കെ.എസ്.ഇ.ബി.യുടെ അനാസ്ഥകളെ കുറിച്ച് മേലൂർ ന്യൂസിൽ പല തവണ പോസ്റ്റുകൾ ഇടേണ്ടി വന്നിട്ടുണ്ട്. അതൊന്നും അവർ ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. അവയിൽ ചിലതു മാത്രം നമുക്കൊന്നു ഓടിച്ചു നോക്കാം.
ചാലക്കുടിപ്പുഴ കെ.എസ്.ഇ.ബി.യുടെ സ്വകാര്യ സ്വത്തോ?
കെ.എസ്.ഇ.ബി. കൊല്ലുന്നവരുടെ ജീവനു ആരു കണക്കു പറയും?
ഇതിലെ അവസാന പോസ്റ്റിൽ മുള്ളൻപാറയിലെ കേശവൻ ഇലക്ട്രിക് ഇൻഡക്ഷൻ കൊണ്ടു മരിച്ച സംഗതിയിൽ കെ.എസ്.ഇ.ബി.യുടെ അനാസ്ഥ ഉണ്ട് എന്നു പ്രസ്താവിച്ചത് ചില കെ.എസ്.ഇ.ബി. ജീവനക്കാരെ വേദനിപ്പിച്ചെന്നു അവർ അറിയിച്ചിട്ടുണ്ട്. എത്രയോ നന്നായി അവരവരുടെ ജോലികൾ അവർ ചെയ്യുന്നു. എങ്കിലും ഇത്തരം കാരുണ്യ ലേശമില്ലാത്ത പരാമർശങ്ങൾ അവർക്കെതിരെ ഉണ്ടാകുന്നതിൽ അവർ ദുഃഖം പ്രകടിപ്പിച്ചു. കെ.എസ്.ഇ.ബിയിൽ അത്മാർത്ഥത ഉള്ളവർ ഇല്ലെന്നല്ല, അവരോടുള്ള സകല ആദരവോടെയും പറയട്ടെ, ഒരു സിസ്റ്റം എന്ന നിലയിൽ കെ.എസ്.ഇ.ബി. പരാജയപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ്. പ്രസരണ നഷ്ടത്തിനും വൻ ദുരന്തങൾക്കും കാരണമാകാവുന്ന രണ്ടു മാസത്തിനകം സംഭവിച്ച കെ.എസ്.ഇ.ബി. അനാസ്ഥകളെ കുറിച്ച് മേലൂർ ന്യൂസിനു കിട്ടിയ ചില ചിത്രങ്ങൾ കൂടി കാണാം. മേലൂർന്യൂസ് ഒരു അഭിപ്രായ പ്രകടനവും നടത്തുന്നില്ല. സകലരും കാര്യങ്ങൾ സ്വയം കണ്ടു മനസ്സിലാക്കട്ടെ. പക്ഷേ ഈ ചിത്രങ്ങളിലേതിനേക്കാളും നൂറിരട്ടി ഗുരുതരമാണ് യഥാർത്ഥ വസ്തുതകൾ എന്നും നാലോ അഞ്ചോ സ്ഥലങ്ങളിലെ മാത്രം ചിത്രങ്ങളാണ് ഇവ എന്നും പറയാതെ വയ്യ.
No comments:
Post a Comment