തൃശ്ശൂർ കോർപ്പറേഷനിലെ മാലിന്യ നിർമ്മാർജനത്തിനു സകല സാങ്കേതിക വിദ്യകളും പരീക്ഷിച്ച് ഏറ്റവും ഒടുവിലായി പുതിയ സാങ്കേതിക വിദ്യ കോർപ്പറേഷൻ പരീക്ഷിച്ചിരുന്നു അതിപ്പോൾ വെല്ലുവിളി നേരിടുന്നു
കോർപ്പറേഷനിലെ ജനങ്ങൾ സ്വയം നടപ്പാക്കിയ ഒന്നാം ഘട്ട സാങ്കേതിക വിദ്യ
ഇപ്രകാരം ജനം സ്വയം ഒന്നിച്ച് കൂട്ടിത്തരുന്ന മാലിന്യങ്ങൾ പിഴവില്ലാതെ കത്തിയ്ക്കാൻ കോർപ്പറേഷൻ കണ്ടെത്തിയിരുന്ന സാങ്കേതിക വിദ്യയും കണ്ടോളൂ.
കോർപ്പറേഷൻ ആലോചിച്ച് നടപ്പാക്കിയ രണ്ടാം ഘട്ട സാങ്കേതിക വിദ്യ
ഏതു സാങ്കേതിക വിദ്യയിലാണു പിഴവുകൾ ഇല്ലാത്തത്. മാലിന്യം കത്തിയ ശേഷം ബാക്കി വന്നത് യഥാസമയം വീണ്ടും കത്തിയില്ലെങ്കിൽ പ്രകൃതി സ്വയം അതിനെ ചീയിച്ചു ശുദ്ധീകരിയ്ക്കുമെന്നും ജനത്തിനറിയാം. അതു കൊണ്ട് അവരുടെ ഒന്നാം ഘട്ട പദ്ധതിയ്ക്കു മാറ്റമൊന്നും വേണ്ടെന്ന് ജനം തീരുമാനിച്ചിട്ടുമുണ്ട്.
കത്താതെ വന്ന മാലിന്യത്തിനുമേൽ വീണ്ടും മാലിന്യ നിക്ഷേപം
പക്ഷേ ഈ സാങ്കേതിക വിദ്യ മഴ വന്നതോടെ താൽക്കാലികമായി പരാജയപ്പെട്ടിരിയ്ക്കുകയാണ്. കോർപ്പറേഷന്റെ സാങ്കേതിക വിദഗ്ധർ പുതിയ സാങ്കേതിക വിദ്യയുമായി ഇറങ്ങാതിരിയ്ക്കുകയില്ല.
No comments:
Post a Comment