത്തിരിക്കണം?
തൃശ്ശൂർ ജില്ലാ ജിയോളജിസ്റ്റിനെ ജോലിസമയത്ത് ബാറിൽ നിന്നു പിടികൂടി
മണ്ണ് മണൽ ക്വാറി മേഖലകൾ കൈകാര്യം ചെയ്യുന്ന തൃശ്ശൂർ ജില്ലാ ജിയോളജിസ്റ്റിനെ ചെമ്പൂക്കാവിലെ ആഫീസിനടുത്തുള്ള ബാറിൽ നിന്നു വിജിലൻസ് പിടികൂടി. മദ്യപിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ വിജിലൻസ് ഡയറക്ടർക്ക് ശുപാർശ പോയിട്ടുമുണ്ടെന്ന് അറിയുന്നു.
No comments:
Post a Comment