മേലൂർ ന്യൂസിലെ പംക്തികളുടെ സ്ഥിതിവിവര കണക്കുകൾ വിശകലനം ചെയ്തപ്പോൾ ജനകീയ ഭരണം ജനപ്രീതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതായി കണ്ടു. ഇന്നതെ ചിത്രം, മഹാഭാഷിതം, യുവപ്രതിഭകളുമായുള്ള അഭിമുഖം എന്നിവ കൂടുതൽ ശ്രദ്ധ ആകർഷിച്ചതായി കണ്ടു. പഴയ കാല കവിതകളുടെ പുനഃപ്രകാശനവും വലിയ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. മറ്റുള്ള പംക്തികൾ അത്ര ആകർഷകമായി തീരുന്നില്ല. എങ്കിലും ഒറ്റപ്പെട്ട ചില ലേഖനങ്ങൾ വലിയ വായനക്കാരെ ആകർഷിക്കുന്നതായും കണ്ടു. അതുകൊണ്ട് വായനക്കാരുള്ള ഇനങ്ങളുടെ ഗുണനിലവാരത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും പംക്തികളുടെ എണ്ണം കുറയ്ക്കാനുമാണു തൽക്കാല തീരുമാനം.
മൊത്തം വായനക്കാരുടെ എണ്ണത്തിലുള്ള വർദ്ധന നിരക്കും കമന്റുകളുടെ എണ്ണവും ഇക്കഴിഞ്ഞ മാസം കാര്യമായി വർദ്ധിച്ചിട്ടേയില്ല. അതിനാൽ ഓരോ വായനക്കാരനും മേലൂർ ന്യൂസിനെ ഷെയർ ചെയ്യാനും കഴിയുന്നത്ര കമന്റു ചെയ്യാനും ശ്രദ്ധിക്കുന്നത് ഗുണപ്രദമാകുമെന്നു കരുതുന്നു. എങ്കിലും മേലൂർ ന്യൂസിനു നിലനിൽക്കാൻ അർഹത ഇല്ലെന്നു തോന്നുന്ന പക്ഷം അതിനെ പരിഗണിക്കേണ്ടതില്ല. നെറ്റിലെ അനേകം ചവറുകളെപ്പോലെ ഇതും അകാല ചരമത്തിനു ഇടയായിക്കൊള്ളട്ടെ.
ഈ ആഴ്ചയിലെ പോസ്റ്റുകൾ വൈകിയതിനു ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
എഡിറ്റർ
No comments:
Post a Comment