പാലപ്പിള്ളി താങ്ങുച്ചിറ ഇടതുകര ബ്രാഞ്ചു കനാലിൽ ആഴ്ചകളായി ആവശ്യത്തിനു വെള്ളം കിട്ടാതെ നെല്ലും ജാതിയും പച്ചക്കറിയും മറ്റും വിളകളും ഉണങ്ങി നശിയ്ക്കുന്നു. ജനം സമര പരിപാടികളിലേയ്ക്കു നീങ്ങണോ എന്ന് ആലോസിയ്ക്കുകയാണ്.
ചാലക്കുടിയിൽ നിന്നും പാലപ്പിള്ളിയിലേയ്ക്ക് രാത്രി 8.15 നു പുറപ്പെടേണ്ട റീനാ റോസ് ബസ് തുടർച്ചയായി ഓടാതിരിയ്ക്കുന്നത് ജനങ്ങൾക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിയ്ക്കുന്നു. ഞായറാഴ്ചകളിൽ സെന്റ് ജോർജ്, ദയാസാഗർ എന്നീ ബസുകൾ പാലപ്പിള്ളിയിലേയ്ക്കു വരുന്നതേ ഇല്ല. ബസ്സുകളുടെ ഈ ജനദ്രോഹ പ്രവൃത്തികൾക്കെതിരെ ആർ.ടി.ഓ.യ്ക്ക് പരാതി നൽകാനിരിയ്ക്കുകയാണ് പൊതുജനം.
No comments:
Post a Comment