Monday, March 26, 2012

കുറുപ്പത്ത് മൊബൈൽ ടവറിനെതിരേ ജനമുന്നേറ്റം



കുറുപ്പത്തെ പത്തു സെന്റോളം വരുന്ന ഒരു ചെറിയ വാഴത്തോട്ടത്തിന്റെ ഉടമസ്ഥനിൽ നിന്നും പാട്ടത്തിനു ഭൂമി വാങ്ങി ഒരു ടവർ കെട്ടുവാൻ ഇൻഡസ് ടവേർസ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഒരു കെട്ടിടം പണിയുവാൻ അനുമതി തേടി പഞ്ചായത്തിൽ ഒരു അപേക്ഷ നൽകിയിരുന്നു. അതിന്മേൽ മതിയായ അന്വേഷണം നടത്തി പഞ്ചായത്ത് കമ്മിറ്റി നിരസിയ്ക്കുകയായിരുന്നു. 
നിർദ്ദിഷ്ട ടവറിന്റെ സ്ഥാനം (വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

എന്നാൽ ബിൽഡിംഗ് പെർമിറ്റിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു പഞ്ചായത്ത് കമ്മിറ്റിയ്ക്കല്ല പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് അധികാരം എന്നറിഞ്ഞിട്ടും സെക്രട്ടറി അത് അന്യായമായി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണുണ്ടായത്. അങ്ങനെ താൻ മതിയായ അന്വേഷണം നടത്തിയാൽ നിരസിയ്ക്കേണ്ടി വരുമായിരുന്ന പെർമിറ്റ് അപേക്ഷയിന്മേൽ ഇൻഡസ് ടവേർസിനു അപ്പീൽ പോയി അനുകൂല വിധി നേടിയെടുക്കാൻ അവസരം നൽകുകയായിരുന്നു പഞ്ചായത്ത് സെക്രട്ടറി ചെയ്തത്. 









കോടതി വിധി പകർപ്പ്

ടവർ നിർമ്മിയ്ക്കാനുദ്ദേശിയ്ക്കുന്ന നിർദ്ദിഷ്ട വാഴത്തോട്ടത്തിനു ചുറ്റും പതു മീറ്റർ ചുറ്റളവിൽ തന്നെ വളരെ താമസമുള്ള വീടുകളും പിഞ്ചു കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന അംഗൻ വാഡിയും ഉള്ളതാണ്. നിർദ്ദിഷ്ട ടവർ അതി വികിരണ ശേഷി ഉള്ളതാണെന്നും മുന്നൂറു മീറ്റർ ചുറ്റളവു വരെ അപകടകരമായ വിധം വികിരണങ്ങൾ പുറപ്പെടുവിയ്ക്കുമെന്നും കരുതപ്പെടുന്നു. തീർച്ചയായും ഇക്കാര്യം പരിഗണനാ വിഷയം ആക്കേണ്ടതായിരുന്നു. എന്നാൽ പ്രശ്നത്തെ വെറും ബിൽഡിംഗ് പെർമിറ്റ് പ്രശ്നം എന്ന രീതിയിൽ മാത്രമേ കോടതിയിൽ ബന്ധപ്പെട്ട കക്ഷികൾ അവതരിപ്പിച്ചുള്ളൂ. കോടതിയാകട്ടെ, വാദിയും പ്രതിയും ഒരു പോലെ തെറ്റു ചെയ്തു എന്ന നിഗമനത്തിൽ വീണ്ടും ഒരു പുതുക്കിയ അപേക്ഷ സമർപ്പിയ്ക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അപ്രകാരം കമ്പനി പുതുക്കി നൽകിയ അപേക്ഷയിന്മേൽ പഞ്ചായത്ത് ഭരണ സമിതി നടത്തിയ അത്ര അന്വേഷണം പോലും നടത്താതെ ശക്തമായ ജനകീയ എതിർപ്പ് ഉണ്ടായിരുന്നിട്ടു പോലും കമ്പനിയ്ക്കനുകൂലമായ ഉത്തരവ് ഇട്ടു എന്നാണ് ജനങ്ങളുടെ ആരോപണം. ജനം പ്രക്ഷോഭണം തുടരുകയാണ്. ഇതിൽ പക്ഷേ പെർമിറ്റ് നൽകേണ്ടതില്ല എന്നു തീരുമാനിച്ചിരുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാട് വളരെ രസകരമായിരിയ്ക്കുന്നു. 


 അവർ ഇപ്പോൾ പറയുന്നത് തെറ്റായി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണയ്ക്ക് ഈ വിഷയം വിടുകയും പിന്നീട് പഞ്ചായത്ത് കമ്മിറ്റി പരിഗണിച്ച വിഷയങ്ങൾ പോലും പരിഗണിയ്ക്കാതെയും പെർമിറ്റ് നൽകിയ സെക്രട്ടറിയുടെ നടപടി ശരിയാണെന്നും അതിനെതിരെയുള്ള ജനകീയ പ്രക്ഷോഭണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്. ഡെന്മാർക്കിൽ എന്തോ സംഭവിയ്ക്കുന്നുണ്ടാകണം.


ഇനി ചില ലിങ്കുകൾ കൂടി കണ്ടേക്കു.





 എഡിറ്റർ

കാഞ്ഞിരപ്പിള്ളി ശ്രീശക്തി പേപ്പർ മില്ലിലെ നൂറു കണക്കിനു ടൺ മാലിന്യം വളമെന്ന വ്യാജേന മേലൂർ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ വിതരണം ചെയ്യുന്നു


പരിയാരം പഞ്ചായത്തിലെ ജീവധാരയിലെ മദർ സുപ്പീരിയർ ശ്രീശക്തി പേപ്പർ മില്ലിലെ മാലിന്യങ്ങൾ തങ്ങളുടെ കിണറ്റിലെ വെള്ളം മലിനീകരിച്ചിരിക്കുന്നു എന്നും അതിനാൽ കമ്പനി മാലിന്യം മാറ്റിത്തരണമെന്നും കാട്ടി അധികാരസ്ഥാപനങ്ങൾക്ക് അപേക്ഷ നൽകിയിട്ടും നടപടി ഒന്നും ഉണ്ടാകാതെ വന്നതുകൊണ്ട് നിരാഹാരം അനുഷ്ഠിച്ചു കൊണ്ടാണ് ലക്ഷ്യം നേടിയത്. അതിനു ശേഷം കമ്പനി തങ്ങളുടെ മാലിന്യം കൊണ്ടു തട്ടുന്നതിനു പുതിയ രീതികൾ ആവിഷ്കരിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. 
 മാലിന്യം കൊണ്ട് കുഴി നികത്തുന്നു (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

യു.എസ്സിലും മറ്റും പേപ്പർ മില്ലുകളുടെ ആവിർഭാവ കാലത്ത് ഉണ്ടാകുന്ന ഖര മാലിന്യം മറ്റൊന്നിനും കൊള്ളാത്ത കാരണം ലാൻഡ് ഫില്ലിങ്ങിനു ഉപയോഗിച്ചിരുന്നു. തമിഴ് നാട്ടിലെ ചേരൻ പേപ്പർ മില്ലിനു വേണ്ടി ഒരു ഖരമാലിന്യ നിർമ്മാർജ്ജന പരിപാടി തയ്യാറാക്കിയപ്പോൾ ലാൻഡ് ഫില്ലിങ്ങിനു ഇത്തരം ഖര മാലിന്യം ഉപയോഗിയ്ക്കുന്നത് ഗുരുതരമായ പാരിസ്തിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ആശാസ്യമല്ല എന്നു കണ്ടെത്തിയിട്ടുള്ളതാണ്. പരമാവധി ഒരു സാനിറ്ററി ലാൻഡ് ഫില്ലിങ്ങിൽ 50: 50 അനുപാതത്തിൽ നല്ല മണ്ണുമായി കൂട്ടിയല്ലാതെ ഇതു ഉപയോഗിയ്ക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.
പേപ്പർ മില്ലുകളിൽ നിന്നുള്ള ഇത്തരം സ്ലഡ്ജ് ലൈമിൽ ട്രീറ്റ് ചെയ്ത് ജലാംശം നീക്കി ശേഖരിക്കുകയാണു ചെയ്യാറ്. അവയിലെ ശരാശരി ഘടകങ്ങളുടെ ഏകദേശക്കണക്ക് താഴെ ചേർക്കുന്നു.
Table 1 : Effluent characteristics of Cholan Paper and Board Mill PVT. Ltd.
Physico Chemical                    Raw effluent                Treated effluent
S.No    Parameters                               Mean (n=12)                Mean (n=12)
1.         SS (mg LG1)                            245                              118-154
2.         TDS (mg LG1)                         2534                            645-925
3.         pH                                           7.02                             7.3-8.2
4.         EC (dSmG1)                            1.27                             1.13-1.43
5.         OC (%)                                    0.56                             0.48-0.77
6.         BOD (mg LG1)                        261                              56-77
7.         COD (mg LG1)                        1996                            248-362
8.         N (mg LG1)                             19                                12-28
9.         P (mg LG1)                              1.27                             1.21-1.51
10.       K (mg LG1)                             18.78                           16.3-24.2
11.       Ca (mg LG1)                           384                              212-286
12.       Mg (mg LG1)                           164                              48-94
13.       Na (mg LG1)                           744                              326-480
14.       Sulphates (mg LG1)                 242                              98-138
15.       SAR                                         3.58                             2.01-3.05

ഒരു വളമായി ഉപയോഗിയ്ക്കാൻ കഴിയാത്ത വിധം കുറഞ്ഞ അളവിലേ ഇതിൽ നൈട്രജനും, ഫോസ്ഫറസും പൊട്ടാസ്യവും മറ്റും ഉള്ളൂ എന്ന് വ്യക്തമാണ്. യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളിൽ പേപ്പർ വേസ്റ്റിന്റെ കമ്പോസ്റ്റ് ആക്കി പരിവർത്തനപ്പെടുത്തിയ ചെറിയൊരു ഭാഗം സ്ലഡ്ജ് വളമായി ഉപയോഗിച്ചത് കാലാന്തരത്തിൽ പ്രയോജനപ്രദമല്ലെന്നു കാണുകയാണുണ്ടായത്.
ചില രാസ വളങ്ങളിലെ ഘടകങ്ങളുടെ ശതമാനക്കണക്ക് താഴെ ചേർക്കുന്നു.
ക്രമ നമ്പർ
വളം
മൂലകം
ശതമാനം
വേസ്റ്റ് വെണ്ണീറിൽ
1
അമോണിയം സൾഫേറ്റ്
നൈട്രജൻ
20.5%
0.35%
2
അമോണിയം ഫോസ്ഫേറ്റ്
ഫോസ്ഫറസ് പെന്റോക്സൈഡ്
34.0%
0.20%
3
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
പൊട്ടാസ്യം
60.0%
4.71%

ഇപ്രകാരം യാതൊരു പോഷകഗുണവും ഇല്ലാത്ത മാലിന്യമാണ് വളമായി വിതരണം ചെയ്യപ്പെടുന്നത് എന്നു വ്യക്തമാണ്. കൂടാതെ റീസൈക്കിൾ ചെയ്യുന്ന പേപ്പറിൽ നിന്നും കാഡ്മിയം ലെഡ് മെർക്കുറി ആർസെനിക് ടൈറ്റാനിയം തുടങ്ങിയ വിഷ മൂലകങ്ങളും ഉയർന്ന നിരക്കിൽ ഈ മാലിന്യത്തിലെത്തിയ്ക്കും. നമ്മുടെ കുടിവെള്ളത്തിലും അരുവികളിലും പുഴയിലും ഇതു കലരുന്നതോടെ കനത്ത ആരോഗ്യ പ്രശ്നങ്ങൾ ഉത്ഭവിയ്കുകയും ചെയ്യും.

 മാലിന്യത്തിൽ പ്ലാസ്റ്റിക് സാന്നിദ്ധ്യം

ഏറ്റവും പ്രധാനം ഈ മാലിന്യത്തിലെ വൻ തോതിലുള്ള സൂക്ഷ്മാണുജാലമാണ്. വെള്ളത്തിലെ കോളിഫോം ബാക്ടീരിയ തുടങ്ങിയവയുടെ അളവ് അപകടകരമാം വണ്ണം വർദ്ധിയ്ക്കാൻ ഈ പേപ്പർ മാലിന്യം ഇടവരുത്തും. പ്ലാന്റുകളിലെ പ്ലാസ്റ്റിക് മാലിന്യവും ഈ സ്ലഡ്ജിനോടു കൂട്ടി ചേർത്ത് നിർമ്മാർജ്ജനം ചെയ്യുകയാണ് ശ്രീശക്സ്തി പേപ്പർ മില്ല് ചെയ്തിരിയ്ക്കുന്നത്. അതും പാരിസ്ഥിതിക പ്രശ്നങ്ങളിലേയ്ക്കു നയിക്കും.

വെട്ടുകടവിലെ മേച്ചേരി ലോനപ്പൻ ഫ്രാൻസീസിന്റെ പറമ്പിൽ ഏകദേശം 20ലധികം ലോഡ് വേസ്റ്റ് പുഴയോട് ചേർന്ന് തട്ടിയിട്ടുണ്ട്. അടുത്ത മഴയ്ക്ക് ഇതു പുഴയെ മലിനീകരിയ്ക്കാൻ സകല സാധ്യതകളും ഉണ്ട്. ഞാറ്റുകണ്ടത്തിൽ രാമൻ കുട്ടി മകൻ സുകുമാരന്റെ പറമ്പിൽ ഇരുപത്തഞ്ചോളം ലോഡും മേനാച്ചേരി മാത്തു ജയന്റെ പറമ്പിൽ പത്തോളം ലോഡും  ശാന്തിപുരത്തെ നെറ്റിക്കാടൻ ചാക്കുര്യ വർഗ്ഗീസിന്റെ വളപ്പിൽ രണ്ട് ലോഡ് മാലിന്യം തട്ടിയിട്ടുണ്ട്. കല്ലുത്തിയിലെ നെറ്റിക്കാടൻ അവറാച്ചന്റേയും മറ്റും പറമ്പുകളിൽ പാട്ടകൃഷി ചെയ്യുന്ന ചീരൻ ദേവസ്സി ഈനാശു തന്റെ വാഴകൾക്ക് വളമായും ഈ മാലിന്യം ഉപയോഗിയ്ക്കുന്നുണ്ട്.

 മാലിന്യ നിക്ഷേപം നടത്തിയ ചില ഇടങ്ങൾ

പ്രതിവർഷം രണ്ടു കോടിയോളം രൂപ അറ്റലാഭം കാട്ടുന്ന ശ്രീലക്ഷ്മി പേപ്പർ മില്ല് അദ്ധ്വാന ശാലികളായ മേലൂർക്കാരുടെ മണ്ണും മനസ്സും വെള്ളവും മലിനമാക്കാൻ അനുവദിയ്ക്കുന്നത് ആത്മഹത്യാപരമാണ്. ഇതിനെതിരേ ജനകീയ പ്രതിരോധം ഉയർന്നു വന്നിട്ടുണ്ട്.  മാലിന്യത്തിന്റെ സാമ്പിൾ പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് എടുത്തിട്ടുണ്ട്. പരിശോധനാഫലം വന്നിട്ടില്ല. ആരോഗ്യ വകുപ്പും നടപടി സ്വീകരിയ്ക്കാൻ ഇടയുണ്ട്.

ഇന്നത്തെ ചിത്രം

നടുറോഡിലെ ആൽമരത്തിൽ ബോഗൻ വില്ല കയറ്റിവിട്ട മനുഷ്യൻ ആരായാലും ഇതു കണ്ടു സന്തോഷിക്കുന്നവർ ഒരു നിമിഷം അയാളെ സ്മരിച്ചേക്കാം


ആലിൽ പൂത്ത ബോഗൻ വില്ല

ജനസംഖ്യാ വളർച്ചയും നഗരവത്കരണവും ഗ്രാമങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. ഗ്രാമങ്ങൾക്ക് എങ്ങനെ സ്വയം രക്ഷിയ്ക്കാനാകും?

സി.അർ. പരമേശ്വരൻ


ഏറ്റവും പുതിയ സെൻസസ് പ്രകാരം കേരളം ഭൂരിഭാഗവും നഗരങ്ങൾ ആയിക്കഴിഞ്ഞു. അത് കഴിഞ്ഞ ഇരുപതു കൊല്ലങ്ങൾ കൊണ്ട് വന്ന മാറ്റം ആണ്. നാം ബോധപൂർവം വിചാരിച്ചാലും മാറ്റാൻ പറ്റുന്ന ഒന്നല്ല അർബനൈസേഷൻ. ഗ്രാമത്തിലുള്ള ആളുകൾ തന്നെ ബോധപൂർവം നഗരവാസികളാകാൻ ഇച്ഛിയ്ക്കുന്നുമുണ്ട്. അർബനൈസേഷൻ വെറുമൊരു പ്രക്രിയയല്ല അതൊരു മനോഭാവം കൂടിയാണ്. എങ്കിലും അതിന്റെ വഴികളിൽ പലതും ആത്മഹത്യാപരം ആകുന്നുണ്ട്. മെച്ചങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യ രംഗത്തെ വളർച്ചയും, ആയുർദൈർഘ്യവും എല്ലാം നഗരവത്കരണത്തിന്റെ കൂടി നന്മയാണ്. അതുകൊണ്ട് നഗരവത്കരണം മൊത്തമായി നിഷേധിയ്ക്കപ്പെടേണ്ട ഒന്നല്ല.

നമുക്ക് എന്തു നഷ്ടപ്പെടണം എന്തു നഷ്ടപ്പെടാൻ പാടില്ല എന്നു നാം നിശ്ചയിക്കേണ്ടതുണ്ട്. പലപ്പോളും രണ്ടോ മൂന്നോ ആളുകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഒരു നാടിന്റെ ജലസമ്പത്തായ പാടങ്ങൾ നികത്തുക തുടങ്ങിയ അതിക്രമങ്ങൾ അതാതിടത്തെ നാട്ടുകാർക്കോ അയൽക്കൂട്ടങ്ങൾക്കോ തടയാൻ പറ്റും. പണ്ടതു നിശ്ചയമായും തടയാൻ പറ്റിയിരുന്നു, പക്ഷേ ഇന്നങ്ങനെ ചെയ്യാൻ കഴിഞ്ഞെന്നു വരികയുമില്ല.  പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികൾ ജനങ്ങളോട് അക്കൌണ്ടബിൾ ആയിരിയ്ക്കണം. ഇത്തരം കാര്യങ്ങൾ നമുക്കു ചെയ്യാൻ പറ്റണം.

സർക്കാർ ഇത്തരം കാര്യങ്ങളിൽ ചെയ്യുന്നത് പ്രാവർത്തികം ആകുന്നുണ്ടെങ്കിൽ അതിനെ നിഷേധിയ്ക്കേണ്ട കാര്യമില്ല. പഴയ ക്ലബ് സംസ്കാരം പുനരുജ്ജീവിപ്പിച്ചാൽ തന്നെ കുറെയൊക്കെ ചെയ്യാൻ കഴിയും. ഗ്രാമ സഭകൾ ശക്തിപ്പെടുത്തിക്കൊണ്ട് അനാശാസ്യപരമായ പ്രവണതകൾ തടയാൻ കഴിയും. എന്നാൽ അർബനൈസേഷന്റെ ഫലമായി തന്നെ നമ്മുടെ അയൽക്കാർ, അയൽക്കൂട്ടം, അടുത്ത ബന്ധങ്ങൾ തുടങ്ങിയ സങ്കല്പങ്ങൾ തന്നെ അപ്രത്യക്ഷമാകുകയാണ്. അതൊന്നും പോകാനനുവദിയ്ക്കരുത്. അനൌപചാരികമായ ഗ്രാമസഭകൾ തന്നെ കൂടി ഭരണം നടത്തുന്ന ജനപ്രതിനിധികളെ വിലയിരുത്തണം. അങ്ങനെ അനാശാസ്യമായ അർബനൈസേഷനെ നിയന്ത്രിയ്ക്കണം.

മേലൂർ സർവീസ് സഹകരണ ബാങ്ക് ജുബിലീ ആഘോഷങ്ങൾ

മേലൂർ സർവീസ് സഹകരണ ബാങ്ക് അതിന്റെ ജുബിലീ ആഘോഷിയ്ക്കുമ്പോൾ സ്വാഭാവികമയി അത് മേലൂരിന്റെ തന്നെ ഒരു ആഘോഷം ആയിരിയ്ക്കേണ്ടതാണ്. ബാങ്കിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ അതു നമ്മൾ കണ്ടതുമാണ്. പക്ഷേ സത്യം പറയാതെ വയ്യ, ഈ ജുബിലി ആഘോഷം തികഞ്ഞ പരാജയമായിരുന്നു.

ഒരു വർഷത്തോളമായി ആഘോഷ പരിപാടികൾ തുടങ്ങിയിട്ടെങ്കിലും അതിന്റെ സമാപനം തികഞ്ഞ ഒരു രാഷ്ട്രീയ പരിപാടിയായി അതിന്റെ ഭരണസമിതി മാറ്റാൻ ശ്രമിച്ചതിന്റെ ഫലമായി ക്ഷണിതാക്കളും ആദരിക്കപ്പെടേണ്ടവരും സഹകാരികളും നാട്ടുകാരും ഒന്നടങ്കം ചടങ്ങു ബഹിഷ്കരിയ്ക്കുകുന്നതാണു കണ്ടത്.

ഒഴിഞ്ഞ സദസ്സ്

ചടങ്ങിൽ ഒരു സമാപന സമ്മേളനവും, ബഹുമാന്യരായ മേലൂർക്കാരെ ആദരിയ്ക്കുന്ന ചടങ്ങും എസ്.എസ്.എൽ.സിയ്ക്ക് ഏ ഗ്രേഡ് വാങ്ങിയവർക്കുള്ള സമ്മാന വിതരണവും ജുബിലിയോടനുബന്ധിച്ചുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ഏതാനും കലാപരിപാടികളും ആണ് ഉൾക്കൊണ്ടിരുന്നത്.


ബാങ്ക് പ്രസിഡണ്ട് അര മണിക്കൂറോളം നീണ്ട വിശദമായ സ്വാഗത പ്രസംഗം നടത്തുന്നു
സമാപന സമ്മേളനത്തിന്റെ സ്വാഗതാശംസ സമയത്തു തന്നെ സംഘാടനത്തിന്റെ പാളിച്ചകൾ പ്രകടമായി. ഉത്ഘാടകനായി എത്തുമെന്നു കരുതപ്പെട്ടിരുന്ന വി.എസ്.അച്ചുതാനന്ദൻ എത്തുകയില്ലെന്നു സംഘാടകർക്ക് നേരത്തേ അറിയാമായിരുന്നു. പകരം പാർട്ടി പ്രതിനിധിയായി എം.എൽ.ഏ. എസ്. ശർമ സ്റ്റേജിലെത്തിയ  നിമിഷമേ അദ്ദേഹമെങ്കിലും വരും എന്നു ഉറപ്പിയ്ക്കാൻ സ്വാഗത പ്രാസംഗികനായുള്ളൂ. എത്തുമെന്നു പറഞ്ഞ എം.പി.എത്തിയില്ല, കോൺഗ്രസ്സിന്റെ ജില്ലാ പഞ്ചായത്ത് അംഗവും എത്തിയില്ല. എല്ലാ ക്ഷണിതാക്കളേയും മുൻ കൂട്ടി അറിയിക്കാതെയാണ് നോട്ടീസ് തയ്യാറാക്കിയതെന്നും തിരക്കിട്ട് ആണ് തീയതി നിശ്ചയിക്കേണ്ടി വന്നതെന്നും വ്യക്തമാകുന്നുണ്ടായിരുന്നു. ക്ഷണിതാക്കളിൽ നല്ലൊരു പങ്കും എത്തിയില്ല, പല പഞ്ചായത്ത് മെമ്പർമാരുടേയും സാന്നിദ്ധ്യം പോലും ഉണ്ടായിരുന്നില്ല. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയില്ല. അതു പോലെ തന്നെ പ്രസക്തമാണ് ബാങ്കിന്റെ ജീവിച്ചിരിയ്ക്കുന്ന പല മുൻ പ്രസിഡണ്ടുമാരുടേയും അഭാവം. മാത്രമല്ല അവരിൽ ഒരാളെക്കുറിച്ച് അവഹേളനാപരമായ പരാമർശവും വലുതായ അസ്വാരസ്യം ഉണ്ടാക്കി. 

ബാങ്ക് അതിന്റെ ജുബിലീയോടനുബന്ധിച്ച് വൻ നേട്ടങ്ങൾ കൈവരിച്ച ആറു മേലൂർക്കാരെ ആദരിയ്യ്ക്കാനും ഈ അവസരം വിനിയോഗിച്ചത് നല്ലതെന്നേ പറയാനാകൂ. ബാങ്ക് തെരഞ്ഞെടുത്ത ആറു പേർ ഇവരായിരുന്നു. വാദ്യരംഗത്തെ രാമൻ നായർ, സാഹിത്യ രംഗത്തു നിന്നും സി. ആർ. പരമേശ്വരനും ശൈലജയും, ദൂരദർശൻ ഡയറക്ടറായ ഡോക്ടർ സി.കെ.തോമസ്, നർത്തകിയായ ശരണ്യ ശശിധരൻ, ഫുട്ബോളറായ ജിസ് ജീസസ് ജോസ് എന്നിവരായിരുന്നു അവർ. ഇതിൽ സി. ആർ. പരമേശ്വരൻ ഇത്തരം പാർട്ടി സ്പോൺസേഡ് പരിപാരികൾക്ക് വേദി പങ്കിടുകയിയില്ലെന്നു അദ്ദേഹത്തെ അറിയാവുന്ന ആർക്കും അറിയാവുന്നതാണ്. ശൈലജയെ വേദിയിൽ കണ്ടപ്പോൾ പി.ബി.ഋഷീകേശന്റെ അഭാവം ഓർമ്മ വന്നു. ജിസിനെ കണ്ടപ്പോൾ ജോസിനേപ്പോലുള്ള പലരേയും ഓർമ്മിച്ചു. ജിസിനൊപ്പം കഴിഞ്ഞ കൊല്ലം തന്നെ നേട്ടം കൊയ്ത ഷൂട്ടറേയും നാം മറന്നു. എന്തായാലും ബാങ്കിന്റെ മേലൂരിന്റെ കലാസാംസ്കാരിക രംഗത്തെ കുറിച്ചുള്ള അവബോധം കമ്മിയെന്നു പറയാതെ വയ്യ.

ഉത്ഘാടകനെ പൊന്നാട അണിയിച്ച ശേഷം

വിജേതാക്കൾക്ക് സമ്മാനം നൽകുന്നതിനു മേലൂർ സെന്റ്. ജോസഫ്സ് പള്ളി വികാരിയെയാണ് ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിനു പ്രോട്ടോക്കോൾ ലംഘിച്ചും ചില പ്രത്യേക പ്രാധാന്യം നൽകിയതു നന്നായി. അദ്ധ്യക്ഷൻ മറ്റാരോടും കാട്ടാത്ത വിധം അദ്ദേഹത്തിന്റെ അടൂത്തു പോയി കുശല പ്രശ്നം നടത്തുകയും ചെയ്തു. പക്ഷേ ഏറ്റവും അരോചകമായത് മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ കാലത്ത് പള്ളി വക നിക്ഷേപങ്ങൾ എല്ലാം മേലൂർ സർവീസ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നതെന്നുള്ള ബാങ്ക് പ്രസിഡണ്ടിന്റെ പ്രസ്താവനയാണ്. ഒരാളെ കാര്യ സാധ്യത്തിനു വേണ്ടി പുകഴ്ത്തുന്നത് നല്ലതു തന്നെ. പക്ഷേ അതു സത്യത്തെ നിഷേധിച്ചു കൊണ്ടായിരിയ്ക്കരുത്. മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ കാലത്ത് ബാങ്കിനു പ്രധാന വെല്ലു വിളി ഉയർത്തിയിരുന്ന ബാങ്ക് ഓഫ് കൊച്ചിനിലായിരുന്നു പള്ളി വക നിക്ഷേപങ്ങൾ മിക്കവാറും. പള്ളിയായിരുന്നു ബാങ്ക് ഓഫ് കൊച്ചിനു പ്രവർത്തിക്കാനുള്ള കെട്ടിടം വാടകയ്ക്കു നൽകിയിരുന്നത്. ബാങ്ക് ഓഫ് കൊച്ചിൻ നഷ്ടത്തിലായി സ്റ്റേറ്റ് ബാങ്കിൽ ലയിയ്ക്കുകയും സ്റ്റേറ്റ് ബാങ്ക് പ്രത്യേക പരിഗണന പള്ളിയ്ക്കു നൽകാതെ വരികയും ചെയ്തതോടെ സ്റ്റേറ്റ് ബാങ്കിനെ മേലൂരിൽ നിന്നും കെട്ടു കെട്ടിയ്കാനുള്ള സാഹചര്യം പള്ളി ഉണ്ടാക്കുകയും ചെയ്തു എന്നേ കരുതാനാകൂ. അപ്പോൾ പിന്നെ മേലൂർ സർവീസ് സഹകരണ ബാങ്കിനെ പള്ളി ആശ്രയിയ്ക്കുക സ്വാഭാവികം. പ്രത്യേകിച്ചും ഒരു എസ്. ബി. അക്കൌണ്ട് മറ്റു ബാങ്കുകളെ അപേക്ഷിച്ച് നന്നായി മേലൂർ സർവീസ് സഹകരണ ബാങ്ക് പള്ളി അധികാരികൾ തന്നെ പറയുമ്പോൾ.

ബാങ്ക് സെക്രട്ടറിയുടെ റിപ്പോർട്ട് സാമാന്യം നിലവാരം പുലർത്തിയില്ല. ജുബിലീ വർഷത്തിൽ പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും ഒന്നും ഉണ്ടായില്ല.


സെക്രട്ടറി റിപ്പോർട്ട് വായിയ്ക്കുന്നു. ഉത്ഘാടകൻ എസ്.ശർമ, അദ്ധ്യക്ഷൻ ചാലക്കുടി എം.എൽ.ഏ. ബി.ഡി.ദേവസ്സി, പഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി ശിവൻ, വികാരി അച്ചൻ,  പാർട്ടിയുടെ മുമ്പത്തേയും ഇപ്പോളത്തേയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ തുടങ്ങിയവരേയും കാണാം

പരിപാടിയിൽ ചെലവു നിയന്ത്രിയ്ക്കാനുള്ള യാതൊരു നടപടികളും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്യാവശ്യം ധൂർത്തും ഉണ്ടായിരുന്നു. വരാത്ത പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കും പൊതു സമ്മേളനത്തെ തുടർന്നുള്ള കലാപരിപാടികൾക്കും അത്തരം സംവിധാനം ആവശ്യമായിരുന്നു എന്ന വിശദീകരണം ഒരു പക്ഷേ സത്യമായിരിയ്ക്കാം.

സുരക്ഷാ ഗേറ്റ്

വാർത്താപത്രിക


ഹെൽമറ്റുകൾ വില്പനയ്ക്ക്

ഹെൽമറ്റു വേട്ട പോലീസ് കർശനമാക്കുമ്പോൾ സഹായമായി റോഡരികുകളിൽ ഹെൽമറ്റു വില്പന സജീവമാകുന്നു. പതിവു ദൃശ്യങ്ങളിലൊന്ന്
ഹെൽമറ്റും കൂളിംഗ് ഗ്ലാസ്സും

മരച്ചീനി വിളയുന്ന നെൽ വയലുകൾ
മേലൂരിലെ നെൽ വയലുകൾ കുറഞ്ഞ വിലയ്ക്ക് ഭൂമാഫിയ കയ്യടക്കിയതോടെ നെൽകൃഷി ചെയ്യാൻ ആളില്ലാതായി. മരിച്ചീനിയ്ക്ക് അതിനിടെ വില കൂടുകയും ചെയ്തു. പാട്ടത്തിനും മറ്റും മരച്ചീനി കൃഷി ചെയ്യാൻ പലരും മുന്നോട്ടു വന്നതോടെ നെൽ വയലുകൾ മരച്ചീനി തോട്ടങ്ങളായി പരിണമിയ്ക്കുകയാണ്.

മരച്ചീനിയിലേയ്ക്കുള്ള ഒരു പരിവർത്തനം

നൂറു കോടിയുടേയും ഗതി ഇതു തന്നെയോ?
സാമ്പത്തിക അച്ചടക്കം ഇല്ലയ്മയുടെ പേരിൽ ഒരു പാടു ആരോപണങ്ങൾ ഉന്നയിയ്ക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ് കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയ്ക്ക് കേന്ദ്ര ബജറ്റിൽ ഇക്കുറി 100 കോറ്റി രൂപയാണ് നീക്കിവച്ചിരിയ്ക്കുന്നത്. എന്നാൽ പിടിപ്പുകേട് തുടരുകയാണ്. ഒരു ചെറിയ ഉദാഹരണം കണ്ടോളൂ.

കേരള കാർഷിക സർവകലാശാലയുടെ വയലുകളുടെ ഒരു ഭാഗം നാഷണൽ ഹൈവേയ്ക്കു വേണ്ടി അക്വയർ ചെയ്ത് അതിന്റെ പണി നടന്നു കൊണ്ടിരിയ്ക്കുകയാണ്. ബാക്കിയുള്ള ഭാഗത്ത് സർവകലാശാല ഏതാനും നാളുകളായി കൃഷി ഒന്നും ചെയ്യാതെ ഇട്ടിരിയ്ക്കുകയായിരുന്നു. എന്നാൽ ഏതാനും പണികൾ ചെയ്യേണ്ടതിന്റെ ഭാഗമായി വയലിലേയ്ക്ക് വെള്ളം തുറന്നു വിട്ടിരിയ്ക്കുകയാണ്.
വെള്ളം നിറഞ്ഞ കണ്ടങ്ങൾ

ജലം അമൂല്യമാണ്. അതു പാഴാക്കരുത്. അതിന്റെ സമ്യക്കായ വിനിയോഗത്താലേ വിജയകരമായി കൃഷി ചെയ്യാനാകൂ എന്ന് ആരേക്കാളും നന്നായി അറിയേണ്ടത് സർവകലാശാലയാണ്. എന്നാൽ വെള്ളം ആരോരും നോക്കാനില്ലാതെ നാഷണൽ ഹൈവേയിലേയ്ക്ക് ഒഴുകുകയാണ്.
നാഷണൽ ഹൈവേ വെള്ളത്തിൽ

വെള്ളത്തിന്റെ ഈ അനാവശ്യ ഒഴുക്കു തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും ആരും അങ്ങോട്ടു തിരിഞ്ഞു നോക്കിയതിന്റെ ലക്ഷണമില്ല. ഇനി ബജറ്റിൽ വിലയിരുത്തിയ 100 കോടിയുടെ ഗതിയും ഇതു തന്നെ ആകുമോ?

കേരള ബജറ്റ് 2012

മലിനകേരളം

allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette