മേലൂരിൽ പല സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
വരുന്നത് ഒരു പതിവാണല്ലോ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി അടിച്ചിലിയിലെ നന്മ പുരുഷ
സ്വയം സഹായ സംഘം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ ക്ഷേമ പരിപാടികൾ ആവിഷ്കരിച്ചു
നടപ്പാക്കി മാതൃകയാകുകയാണ്.
ദേശീയ പതാക ഉയരുന്നു
നന്മ നഗർ എന്നു അവർ പേരിട്ടു വിളിച്ച റോഡരികിൽ ഒരു താൽക്കാലിക കൊടിമരം ഉയർത്തി
അതിൽ തലേ വർഷം അവർ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്ന ബേബി അമൃത പ്രദീപിനെ കൊണ്ടു
പതാക ഉയർത്തി അവരുടെ ആഘോഷങ്ങൾക്കു തുടക്കമിട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പ്രഭാഷണം
പ്രദേശികവാസികളുടെ കാര്യമായ സഹകരണവും സാന്നിദ്ധ്യവും ലളിതമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മോടി കൂട്ടി.
സ്വാതന്ത്ര്യം ഒരു ജനകീയ വികാരമാണ്
സഹജീവികളുടെ ദുരിതങ്ങൾക്കു സമാശ്വാസമായി
തങ്ങളാലാകാവുന്ന വിധം സമാഹരിച്ച തുകകൾ വൃദ്ധ ജനങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ
അവർ വിതരണം ചെയ്യാനാഗ്രഹിച്ചിരുന്നു. മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹൈമാവതി
ശിവൻ അർഹരായ നിർദ്ധനർക്കുള്ള ധനസഹായം വിതരണം ചെയ്തു.
ധനസഹായ വിതരണം
നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ശ്രീമതി സൌമ്യ ഷിബു നിർവ്വഹിച്ചു.
പഠനോപകരണ വിതരണം
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ആര്യ ശോഭനനുള്ള
ജാനകി മെമ്മോറിയൽ ഫലകവും ക്യാഷ് അവാർഡും എട്ടാം വാർഡിലെ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി
സ്വപ്ന ഡേവീസ് നിർവഹിച്ചു.
ഉന്നത വിജയം നേടിയ ആര്യ ശോഭനന് അഭിനന്ദനങ്ങൾ
സംഘം പ്രസിഡണ്ട് സജീവൻ കൊറ്റിയാറ, സെക്രട്ടറി സിജിൽ ചള്ളിയിൽ സ്വാതന്ത്ര്യ ദിനാഘോഷ
കൺവീനർ വിനേഷ് കുമാർ മറ്റു ഭാരവാഹികൾ എന്നിവർ തുടർന്നും നന്മ പുരുഷ സ്വയം സഹായ സംഘം
അതിന്റെ സാമൂഹ്യ ക്ഷേമ പരിപാടികൾ തുടർന്നു കൊണ്ടു പോകുമെന്നറിയിച്ചു.
നന്മയിലെ അംഗങ്ങൾ
anya nadukalil thamasikkunna meloorukarkku nattile vivarangal ariyan sahayikkunna nalla blog... Keep writing!
ReplyDelete