മേലൂർ ഗ്രാമ പഞ്ചായത്തിലെ അടിച്ചിലിയ്ക്കടുത്തുള്ള ആലയ്ക്കാപ്പിള്ളിയിലെ ഒരു കോഴിക്കൂട്ടിൽ കയറി ഒരു ഭീമൻ പെരുമ്പാമ്പ് അതിനകത്തുണ്ടായിരുന്ന ഏഴു കോഴികളേയും വീഴുങ്ങി. ഒച്ച കേട്ടെത്തിയ നാട്ടുകാർ കോഴിക്കൂട്ടിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ട് അമ്പരന്നു.
ഇര വിഴുങ്ങിയ പെരുമ്പാമ്പ്
ഉടൻ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുകാർക്ക് അറിവു കൊടുത്തെങ്കിലും അവർ എത്താൻ വൈകി. വിവരമറിഞ്ഞ് പെരുമ്പാമ്പിനെ കാണാനെത്തിയ നാട്ടുകാര കണ്ട് പാമ്പും നന്നായി ഭയന്നു. എങ്ങനെയും രക്ഷപ്പെടാനുള്ള തത്രപ്പാടിൽ തിന്ന കോഴികളെ ഛർദ്ദിയ്ക്കാൻ തുടങ്ങി പെരുമ്പാമ്പ്.
പെരുമ്പാമ്പ് പാതി
നല്ല നീളവും വണ്ണവുമുള്ള പെരുമ്പാമ്പിന്റെ ഉടൽ വെളുപ്പും തവിട്ടും കറുപ്പും നിറത്തിൽ തിളക്കമാർന്നതായിരുന്നു. നല്ല വണ്ണവുമുണ്ടായിരുന്നു അതിന്.
പെരുമ്പാമ്പിന്റെ ഉടൽ വണ്ണം
വളഞ്ഞു പുളഞ്ഞ് ശരീരം ഒന്നു ക്രമപ്പെടുത്തി പാമ്പ് തിന്ന കോഴികളെ പുറം തള്ളാൻ ആരംഭിച്ചു. പരമാവധി തല ഉയർത്തി വാ വലിച്ചു തുറന്ന് അത് ശ്രമപ്പെട്ട് ആദ്യത്തെ കോഴിയെ ഛർദ്ദിച്ചു.
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികളെ ഛർദ്ദിയ്ക്കുന്നു
വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
രണ്ടാമത്തെ കോഴി മറ്റുള്ളവയേക്കാൾ അല്പം കൂടി വലിപ്പം ഉള്ളതായിരുന്നതു കൊണ്ട് വളരെ പ്രയാസപ്പെടേണ്ടി വന്നു പാമ്പിന്. ആദ്യം തല മാത്രവും അവസാനം കാലും മറ്റുമായി വിഴുങ്ങിയതിനു നേർ വിപരീതമായി ആദ്യം കാലും വാലും പുറം തള്ളുക ശ്രമകരമായിരുന്നു.
പെരുമ്പാമ്പ് രണ്ടാമത്തെ കോഴിയെ ഛർദ്ദിയ്ക്കുന്നു
അല്പം പ്രയാസത്തിലായ പെരുമ്പാമ്പ് ഒന്നു മലർന്നാണു ഛർദ്ദി പൂർത്തിയാക്കിയത്.. അപ്പോൾ അതിന്റെ മിനുത്ത വെള്ള അടിഭാഗം പുറത്തു കണ്ടു.
ഛർദ്ദിയ്ക്കുമ്പോൾ പെരുമ്പാമ്പിന്റെ അടിഭാഗം കാണുന്നു
രണ്ടാമത്തെ കോഴി പുറത്തു ചാടിയ ശേഷം പിന്നെല്ലാം അതി വേഗത്തിലായിരുന്നു. അഞ്ചു കോഴികളെ പാമ്പ് അങ്ങനെ ഛർദ്ദിച്ചു കളഞ്ഞു. ശേഷിച്ച രണ്ടെണ്ണം അങ്ങനെ കളയാൻ അതിനു മനസ്സ് വന്നില്ല.
പെരുമ്പാമ്പ് ഛർദ്ദിച്ച അഞ്ചു കോഴികൾ
പിന്നെ ആകെ തളർന്നവശനായ പെരുമ്പാമ്പ് തപസ്സു പോലെ കുത്തിയിരുപ്പായിരുന്നു. ആരേയും ശ്രദ്ധിയ്ക്കാതെ... ഏകാഗ്രതയോടെ... ഒരു പക്ഷേ അത് ശാന്തമായി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുകാരെ കാത്തിരിയ്ക്കുകയായിരുന്നിരിയ്ക്കണം.
ഛർദ്ദിയ്ക്കു ശേഷം വിശ്രമിയ്ക്കുന്ന പെരുമ്പാമ്പ്
വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
ഉടൽ മടക്കുകളാക്കി ഒന്നിനു മീതെ മറ്റൊന്നാക്കി വച്ച് അതി വിദൂരതയിലേയ്ക്കു നോക്കി അത് മരണമോ ജീവിതമോ തനിയ്ക്കു കൈവരുന്നതെന്നും കാത്ത് കാത്തിരുന്നു. ഈ ലോകം പെരുമ്പാമ്പുകൾക്കും അന്യമാകുകയാണോ?
what a snake....!
ReplyDelete