Tuesday, April 10, 2012

മേലൂർ പഞ്ചായത്തു വക ക്രിമറ്റോറിയം ത്രിശങ്കുവിൽ

പുഷ്പഗിരിയിൽ നിന്നും കുന്നപ്പിള്ളിയിലേയ്ക്കു പോകുന്ന കനാലിന്റെ കിഴക്കായി മധുരമറ്റത്തിനടുത്ത് മേലൂർ ഗ്രാമ പഞ്ചായത്തു വക കുറച്ചു സ്ഥലമുണ്ട്. പത്തിലധികം വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ആ സ്ഥലം മേലൂർ പഞ്ചായത്തിൽ ഒരു ശ്മശാനം പണിയാനായിരുന്നു. എന്നാൽ വർഷം പത്തു കഴിഞ്ഞിട്ടും ഈയിടെ പണിതു കൊണ്ടിരിയ്ക്കുന്ന ഒരു ചെറു പാലവും പറമ്പിന്റെ ചില ഭാഗങ്ങളിലെ പൊക്കം കുറഞ്ഞ കരിങ്കൽ മതിലും അല്ലാതെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നതായി കാണുന്നില്ല. പഞ്ചായത്ത് ആയിനത്തിൽ മുമ്പു വല്ല വേലകളും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതൊന്നും പറമ്പിൽ കാണാനില്ല.
ശ്മശാനത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനു കനാലിനു മേലെ പണിത പാലം
ശ്മശാനത്തിൽ നിന്നും 200 മീറ്ററോളം അകലത്തിൽ കൊരട്ടി മേലൂർ ഗ്രാമപഞ്ചായത്തുകൾക്കായി പണിത കുടിവെള്ള വിതരണ പദ്ധതിയുടെ പ്യൂരിഫിക്കേഷൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നുണ്ട്. ദിനം പ്രതി 12 ലക്ഷം ലിറ്റർ ജലം ഇവിടെ ശുദ്ധീകരിയ്ക്കുന്നു. ശ്മശാനത്തിന്റെ പുകക്കുഴലിന്റെ ഉയരത്തിലും ഉയരെയായിരിയ്ക്കും പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അതിനാൽ ശ്മശാനത്തിൽ നിന്നും വരുന്ന പുകയോടു ചേർന്നുള്ള വാതകങ്ങളും നേർത്ത ഖരാവശിഷ്ടങ്ങളും പലയിടത്തും തുറന്നു കിടക്കുന്ന പ്ലാന്റിലെ ജലത്തിൽ കലരാൻ ഇടയുണ്ട്. പ്ലാന്റിനു തൊട്ടടുത്തായി ശ്മശാനഭൂമിയോടു കുറേക്കൂടി അടുത്താണ് ദേവരാജഗിരി അയ്യപ്പക്ഷേത്രത്തിന്റെ സ്ഥാനം. ഉയരവും അവിടെ കൂടുതലാണ്.
പ്യൂരിഫിക്കേഷൻ പ്ലാന്റും അയ്യപ്പക്ഷേത്രവും

ദേവരാജഗിരി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആൽത്തറയിൽ നിന്നു നോക്കിയാൽ താഴെയായി കാണുന്ന ഇലക്ട്രിക് ടവറിന്റെ നേരെ വലതു ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണുന്ന സ്ഥലം ശ്മശാനമാണ്. ഈ ചിത്രങ്ങളിൽ നിന്നും പ്ലാന്റും ക്ഷേത്രവും ശ്മശാനവും എത്ര അടുത്താണെന്നു സ്പഷ്ടമാണല്ലോ.


ആൽത്തറയിൽ നിന്നുള്ള ദൃശ്യം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

ശ്മശാനഭൂമിയുടെ മുന്നിലുള്ള കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് പുഷ്പഗിരിക്കാർ നനയ്ക്കാനും കുളിയ്ക്കാനും ജലസേചനത്തിനും ഉപയോഗിയ്ക്കുന്നത്. ആ വെള്ളം ഊറിവന്നാണ് കിണറുകളിലെ ഉറവയായി തീരുന്നത്.

ശ്മശാനഭൂമിയുടെ മുന്നിലുള്ള കനാൽ

യാതൊരു നിർമ്മാണത്തിനും അനുയോജ്യമല്ലാത്ത ഒരു ലക്ഷണമില്ലാത്ത ഭൂമിയാണ് ശ്മശാനഭൂമി. ഒരുപാടു നീളത്തിൽ ഏറിയും കുറഞ്ഞും വീതിയില്ലാതെ കിഴക്കോട്ട് ഒരു ചെറു കഷണം ഉന്തി നിൽക്കുന്നതായാണ് ഈ ഭൂമിയുടെ കിടപ്പ്.തൊട്ടു കിഴക്കായി വട്ടവയലിൽ പ്ലാന്റേഷങ്കാരുടെ റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്നു. മുമ്പു അവരുടെ തോട്ടത്തിലൂടെയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഇലക്ട്രിക് ലൈനും ടവറും സ്ഥാപിയ്ക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിന്റെ ഭാഗമായി ഏതാനും ലക്ഷം രൂപ ചിലവു ചെയ്ത് നാലു കോൺക്രീറ്റു കാലുകളും സ്ഥാപിച്ചു.

വട്ടവയലിൽ പ്ലാന്റേഷങ്കാരുടെ ബോർഡ്

അതിനിടെ യഥാർത്ഥത്തിൽ പ്ലാനിൽ മാത്രമുള്ള പഞ്ചായത്ത് ക്രിമറ്റോറിയത്തിന്റെ ചിമ്മിനിയുടെ സ്ഥാനം ഇലക്ട്രിക് ലൈനിനും ടവറിനും ഇടയിലായിപ്പോകും എന്ന ഒരു തർക്കത്തിന്റെ പേരിൽ മേലൂർ ഗ്രാമ പഞ്ചായത്തും പവർ ഗ്രിഡ് കോർപ്പറേഷനും തമ്മിൽ ഒരു കേസ്സ് നടക്കാനിടയാകുകയും പവർഗ്രിഡ് കോർപ്പറേഷൻ നഷ്ടം സഹിച്ച് ഇലക്ട്രിക് ലൈനിന്റെ അലൈന്മെന്റ് മാറ്റിക്കൊണ്ടു പോകുകയും ചെയ്തു. അതിന്റെ ഗുണഫലം കിട്ടിയത് വട്ടവയലിൽ പ്ലാന്റേഷങ്കാർക്കാണ്. അവരുടെ 900 റബ്ബർ മരങ്ങൾ മുറിയ്ക്കാതെ രക്ഷപ്പെട്ടു. പകരം അനേകം ചെറുകിട കൃഷിക്കാരുടെ തെങ്ങും പ്ലാവുമൊക്കെ നഷ്ടപ്പെട്ടു.


ഇലക്ട്രിക് ലൈനിന്റെ അലൈന്മെന്റ് മാറിയിരിയ്ക്കുന്നു

തികച്ചും അശ്രദ്ധമായി അസംസ്കൃത വസ്തുക്കൾ ചിതറിച്ചിട്ടാണ് മതി പണി നടക്കുന്നത്. ഇതിൽ ഒരു എക്സ്പർട്ട് പണിക്കാരന്റെ അഭാവം കാണുന്നു.

അസംസ്കൃത വസ്തുക്കൾ ചിതറി കിടക്കുന്നു

 പണിയ്ക്ക് തോട്ടുമണലും പാറപ്പൊടിയും ആണു ഉപയോഗിച്ചു കാണുന്നത്. അതു മതിയായ ഈടു നിൽക്കുമോ എന്നറിയുന്നില്ല. എസ്റ്റിമേറ്റിൽ പാറപ്പൊടി ഉപയോഗിയ്ക്കാൻ അനുവദിച്ചിട്ടുണ്ടോ എന്നും അറിയുന്നില്ല.

 
പണിയ്ക്കു കൊണ്ടു വന്ന പാറപ്പൊടിയും മണലും

 ഇതൊക്കെ കൂടാതെ മെർക്കുറി പോലെയുള്ള വിഷപദാർത്ഥങ്ങൾ ശരീരം കത്തിയമർന്ന ചാരത്തിൽ അവശേഷിയ്ക്കും. കനാലിലും കുടിവെള്ളത്തിലും കലരാതെ പഞ്ചായത്ത് ചാരം എങ്ങനെ സംസ്കരിക്കാനാണാവോ ഉദ്ദേശിയ്ക്കുന്നത്? ഇപ്പോളാകട്ടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശ്മശാനം ഇരിയ്ക്കുന്ന വാർഡിന്റെ മെമ്പർ അറിയാതെ ഭരണകക്ഷി മെമ്പർ അവരുടെ വാർഡിലെ ശ്മശാനത്തിലേയ്ക്കുള്ള റോഡു പണി തരമാക്കി എന്ന ആരോപണവും ഉയർന്നിരിയ്ക്കുന്നു. ഇനിയും കെട്ടിടം പണിയാത്ത ശ്മശാനങ്ങൾക്ക് കെട്ടിടം പണിയാൻ സർക്കാർ ഉത്തരവു പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിയ്ക്കാതെ നഷ്ടമാക്കി എന്നും കേൾക്കുന്നു.
എഡിറ്റർ

ഇന്നത്തെ ചിത്രം

നാടെങ്ങും പൂമരുത് പൂത്തിരിയ്ക്കുന്നു


ഫോട്ടോ : കെ.ജി.ശശി

ആരും ഏതു നിമിഷവും കുറ്റവാളി ആക്കപ്പെടാവുന്ന ഒരു ഹിച്ച്കോക്കിയൻ അവസ്ഥയിലൂടെയാണ് ഭാരതം കടന്നു പോയിക്കൊണ്ടിരിയ്ക്കുന്നത് എന്ന വാദത്തെ എങ്ങനെ കാണുന്നു?

സി.ആർ.പരമേശ്വരൻ


ഇതിനു രണ്ടു വശങ്ങൾ ഉണ്ട്. തീർച്ചയായിട്ടും അന്താരാഷ്ട്ര മതസംഘടനകളോ ദേശീയമായ തീവ്ര നിലപാട് ഉള്ളവരോ ആയ ഒരു പാട് തീവ്രവാദികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. തീവ്രവാദികൾ ഉണ്ടായ സാഹചര്യം വർഗപരമോ സാമൂഹ്യ യാഥാർഥ്യങ്ങളോടുള്ള റിയാക്ഷന്റെ ഫലമോ മതവാദപരമോ ലോകം മുഴുവൻ ഒന്നിപ്പിയ്ക്കുകയോ ഭിന്നിപ്പിയ്ക്കുകയോ ഒക്കെ ആയിരിയ്ക്കാം. ഇതൊക്കെ തന്നെ നമുക്കു പൂർണ്ണമായും പിന്തുണയ്ക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പക്ഷേ അതൊന്നും അക്രമങ്ങൾക്ക് ഒരു ന്യായീകരണമായി പറയാനാകില്ല. അക്രമങ്ങൾ വൈകാരികവും സാമ്പത്തികവുമായ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ ഒരു സർക്കാർ എന്തു ചെയ്യും? ഒരു ദൂഷിതവലയത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളേയും അക്രമങ്ങളേയും നിയന്ത്രിയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിൽ തീർച്ചയായിട്ടും ഒരുപാടു നിരപരാധികൾ പെടുന്നുണ്ട്. 

തീവ്രവാദം ഒരു ആഗോള പ്രശ്നമാണ്. അതിനെ നിയന്ത്രിയ്ക്കേണ്ടതു തന്നെയാണ്. അതിനായി പക്ഷേ അതി കിരാതന നിയമങ്ങൾ ഉണ്ടാകരുത്. തീവ്രവാദത്തെ നേരിടുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ നമുക്കുണ്ട്, പക്ഷേ അതൊക്കെ സ്വയം ന്യായയുക്തമായി പ്രവർത്തിയ്ക്കുന്നു എന്നും ഉറപ്പാക്കേണ്ടതുമുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായ മനുഷ്യാവകാശ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. എങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് നിരപരാധികൾക്ക് എതിരെയുള്ള മുഴുവൻ അക്രമങ്ങളും നമുക്ക് തടയാൻ പറ്റുകയില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പക്ഷേ നിരപരാധികളെ ക്രൂശിയ്ക്കാൻ ഇടവന്നാൽ നമ്മുടെ പരിധിയിൽ നിന്നുകൊണ്ട് നാം അതിനെ എതിർക്കേണ്ടതുമുണ്ട്.

ചാലിപ്പാടവും പൂലാനിപ്പാടവും അദ്ധ്വാനിയ്ക്കുന്നവരുടെ കൈകളിൽ


ചാലിപ്പാടവും പൂലാനിപ്പാടവും പന്തൽപ്പാടവും ഒന്നായി കിടക്കുന്ന പാടശേഖരങ്ങളാണ്. ചാലിപ്പാടം പിണ്ടാണിയ്ക്കു മുകളിലുള്ള നയ്മേലി തോടിനു പടിഞ്ഞാറു നിന്നു തുടങ്ങി പൂത്തുരുത്തി പാലത്തിനരികെ വരെ നീണ്ടു കിടക്കുന്നു. ചാലിപ്പാടത്തിനും പടിഞ്ഞാറു മൂഴിക്കക്കടവു വരെ നീണ്ടു കിടക്കുന്ന ഒരു ചെറു പാടം മാത്രമാണ് പന്തൽപ്പാടം. ചാലിപ്പാടത്തിനു വടക്കായി കുറുപ്പത്തിനും കൊമ്പിച്ചാലിനും ഇടയിലായി കിഴക്ക് പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരേയും വടക്ക് പൂലാനി വരെയും പൂലാനിപ്പാടം വ്യാപിച്ചു കിടക്കുന്നു.
ചാലിപ്പാടം കിഴക്കേ അറ്റം


നയ്മേലി പാലത്തിനു പടിഞ്ഞാറായി കുറുപ്പത്തിനും പിണ്ടാണിയ്ക്കും ഇടയിൽ നയ്മേലി തോട് തെക്കു വടക്കായി ഒഴുകുന്ന ഭാഗത്തെ ചാലിപ്പാടം കിഴക്കേ അറ്റം എന്നു വിളിയ്ക്കാം. ചാലിപ്പാടത്തിലും പൂലാനിപ്പാടത്തിലും പന്തൽപ്പാടത്തിലും വല്ല നെൽകൃഷിയും ഇപ്പോളും നടക്കുന്നുണ്ടെങ്കിൽ അത് ചാലിപ്പാടം കിഴക്കേ അറ്റത്തു മാത്രമാണ്. പാടത്തിന്റെ നല്ലൊരു ഭാഗം വാഴക്കൃഷിയ്ക്കായും ഉപരോഗിച്ചു കഴിഞ്ഞു. പലയിടത്തും പയറും നട്ടിട്ടുണ്ട്. വർണ്ണക്കൊക്ക് തുടങ്ങിയ പലയിനം ദേശാടന പക്ഷികൾ വന്നിറങ്ങുന്ന ഇവിടങ്ങളിലെ വളരെ കുറച്ചു സ്ഥലം മാത്രമേ തരിശ് ഇട്ടിട്ടുള്ളൂ.

ചാലിപ്പാടം തെക്കേ അറ്റം


പഴയ നെല്പാടങ്ങളിലെ ചെളിയും ജൈവസാന്നിദ്ധ്യവും കുറെയൊക്കെ ഇപ്പോളും ചാലിപ്പാടം തെക്കേയറ്റത്തിനുണ്ട്. പഴയൊരു നാടൻ പാട്ടു തന്നെ ഈ സ്ഥലത്തെക്കുറിച്ചുണ്ട്. കേട്ടോളൂ.

“പാടത്തെ പെണ്ണാളേ
കൊയ്ത്തരിവാൾ തേച്ചുമിനുക്കി
ചാലിപ്പാടം തെക്കേയറ്റം
പുഞ്ചകൊയ്യാൻ പോരുന്നോ?
പാവങ്ങൾ പശിയ്ക്കണ ഞങ്ങൾ-
ക്കാരുണ്ടേ തുണ പോരാൻ
ഞാറ്റുകണ്ടത്തുയരുന്ന തേങ്ങൽ
ഏറ്റുപാടി എല്ലാരും.

നെൽക്കൃഷിയുടെ കേന്ദ്രമാകേണ്ട ഇവിടത്തെ ചളിമണ്ണുള്ള ഭാഗം ഇപ്പോൾ തരിശിട്ടിരിയ്ക്കുകയാണ്. ചിലയിടങ്ങളിൽ കള വയൽ കയ്യടക്കിയിരിയ്ക്കുന്നു. ഏറ്റവും തെക്കായി പിണ്ടാണിയോടു ചേർന്നുള്ള ഭാഗം വാഴക്കൃഷി നടക്കുന്നുണ്ട്. ഇടയ്ക്കായി കവുങ്ങുകൾ മാത്രം വളർത്തിയിരിയ്ക്കുന്ന ഒരു ഭാഗവുമുണ്ട്. ഇവിടങ്ങളിലെല്ലാം കന്നുകാലികളും താറാവും മേഞ്ഞു നടക്കുന്നു.അപൂർവം സ്ഥലത്ത് പയറും നട്ടിട്ടുള്ളത് കാടു കയറിയിരിയ്ക്കുന്നു.

കവുങ്ങിൻ തോട്ടം

ഇവിടങ്ങളിലെ വാഴകൾക്ക് അസാമാന്യ പച്ചപ്പും വിളവും കണ്ടു വരുന്നു. മേലെ ഒരു ചിറയിൽ നിന്നും വരുന്ന വെള്ളം ജലസേചന സൌകര്യവും നൽകുന്നു.

വാഴത്തോട്ടം

നയ്മേലി തോട് കറുകുറ്റി പഞ്ചായത്തു മുതൽ കെട്ടി സംരക്ഷിച്ചു വരുന്നതാണ്. പണി ശരിയല്ലാത്തതിനാൽ ചാലിപ്പാടം മധ്യഭാഗത്തായി പലയിടത്തും തോട് തകർന്നു പോയിരിയ്ക്കുന്നു. ആരും അറ്റകുറ്റപ്പണി നടത്തുന്നില്ല. നാറ്റുകാർക്കും താല്പര്യമില്ല. ഈയിടെ ദേശീയ തൊഴിലുറപ്പുകാർ തോടു വൃത്തിയാക്കിയതോടെ വരുന്ന വെള്ളമെല്ലാം നിമിഷങ്ങൾക്കകം പുഴയിലെത്തുകയും സമീപപ്രദേശങ്ങളിലെ പല കിണറുകളിലേയും ജലനിരപ്പുതാണ് അവ വറ്റി പോകുകയും ചെയ്തതായി പറയുന്നു. ചിലയിടങ്ങളിൽ അതിനാൽ ആളുകൾ കിട കെട്ടുന്നുണ്ട്. പാലം പണിത ഇടങ്ങളിൽ ചില സാമൂഹ്യ വിരുദ്ധർ ഒഴുകി വിടുന്ന മരച്ചീനിത്തണ്ട് പോലെയുള്ള അവശിഷ്ടങ്ങൾ തടഞ്ഞു നിന്നും ജലനിരപ്പ് ഉയരാറുണ്ട്. ആരും അതൊന്നും നീക്കം ചെയ്യാറില്ല. കാഡ പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിയ റബ്ബിൾ തോടുകൾ തകർന്നു പോയതിനാൽ പത്തു പതിനഞ്ചു വർഷമായി പാടത്തേയ്ക്കു കനാൽ വെള്ളം എത്തുന്നില്ല. തോടു പരിഷ്കരണത്തിന്റെ ഭാഗമായി നയ്മേലി തോട്ടിലെ ജലനിരപ്പ് വളരെ താഴുകയും ചെയ്തു. അതിനാലാണ് പ്രധാനമായും ഇവിടെ നെൽകൃഷി നടക്കാത്തത്.

മരച്ചീനി തണ്ടുകൾ തടഞ്ഞു നിൽക്കുന്നു (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)

മരച്ചീനി തണ്ടുകൾ ചിലപ്പോൾ ഒരു പാടത്തു പറിയ്യ്ക്കുന്നതു മുഴുവനും തോട്ടിലേയ്ക്കൊഴുക്കി വിടാറുണ്ട്. അങ്ങനെ വന്നാൽ മാസങ്ങളോളം വെള്ളം വീറി നിൽക്കും. തോട്ടുവെള്ള കുളിയ്ക്കാനും തുണികഴുകാനും പറ്റാത്തതാകും അന്തിമമായി ഇവ പുഴയിൽ ചെന്നു ചേരുകയും താഴെയുള്ള ബണ്ടിലടിയുകയും ചെയ്യും.

തോട് തകർന്ന ഭാഗത്ത് ഒരു ചെറു കിട കെട്ടിയിരിയ്ക്കുന്നു

ചെറുകിട കെട്ടുന്നവരെ കൂടാതെ ഊത്തൽ വരുന്ന കാലത്ത് വൻ കിട കെട്ടി മീൻ പിടിയ്ക്കുന്നർ അറിയുന്നില്ല അവർ മീനുകളുടെ പ്രജനനം തടസ്സപ്പെടുത്തുകയാണെന്നു. മുമ്പ് മലിഞ്ഞീനും ആരലും മഞ്ഞക്കൂരിയും കല്ലടയും ധാരാളമായി വന്നത് ഇപ്പോൾ നാമമാത്രമായി. ചാലക്കുടി പുഴയിൽ മാത്രം വളരുന്ന വംശനാശം നേരിടുന്ന ഏകദേശം നൂറ്റമ്പതോളം ജീവജാലങ്ങൾ ഉള്ളതായാണു കണക്ക്. അതിനിടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മത്സ്യബന്ധനത്തിനു ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകിയിരിയ്ക്കുന്നത്. പാടത്തെ ബ്രാലും വട്ടനും പരലും കണികാണാനില്ലാത്ത സ്ഥിതി വന്നത് ഇനി പുഴയിലും ആകും.
തോട് കെട്ടിയ ഭാഗം ഇടിഞ്ഞു വീണിരിയ്ക്കുന്നു

പൂലാനിപ്പാടത്ത് നെൽക്കൃഷിയ്ക്കു പകരം മരച്ചീനി കൃഷി വ്യാപകമായിരിയ്ക്കുന്നു. മരച്ചീനിയ്ക്കു കഴിഞ്ഞ വർഷം മികച്ച വില ലഭിച്ചതാണു പ്രചോദനമായത്. എന്നാൽ ഇത്തവണ കിലോയ്ക്ക് കച്ചവടക്കാർ 4 രൂപ 50 പൈസ മാത്രമേ നൽകാൻ തയ്യാറുള്ളൂ എന്നാണറിയുന്നത്. 16 രൂപയാണ് മാർക്കറ്റിലെ വില. ഈ കർഷക ചൂഷണം തടയുന്നതിനു കർഷകർ തന്നെ സംഘടിതമായി വിപനന രംഗത്തേയ്ക്കു വരണം.

പൂലാനിപ്പാടത്ത് ചിലയിടത്ത് ചിലയിടങ്ങളിൽ കന്നാറ കൃഷി ചെയ്തിരുന്നത് വീണ്ടും പരീക്ഷിയ്ക്കാൻ ആരും തയ്യാറായിട്ടില്ലെന്നു മാത്രമല്ല അവിടഠെ കന്നാറ മാറ്റുന്നതിനു വഴിയില്ലാതെ പുതിയ കൃഷി ചെയ്യാൻ വഴി കാണാതേയും ഇരിയ്ക്കുന്നു.

പൂലാനിപ്പാടം തെക്കുഭാഗം (വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക)
പൂലാനിപ്പാടം തെക്കു മുതൽ ചാലപ്പാടം മധ്യം വരെ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിൽ മരച്ചീനി കൃഷിയുണ്ട്. എന്നാൽ ഏറെ പച്ചപ്പുള്ള പൂലാനിപ്പാടം വടക്കേയറ്റം ഏറെക്കുറെ അവഗണിയ്ക്കപ്പെട്ടും കിടക്കുന്നു.

പൂലാനിപ്പാടം വടക്കേയറ്റം
ഒരിക്കൽ പൈൻ ആപ്പിൾ കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ വള്ളികൾ പടർന്നു കയറിയതു ആടിനെ വളർത്തുന്നവർക്ക് നല്ല പുല്ലായി തീർന്നിരിയ്ക്കുന്നു.

പൂലനിപ്പാടം ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറ് പൈനാപ്പിൾ കൃഷി ചെയ്ത ഇടം


പയർ കൃഷി ചെയ്ത ഇടം കാടു കയറിയ ഇടത്ത് കാലി മേയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മുമ്പ് ചിലർ വിളവെടുപ്പു കഴിഞ്ഞാൽ കാലികളെക്കൊണ്ട് വയൽ മേയിയ്ക്കാറുമുണ്ടായിരുന്നത്രേ.
പൂലാനിപ്പാടത്തെ പയർ കൃഷിയും മരച്ചീനി കൃഷിയും


പൂലാനിപ്പാടത്തെ പഴയ തലമുറക്കാർ ധാരാളമായി പിടിച്ചിരുന്ന മീനുകളിൽ വല്ല പൂച്ചുട്ടിയോ മറ്റോ ഇവിടങ്ങളിൽ കണ്ടാലായി. എങ്കിലും കുട്ടികൾ കഥ മറന്നിട്ടില്ല.
തോട്ടിൽ അവശേഷിയ്ക്കുന്ന അല്പം ജലത്തിൽ ഇല്ലാത്ത മീനിനു വേണ്ടി ഒരു ചെറുചൂണ്ട

പൂലാനിപ്പാടം പതിയെ വാഴക്കൃഷിയിലേയ്ക്കു മാറുകയാണ്. പക്ഷേ വിളവു ചാലിപ്പാടത്തിലേപ്പോലെ ആയിട്ടില്ലെന്നു മാത്രം. അദ്ധ്വാനശാലികളായ മേലൂർ പഞ്ചായത്തിലെ കർഷകർ നെൽകൃഷി ചെയ്യുന്നില്ലെങ്കിൽ തന്നെയും തങ്ങളുടെ ആയിരക്കണക്കിനു വരുന്ന പാടശേഖരങ്ങൾ കാര്യമായി തരിശിട്ടിട്ടില്ല എന്നു കാണുന്നത് വളരെ സന്തോഷാർഹമാണ്. ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർ ഉത്പാദിപ്പിയ്ക്കുന്ന ഓരോ ലിറ്റർ പാലിനും രണ്ടു രൂപ നൽകുന്നപോലെ ഒരു നല്ല പദ്ധതി നെൽകൃഷിയിലേയ്ക്കും പഞ്ചായത്തു വ്യാപിപ്പിച്ചാൽ മേലൂരിലെ നെൽകൃഷിയും വൈകാതെ തിരിച്ചു വന്നേക്കും എന്നു തന്നെയാണ് തോന്നുന്നത്. മേലൂരിലെ കഠിനാദ്ധ്വാനികളായ കർഷകർക്ക് അഭിനന്ദനങ്ങൾ അർപ്പിയ്ക്കുന്നു.


പൂലാനിപ്പാടത്തെ ഒരു വാഴ കുലയ്ക്കുന്നു

ഒരു ഈസ്റ്ററിന്റെ തലേന്നത്തെ വിശേഷങ്ങൾ

ഈ ഈസ്റ്ററിനു തലേന്നു ആഫീസ് സമയത്തിനു തൊട്ടു മുമ്പ് ഒരു കെ.എസ്.ആർ.ടി.സി. ബസിൽ കയറിയപ്പോളത്തെ അവസ്ഥ. ഡ്രൈവറും കണ്ടക്ടറും മാത്രമേ ഓടുന്ന ഈ ബസ്സിലുള്ളൂ. അതിനാൽ മിക്കവാറും ആളുകൾ ഈസ്റ്ററിനു തലേന്നു രാവിലത്തെ യാത്രകൾ ഒഴിവാക്കിയെന്നു വേണം കരുതാൻ. അവർ പിന്നെ എവിടെ പോയിരിയ്ക്കണം?
ഡ്രൈവറും കണ്ടക്ടറും മാത്രമായ ബസ്
ഒരു പക്ഷേ ഈസ്റ്ററിന്റെ ഒരുക്കങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയിരിയ്ക്കുകയായിരിയാം. മീനാണല്ലോ പ്രധാന ഈസ്റ്റർ ഭോജ്യം. ഒരു മീങ്കടയിലേയ്ക്കു പോയി നോക്കിയാലോ?പാവപ്പെട്ടവരുടെ മീങ്കടകളിലേയ്ക്കും ചിലർ പോയിരിയ്ക്കണം.

തെരുവു മീൻകാരി


പച്ചക്കറിക്കടകൾ പക്ഷേ മിക്കവാറും ശൂന്യമായിരുന്നു. ഈസ്റ്ററിൽ പച്ചക്കറിക്കൾക്കു പ്രാധാന്യം കുറവെന്നതു പോലെ തന്നെ പൊള്ളുന്ന വിലയും ആളുകളെ പച്ചക്കറി കടകളിൽ നിന്നും അകറ്റി.
ശൂന്യമായ പച്ചക്കറിക്കട

ഇറച്ചിക്കടകളിൽ സമാന്യം തിരക്കുണ്ടായിരുന്നു. പക്ഷേ ഐത്രയും തിരക്കു പോരല്ലോ. മറ്റുള്ളവർ എവിടെ ആയിരിയ്ക്കും? സ്ത്രീകൾ അടുക്കളയിൽ തിരക്കിലായിരിയ്ക്കാം, വീടൊരുക്കുകയായിരിയ്ക്കാം. പക്ഷേ പുരുഷന്മാരോ? അവർ ഇനി ............

ഇറച്ചിയും മീനും വിൽക്കുന്ന കട


ഏയ് അങ്ങനെ വരാൻ വഴിയില്ല. അത്യാവശ്യം മുൻ കരുതൽ അവർ എടുക്കാതിരിയ്ക്കുമോ? ഏതായാലും പോയി നോക്കാം.

ബിവറേജസ് ഷോപ്പ്

ഇതൊക്കെ ഒരു ക്യൂവാണോ? അല്ലെങ്കിലും ആണുങ്ങൾ അതെല്ലാം മുൻ കൂട്ടി കാണാതിരിയ്ക്കുമോ? അല്ലേ?

തൃശ്ശൂർ ജില്ലാ വാർത്തകൾകേരള വാർത്തകൾallnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette