മേലൂർന്യൂസിന്റെ ഘടന സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങളാണ് അഭ്യുദയകാംക്ഷികൾ ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. അവയിൽ പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.
മേലൂർന്യൂസിലെ സ്ഥിരം പംക്തികളായി നിർദ്ദേശിക്കപ്പെട്ട വിഷയങ്ങൾ
പേര് കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ
1. വിജ്ഞാനരംഗം : വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, തൊഴിലൊഴിവുകൾ എന്നിവ
2. ദാർശനികം : വിവിധ ദർശനങ്ങളേയും ദാർശനികരേയും സംബന്ധിച്ച കുറിപ്പുകൾ
3. സിനിമാകൊട്ടക : തെക്കേ ഇന്ത്യൻ സിനിമാ രംഗത്തെ ചൂടൻ വാർത്തകൾ
4. സമസ്തകല : ലളിതകല, ദൃശ്യകല എന്നിവ കൈകാര്യം ചെയ്യുന്നു.
5. എഴുത്തുപുര : കഥ, കവിത, ലേഖനം, നാടകം, തുടങ്ങിയ സാഹിത്യസംഭാവനകൾ
6. ജീവലോകം : പരിസ്തിതിയെ സംബന്ധിച്ച ഉത്കണ്ഠകൾ പങ്കുവക്കുന്ന ഇടം.
7. പൊതുജനാരോഗ്യം : ആരോഗ്യരംഗത്തെ ആനുകാലിക പ്രശ്നങ്ങൾ
8. പ്രതികരണവേദി : വായനക്കാരുടെ കത്തുകൾ
9. നർമവീഥി : ഫലിതം
10. സാഹിതീയം : സാഹിത്യവിമർശനം
11. ഇന്നത്തെ ചിത്രം : ഓരോ ആഴ്ചയിലേയും കലാമൂല്യവും വാർത്താമൂല്യവുമുള്ള ചിത്രം
12. കാർട്ടൂൺ : തെരഞ്ഞെടുത്ത കാർട്ടൂൺ
13. വാഹനലോകം : വാഹനവിപണന രംഗത്തെ പ്രവണതകൾ
14. സംഗീതിക : വാദ്യം, സംഗീതം ഇത്യാദി
15. നേർക്കാഴ്ച : ഇന്റർവ്യൂകൾ
16. വിത്തും കൈക്കോട്ടും : കാർഷികരംഗം
17. നേരുചർച്ചകൾ : പ്രതിമാസസെമിനാറുകളുടെ സംഗ്രഹം
18. നളപാ(ത)കം : പാചകക്കുറിപ്പുകൾ
19. ചോദ്യമാണുത്തരം : ചോദ്യോത്തരപംക്തി
20. മഹാഭാഷിതം : ഉദ്ധരണികൾ
21. പുരാവൃത്തി : ക്ലാസ്സിക് മലയാളം കൃതികളുടെ പുനഃപ്രകാശനം
22. മുഖമൊഴി : മുഖപ്രസംഗം
23. പിൻനിലാവ് : മേലൂരിന്റെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച്
24. സ്ത്രീപർവം : വനിതാരംഗം
25. കായികകല : സ്പോർട്സ്
26. പ്രത്യക്ഷവിജ്ഞാനീയം: ശാസ്ത്രരംഗത്തെ ആധുനിക പ്രവണതകൾ
27. ഇന്നത്തെ പുസ്തകം : വായനക്കാർക്കു ഡൌൺലോഡ് ചെയ്യാനൊരു പുസ്തകം.
28. പുനർവായന : ബൂക് റിവ്യൂ
29. വിപണിനില : ധനതത്വശാസ്ത്രസമസ്യകൾ
30. ദേശമീമാംസാ : ആനുകാലിക രാഷ്ട്രീയം
31. ഭൂമിയുടെ അവകാശികൾ : ഊർജ്ജം, മണ്ണ്, ജലം, ആകാശം എന്നിവയിലെ കടന്നുകയറ്റം
32. ഫാഷൻ തരംഗം : ഫാഷൻ രംഗത്തെ പ്രവണതകൾ
33. ശില്പശാസ്ത്രം : ആർക്കിടെക്ചർ
34. ടൂറിസ്റ്റ് : വിനോദസഞ്ചാരവും യാത്രാവിവരണവും
35. വിവരാവകാശം : വിവരാകാശനിയമ പ്രകാരം ലഭിക്കുന്ന വിലപ്പെട്ട ഉത്തരങ്ങൾ
36. ഉപഭോക്തൃപ്രശ്നങ്ങൾ : ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് പ്രതിവിധി
37. നിയമസഹായം : സൌജന്യനിയമോപദേശമോ അതു ലഭ്യമാക്കലോ
38. ജനകീയഭരണം : പഞ്ചായത്തുകൾ, വില്ലേജ്, കൃഷിഭവൻ, ഇലക്ട്രിസിറ്റി ആഫീസ്
39. യുവപ്രതിഭ : വളർന്നു വരുന്ന പ്രതിഭകൾക്ക് പ്രോത്സാഹനം
40. നിതാന്തജാഗ്രത : അഴിമതിക്കെതിരെ ജനകീയ പ്രതിരോധം
41. കാരുണ്യം തേടുന്നു : സഹജീവികളെ സഹായിക്കാൻ ഒരു അവസരം
ഇവയിൽ പല പേരുകളും മറ്റു പ്രസിദ്ധീകരണങ്ങളിൽ കണ്ടതായി ഓർക്കുന്നു. അതിനാൽ പംക്തികൾക്കു യുക്തമായ മറുപേരുകൾ നിർദ്ദേശിക്കാനും അവയ്ക്കു നിലവിലുള്ളതിലും കൂടുതൽ വ്യാപ്തി ആവശ്യമുള്ളപക്ഷം കൂട്ടിച്ചേരലുകൾ നിർദ്ദേശിക്കാനും കൂടുതൽ പംക്തികൾ നിർദ്ദേശിക്കാനുമുള്ള അവസരമാണിത്. അക്കാര്യത്തിൽ ഉപേക്ഷ കാട്ടരുത്. കമന്റു ചെയ്യുന്നതിൽ ഒരു ദാക്ഷിണ്യവും കാട്ടേണ്ടതുമില്ല.
എന്നാൽ വാർത്തകൾക്കു പുറമേ ഇത്രയും വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ട വളണ്ടിയർമാരുടേയും എഡിറ്റർമാരുടേയും അഡ്മിനിസ്ട്രേറ്റർമാരുടേയും കുറവ് ഒരു യാഥാർത്ഥ്യം തന്നെയാണ്. ജനകീയമായ ഒരു തലത്തിൽ നിന്നു പ്രവർത്തിക്കാനാഗ്രഹിക്കുന്നതിനാലാണ് ഇത്തരം വിഷയങ്ങൾ നാം ചർച്ച ചെയ്യുന്നതെന്നതും പ്രസക്തം തന്നെ. അതിനാൽ നിങ്ങളോരോരുത്തരും സർവാത്മനാ ഇതിന്റെ വിജയത്തിനായി സക്രിയമായി മുമ്പോട്ടു വരേണ്ടതുണ്ട്. സഹകരിക്കാനാഗ്രഹിക്കുന്നവർ ദയവായി അക്കാര്യം തുറന്നു പറയേണ്ടതുണ്ട്. എങ്കിലേ ആസൂത്രണത്തിനും മുന്നൊരുക്കതിനും അവസരം ലഭിക്കുകയുള്ളൂ. നിങ്ങൾക്കെങ്ങനെ സഹായിക്കാനാകുമെന്നു തുറന്നു പറയുന്നത് ഒരിക്കലും വിലകുറച്ചു കാണുവാനിടയാക്കുകയില്ല എന്നു മാത്രമല്ല മേലൂർ ന്യൂസിന്റെ വിജയത്തിനു അത്യന്താപേക്ഷിതവുമാണ്.
ഡിസംബറിൽ തന്നെ മാതൃകാ പോസ്റ്റുകൾ പുറത്തു വരണമെന്നു കരുതുന്നതിനാൽ സൃഷ്ടികൾ അവസാന നിമിഷത്തേക്കു ആരും കരുതിവയ്ക്കരുത്. മലയാളം പോസ്റ്റുകൾ കഴിയുന്നതും അഞലിഓൾഡ്ലിപി ഫോണ്ടിലും ഇംഗ്ലീഷ് പോസ്റ്റുകൾ കലിബ്രി ലിപിയിലും ആകുന്നതു സൌകര്യപ്രദമായിരിക്കും. മറ്റൊരറിയിപ്പുണ്ടാകും വരേക്കും jeevabindu@mail.com എന്ന ഈമെയിൽ വിലാസത്തിൽ സൃഷ്ടികൾ അയച്ചു തരിക. അഡ്മിനിസ്ട്രേറ്റീവ് പവർ ആവശ്യമായി വരുന്നവർ അവർ അതിന്റെ ആവശ്യകതയും അവർ ഏറ്റെടുക്കാനുദ്ദേശിക്കുന്ന പംക്തികളുടെ വിവരങ്ങളും കാട്ടി ഒരു കുറിപ്പുകൂടി അയക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലേയും സ്ഥിരം ലേഖകരാകാനാഗ്രഹിക്കുന്നവർ അക്കാര്യവും വ്യക്തമാക്കണം.
ലിങ്കുകളുടെ കാര്യത്തിൽ കൂട്ടിച്ചേർക്കേണ്ട സൈറ്റുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. ഓർക്കുക, പ്രവർത്തിക്കുന്നവരുടേതാണീ വാർത്താപത്രിക.
keep writing!
ReplyDelete