പ്രിയ സുഹൃത്തുക്കളേ,
മേലൂരിനും സമീപപ്രദേശത്തും നിന്നുള്ളവർക്ക് അവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടമാണിത്. ദയവായി ഇതു പ്രയോജനപ്പെടുത്തുക. ഇതിൽ പ്രസിദ്ധീകരിക്കുന്ന മാറ്ററുകൾക്ക് അതതിന്റെ രചയിതാക്കൾക്കും റിപ്പോർട്ടർമാർക്കും മാത്രമായിരിക്കും ഉത്തരവാദിത്തം. എഡിറ്റിങ് കാര്യമായിട്ടുണ്ടാകുകയില്ല. എങ്കിലും തീർച്ചയായും ഒഴിവാക്കേണ്ട സംഗതികൾ ഒഴിവാക്കിയിരിക്കും. തുടക്കത്തിൽ ആഴ്ചയിൽ ഒന്നെന്ന നിലയിൽ തുടങ്ങാനാണു ആഗ്രഹിക്കുന്നത്. കഴിയുന്നത്ര രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടർമാർ ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. ദയവായി താല്പര്യമുള്ള ഓരോരുത്തരും കമന്റായോ ഈമെയിലായൊ സമ്മതപത്രം തരിക. ഈ വാർത്താപത്രത്തിന്റെ ഘടനയും പ്രവർത്തനവും എങ്ങനെയാകണമെന്നു നിർദ്ദേശിക്കാൻ നിങ്ങളോരോരുത്തരോടും പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. 2012 ജനുവരി 1 ആകട്ടെ നമ്മുടെ ഔദ്യോഗിക ഉത്ഘാടന തീയതി. അതുവരെ പരീക്ഷണാടിസ്ഥാനത്തിൽ വല്ലതുമൊക്കെ ചെയ്യാം.
സസ്നേഹം
ജീവബിന്ദു
വളരെ നല്ല ആശയം. എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteഓട്ടോമൊബൈൽ ന്യൂസ് ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു.
ReplyDeleteആശംസകൾ, കഴിയുന്ന സഹായങ്ങൾ ചെയ്യാം, വിളിക്കാനുള്ള നമ്പറുകൾ 00971 553169946 (UAE)
ReplyDelete0091 9745404484 (INDIA-Nov 1st week only)
thumbs up...........
ReplyDeleteവളരെ നല്ല സംരംഭം.എല്ലാവിധ ആശംസകളും നേരുന്നു
ReplyDelete