കേരളത്തിൽ അതി പരിമിതമായ അളവിലേയ്ക്കു വനസമ്പത്ത് ചുരുങ്ങിയിട്ട് കാലമേറെയായി. അതിൽ തന്നെ അടിക്കാട് തീരെ ഇല്ലാതെയായി എന്നു തന്നെ പറയാം. ഉറവു വറ്റിയ കാട്ടു ചോലകൾ വരണ്ടിരിയ്ക്കേ കാട്ടു തീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഏറെയാണ് എന്നറിയാവുന്നതു കൊണ്ടാണ് വനം വകുപ്പും മറ്റു സർക്കാർ ഏജൻസികളും കാട്ടു തീയ്ക്കെതിരേ ബോധവത്കരണവും മറ്റു നടപടികളും സ്വീകരിയ്ക്കുവാൻ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരള നിയമസഭ അനേക കോടികൾ നീക്കിവയ്ക്കാൻ തയ്യാറായിട്ടുള്ളത്. കേന്ദ്ര സർക്കാർ പദ്ധതികൾ വേറേയുമുണ്ട്.
അപ്പോൾ പിന്നെ കേരളത്തിൽ കാട്ടുതീ ഉണ്ടാകാനിടയില്ല എന്നു സ്വാഭാവികമായി ഏതൊരു മലയാളിയും പ്രതീക്ഷിയ്ക്കും. പ്രതീക്ഷിയ്ക്കാതിരിയ്ക്കുന്നതാണ് തെറ്റ്. പ്രത്യേകിച്ചും ചില ലോകരാജ്യങ്ങളിലെ കാട്ടുതീ അവരുടെ സാമ്പത്തിക സുസ്ഥിതിയെ തന്നെ കാര്യമായി ബാധിച്ചിരിയ്ക്കുന്നു എന്ന റിപ്പോർട്ടുകൾ നിരന്തരം വന്നുകൊണ്ടിരിയ്ക്കുമ്പോൾ.
എന്നാൽ മുൻ കാലങ്ങളിൽ നിന്നും ഭിന്നമായി വനം വകുപ്പിന്റേയും സർക്കാർ സംവിധാനങ്ങളുടേയും കാര്യക്ഷമത ഇല്ലായ്ക മൂലം എന്നു പറയാവുന്ന വിധം കേരളം ഒട്ടാകെ കാട്ടുതീകൾ പടർന്നു കൊണ്ടിരിയ്ക്കുകയാണ്. ആരിതിനു സമാധാനം പറയും?
കൂടുതൽ വിശദീകരിയ്ക്കുന്നില്ല. കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി തൃശ്ശൂർ ജില്ലയിൽ മാത്രം പത്രങ്ങളിൽ വന്ന കാട്ടുതീ വാർത്തകൾ താഴെ ചേർക്കുകയാണ്. അധികാരികളുടേയും ജനങ്ങളുടേയും കണ്ണു തുറപ്പിയ്ക്കുവാൻ.
എഡിറ്റർ
No comments:
Post a Comment