Monday, February 6, 2012

വേണം കേരളത്തിനു ഒരു മലിനീകരണ പരിപ്രേഷ്യം


കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നഗരവത്കരണവും തത്ഫലമായ മലിനീകരണവുമാണ്. നഗരങ്ങളുടെ എച്ഛിൽ വീപ്പകളായി ഗ്രാമങ്ങൾ കരുതപ്പെട്ടിരുന്ന കാലം അവസാനിക്കുകയാണ്. നഗരം സ്വയം അതിന്റെ മാലിന്യങ്ങളെ സംസ്കരിക്കേണ്ടതുണ്ട്. ഗ്രാമങ്ങൾ ഇല്ലാതെയായി ക്രമത്തിൽ നഗരങ്ങളാകുന്ന ദൃശ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ഇന്ത്യയിൽ ആകെയുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള ആദ്യത്തെ മുപ്പതിൽ അഞ്ചിലൊന്നു കേരളത്തിൽ നിന്നാണെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. അതിനാൽ കേരളം മൊത്തം ഒരു വൻ നഗരമായി തന്നെ പരിഗണിക്കപ്പെടാവുന്നതാണ് എന്ന നില വന്നിരിക്കുന്നു.

മാലിന്യത്തിന്റെ ഈ കൂമ്പാരം കുന്നുകൂടുന്നത് പ്രധാന മാധ്യമങ്ങൾ മറ്റേതോ മലിന വസ്തു എന്ന നിലയിൽ തമസ്കരിക്കുകയാണ്. ശവം കാണുമ്പോൾ കാകന് എന്ന ന്യായേന മാലിന്യ നിക്ഷേപ പ്രശ്നത്തിൽ ജനകീയ സംഘങ്ങളും പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും തമ്മിൽ തല്ലുമ്പോൾ കൊത്തിക്കീറാൻ വല്ല മുറിയോ മുണ്ടനോ കിട്ടുമോ എന്നു കാക്കുന്ന മാധ്യമങ്ങളെയേ നമുക്കു ചുറ്റും കാണാനുള്ളൂ. ഇത് അത്യന്തം നിന്ദ്യമത്രേ.

പ്രശ്നങ്ങളെ അതിന്റെ സമഗ്രതയിലും അതർഹിക്കുന്ന ഗൌരവത്തിലും കാണണം. അതിലേക്ക് നമുക്ക് പാർശ്വവത്കരിക്കപ്പെട്ട ചില പ്രാദേശിക വാർത്തകൾ പരിശോധിക്കാം. ഇരിങ്ങാലക്കുട രാമഞ്ചിറ തോട്ടിലേക്കു ഹോട്ടൽ മാലിന്യം തള്ളുന്നതു തടയുന്ന കോറ്റതി വിധി നടപ്പാക്കിയില്ലെന്നു കാട്ടി ഗായത്രി റെസിഡന്റ്സ് അസോസിയേഷൻ ഹർജി നൽകിയതിൽ അദ്വക്കേറ്റ് കമ്മീഷണർ വസ്തുത ഉണ്ടെന്നു കണ്ടതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. അപ്പോൾ തന്നെ അവിടെ നഗരസഭയും ഹോട്ടലുകാരുടെ സംഘടനയും മറ്റുമുണ്ടാക്കിയ പുകിലുകൾ മറന്നു പോയിരിക്കുന്നു. മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കാൻ പാടില്ലെന്ന ഉത്തരവുണ്ട്. പക്ഷേ ഉണ്ടകുന്ന മാലിന്യം ഇതുവരെ സംസ്കരിച്ചിട്ടില്ലാത്ത ഹോട്ടലുകാർക്ക് അതു എങ്ങനെ കുറഞ്ഞ ചെലവിൽ സംസ്കരിക്കുമെന്നു അറിവില്ല. അതിനാൽ ഉത്തരവു പാലിക്കാൻ ഹോട്ടലുകൾ പൂട്ടേണ്ടി വന്നേക്കാം. 

പനംകുറ്റിച്ചിറയിലെ മാലിന്യ പ്രശ്നത്തിൽ എം.എൽ.ഏ.യും മേയറും റോഡരുകിലെ മാലിന്യം പനങ്കുറ്റിച്ചിറയിൽ തട്ടിക്കഴിഞ്ഞാൽ പിന്നീട് മാലിന്യം നിക്ഷേപിക്കില്ലെന്നു ഒരു ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതു ലംഘിച്ച സാഹചര്യത്തിൽ ജനം സമരത്തിനിറങ്ങി. പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നഗരസഭക്കാർ പോലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. (ക്ലിക്ക് ചെയ്യുക)

ഇത്തരം നടപടിക്കൾക്ക്  ഒരു ജനാധിപത്യ വിരുദ്ധതയും വികലതയും ഉണ്ട്. അത് ചിലരുടെ നേട്ടങ്ങളെ ചിലരുടെ മാത്രം കോട്ടങ്ങളാക്കി പരിണമിപ്പിക്കുകയും ഭൂമി തന്നെ മൊത്തത്തിൽ അധിവാസ യോഗ്യമല്ലാത്ത ഒന്നാക്കി ക്രമത്തിൽ മാറ്റുകയും ചെയ്യുന്നു. 

ലാലൂരെ പ്രശ്നം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ കോർപ്പറേഷൻ കൌൺസിൽ ഹാളിലേക്ക് തള്ളിക്കയറിയത്തായിരുന്നു മറ്റൊരു സംഭവം. തള്ളിക്കയറിയവരുടെ മുങ്കാല ചരിത്രം ചികഞ്ഞും അവരുടെ അനാവശ്യ സമരങ്ങൾ ചൂണ്ടിക്കാട്ടി ലാലൂർ പ്രശ്നത്തെ അവഗണിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. ഹസാരേ സമരത്തിൽ ഉയർത്തപ്പെട്ട ആശയങ്ങളെ അതുന്നയിക്കുന്നവർ പൂർണ്ണമായും അഴിമതി വിമുക്തരല്ല എന്ന വാദം കൊണ്ട് ആക്രമിച്ച കാര്യം സാന്ദർഭികമായി ഓർമ്മിക്കുകയാണ്. പ്രശ്നങ്ങളെ പ്രശ്നങ്ങളായി തന്നെ കാണേണ്ടതുണ്ട്. ഒരു പ്രശ്നവും ഒരാളുടേയും വ്യക്തിപരമായ പ്രശ്നമായി കാണേണ്ടതില്ല. കടലിലേയും ബക്കറ്റിലേയും വെള്ളത്തെ സാധൂകരിക്കാൻ അതു തുള്ളി വെള്ളത്തിൽ നിന്നും അന്യമാണെന്നു സമർത്ഥിക്കുന്നത് അക്ഷന്തവ്യമായ അപരാധവുമാണ്. 

ലാലൂരിലും പനംകുറ്റിചിറയിലും മാലിന്യം സംസ്കരിക്കാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ അസഹ്യമായ നാറ്റം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനായാണ് അവിടങ്ങളിലും വിയ്യൂരിലും ശക്തനിലും ചവറിനു തീ പിടിച്ചത്. അതിന്റെ പുക ചിലരുടെയെല്ലാം അസ്വസ്ഥതയ്ക്കു കാരണമായിട്ടുണ്ട് എന്നതു നേരുതന്നെ. ഏതാനും ഡസൻ പേർ ആശുപത്രിയിൽ ചികിത്സ തേടി എന്നതല്ല, മറിച്ച് ചവറിന്റെയും മാലിന്യത്തിന്റേയും മേൽ കോർപ്പറേഷനുണ്ടായിരുന്ന അധികാരത്തെ അവഗണിച്ചിരിക്കുന്നു എന്നതാണ് അസ്വസ്തതയ്ക്കു കാരണം. താൻ ഇരിക്കേണ്ട ഇടത്ത് കൌൺസിൽ ഇരുന്നില്ലെങ്കിൽ അവിടെ കശാപ്പുകാർ കയറിയിരിക്കും എന്നു അധികാരികൾ ഓർക്കുന്നത് നന്നായിരിക്കും. 

മാലിന്യ പ്രശ്നങ്ങളിൽ ഒന്നു മാത്രമായ ലാലൂരിലെ പ്രശ്നം പോലും പരിഹരിക്കാൻ അലാവിദ്ദീന്റെ അത്ഭുതവിളക്കിൽ കുറഞ്ഞ ഒന്നുകൊണ്ടും സാധ്യമല്ലെന്നു മേയർക്ക് അറിയാം. എന്നാൽ വിവേകമോ ഭരണനൈപുണ്യമോ അക്കാര്യം ചെയ്യാൻ പര്യാപ്തമാകുമെന്നു ചിന്തിക്കാൻ തക്ക ചെറുപ്പം തമ്പുരാൻ അദ്ദേഹത്തിന്റെ തലച്ചോറിനു കൊടുത്തില്ല. അല്ലെങ്കിലും മാജിക് വാൻഡും അത്ഭുതവിളക്കും ഒക്കെ ഇല്ലാത്തതിനാൽ ചിലതെല്ലാം കഴിയുന്നില്ലെന്നു കോൺഗ്രസ്സ് നേതാക്കൾ ഈയിടെയായി ധാരാളമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിന്ത ഫലപ്രാപ്തിയിൽ എത്തിയതിന്റെ ഫലമായാണെന്നു തോന്നുന്നു 1,70,000,00,00,000 രൂപയൊക്കെ അപ്രത്യക്ഷമാക്കുന്ന വിദ്യകൾ നടപ്പാക്കുന്ന ചിലരെയെല്ലാം പരിചയപ്പെടാൻ അവർക്കായത്. മലിനീകരണ നിവാരണ കാര്യത്തിൽ പോലും മനുഷ്യസാധ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നത് അസാധ്യമാണെന്നു പറയുന്നവർ തൽസ്ഥാനം രാജി വച്ചു പോകുകയാണു വേണ്ടത്.  

വിളപ്പിൽ ശാലയിലെ കോടതി പരിഹാരം ഒരു ജനകീയ പരിഹാരമാക്കി മാറ്റേണ്ടതുണ്ട്. കക്കൂസ് മാലിന്യങ്ങൾ പുഴയിലും റോട്ടിലും തട്ടുന്ന സംഗതികൾ പലപ്പോളായി ഈ ബ്ലോഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതാകട്ടെ നമ്മുടെ ശീലങ്ങളുമായി ബന്ധപ്പെട്ട ഒരു സാംസാരിക പ്രശ്നവുമാണ്. സകലർക്കും ഒരു പോലെ സ്വീകാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു രാഷ്ട്രീയ പരിഹാരം ഉയർന്നു വരേണ്ടതുണ്ട്.  ഇക്കാര്യത്തിൽ നമ്മുടെ ഒരു രാഷ്ട്രീയ നേതൃത്വത്തിനും സമഗ്രമായ ദർശനമില്ല. 

അതിനിടെയാണ് മാലിന്യം കൂട്ടിയിട്ടു കത്തിക്കാൻ കോർപ്പറേഷൻ രഹസ്യ നിർദ്ദേശം നൽകിയിട്ടുള്ളതായും അതിന്റെ ഫലമായി നഗരത്തിലെമ്പാടും മാലിന്യം എരിയുന്നുണ്ടെന്നും ഇരുന്നൂറോളം പേർ വിഷപ്പുക ശ്വസിച്ച് ആശുപത്രിയിൽ ആയെന്നും വാർത്ത വരുന്നത്. (ക്ലിക്ക് ചെയ്യുക)  അതിൽ ആരെങ്കിലും മരിക്കുകയോ മറ്റോ ചെയ്താൽ ആരു സമാധാനം പറയും. മണ്ണോ നാം മലിനമാക്കി ഇനി വിണ്ണും അശുദ്ധമാക്കാതെ പൂരനഗരി പൂതമാകില്ലെന്നോ? 

മിക്കവാറും മാലിന്യം സൃഷ്ടിക്കുന്ന വ്യാപാരി വ്യവസായികൾ അതിനിടെ സകലവും കോർപ്പറേഷന്റെ തലയിൽ കെട്ടിവച്ച് കൈ കഴുകി കോർപ്പരേഷനിലേക്ക് ഒരു മാർച്ചും സംഘടിപ്പിക്കുകയാണ്. (ക്ലിക്ക് ചെയ്യുക) കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ ലാലൂരുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും എടുക്കാതിരുന്ന കോർപ്പറേഷൻ ഇതൊക്കെ ഇരന്നു വാങ്ങുകയായിരുന്നു. (ക്ലിക്ക് ചെയ്യുക) മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയെടുത്ത തീരുമാനം കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയുടെ കാര്യത്തിലായാലും ആമ്പല്ലൂർ ടോൾ പിരിവിന്റെ കാര്യത്തിലായാലും നടപ്പായിരുന്നില്ല. അതുപോലെ ലാലൂർ പ്രശ്നത്തിലും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ലാലൂർ പ്രശ്നത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതെ വന്നതിനാൽ ഫെബ്രുവരി 14 മുതൽ ലാലൂർ സമര സമിതി അനിശ്ചിതകാല നിരാഹാര സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്രേ. കൊക്കെത്ര കുളം കണ്ടു, കുളമെത്ര കൊക്കിനെ കണ്ടു. 

ലാലൂരിലെ മാലിന്യം മുളങ്കുന്നത്തുകാവിലെ തോനിപ്പാറയിൽ കൊണ്ടു വന്നു തട്ടാനുള്ള നീക്കത്തെ അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുളയിലേ നുള്ളിയിട്ടുമുണ്ട്. (ക്ലിക്ക് ചെയ്യുക) 

ഒരുപാടു തൃശ്ശൂർ കഥകൾ പറഞ്ഞ സ്ഥിതിയ്ക്കു നമുക്കു ഗുരുവായൂർക്കു പോകാം. ഗുരുവായൂർ ആനക്കൊട്ടിൽ നാറുകയാണെന്ന പരമാർത്ഥം സകലർക്കും അറിയാം. ഒരു വിധം നല്ല തെളിനീർ ഒഴുകിയിരുന്ന ഗുരുവായൂർ നഗരസഭയിലെ തൈക്കാട്ട് വലിയ തോട്ടിലേയ്ക്ക് ഇപ്പോൾ മലം കലന്ന വെള്ളമാണ് ഒഴുകുന്നതത്രേ. (ക്ലിക്ക് ചെയ്യുക) വാടാനപ്പിള്ളിയിലെ മാലിന്യ കൂമ്പാരങ്ങൾ പകർച്ച വ്യാധികൾ പടർത്തുന്നതായി അവിടന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ക്ലിക്ക് ചെയ്യുക)

ഇതെല്ലാം അവിടന്നും ഇവിടന്നുമുള്ള നുറുങ്ങുകൾ മാത്രം. പ്രശ്നം വളരെ ഗുരുതരമാണ്. കേരളീയർ സ്വയം തമ്മിലടിച്ച് ചാകേണ്ടെങ്കിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം മാലിന്യ പ്രശ്നത്തിൽ അടിയന്തിയമായി ഉണ്ടാകേണ്ടതുണ്ട്.
എഡിറ്റർ

കേരളത്തിനെ പെട്രോഡോളർ എങ്ങിനെ സ്വാധീനിച്ചു ? - സി. ആർ. പരമേശ്വരൻ


ആഗോളവല്‍ക്കരണത്തിനു മുന്‍പ് തന്നെ  ഗള്‍ഫ്‌പണം കേരളത്തി സ്വാധീനം ചെലുത്താ തുട ങ്ങിയിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ സവിശേഷമായ ഒരു മുഖമായും പെട്രോഡോളറിന്റെ പ്രാഭവത്തെ വിലയിരുത്താം. കേരളത്തിനു   അതിപ്രാധാനമായ  ഗുണാത്മക മാറ്റം അത് കൊണ്ട് വന്നു. ഞങ്ങളുടെയൊക്കെ ബാല്യത്തി  ജീവസന്ധാരണം വലിയ സമസ്യയായ ഒരുപാട് കുടുംബങ്ങമേലൂ  പോലുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തു പോലും ഉണ്ടായിരുന്നു. ഇല്ലായ്മക പല രൂപത്തിലും ഇന്നും നില നില്‍ക്കുന്നുണ്ടാകാം .പക്ഷെ, കടുത്ത പട്ടിണി എന്ന നിലയി അത് കേരളത്തി ഇന്ന് നില നില്‍ക്കുന്നില്ല. ജനതയുടെ, പ്രത്യേകിച്ച്‌, അടിസ്ഥാനവര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളിൽ വലിയ മാറ്റം വരികയും പലപ്പോഴും അവ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നത് ആഹ്ലാദകരമായ കാര്യമാണ് .
പെട്രോഡോള കൊണ്ടുവന്ന ചീത്ത മാറ്റങ്ങളി പ്രധാനം ഇവയാണ്:

1. ഉപഭോഗാസക്തി മനുഷ്യ ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും അയല്പക്കബന്ധങ്ങളിലും വരുത്തിയ മാറ്റം.

2. പെട്രോഡോളർ   വഹാബിസത്തിന്റെയും മറ്റു മതമൌലിക വാദങ്ങളുടെയും  പ്രചാരത്തിനായി ആസൂത്രിതമായി ഉപയോഗിക്കുന്ന അവസ്ഥ മതസൌഹൃദത്തിന്റെ ഒരു പച്ചതുരുത്തായിരുന്ന കേരളത്തിന്‌ ഹാനികരമായേക്കാം. കരണ-പ്രതികരണങ്ങളിലൂടെ ഹിന്ദു-കൃസ്ത്യന്‍ മൌലികവാദങ്ങളും ഇതോടൊപ്പം വളരാൻ ഇടവരുന്നു.

3. ഗള്‍ഫ്‌ സമ്പത്തിനോടും വോട്ട് ബാങ്കിനോടും ഉള്ള ആര്‍ത്തി രാഷ്ട്രീയ പാര്‍ടികളി നിന്ന് പ്രത്യയശാസ്ത്രദാർഢ്യത്തെ  ചോര്‍ത്തിക്കളഞ്ഞു. അനാചാരം ശാശ്വതവല്‍ക്കരിക്കുന്നവരോടും മതതീവ്രവാദികളോടും പണവും വോട്ടും വാങ്ങി ഇടതുപക്ഷം മുത സംഘപരിവാ വരെയുള്ളവ സാമാന്യമനുഷ്യാവകാശങ്ങളെ കുരുതി കൊടുക്കുന്നതി സഹകരിക്കുന്നു. ചേകന്നൂർ വധം, മാറാട്, ഐസ്ക്രീം എന്നിവ ഓര്‍ക്കുക. നീതിന്യായവ്യവസ്ഥ അങ്ങിനെ  നമ്മുടെ കണ്മുന്നിൽ പ്രഹസനമാക്കപ്പെടുന്നു.

4. ഏതു മോശം അവസ്ഥയിലും, സംരക്ഷിത ജീനുക പോലെ, അവിനാശിയാകേണ്ടാതണ് ഒരു നാട്ടിലെ സാംസ്കാരിക നേതൃത്വത്തിന്റെ മൂല്യബോധം. ഇന്ന് കേരളത്തിലെ സാംസ്കാരിക നേതൃത്വം രാഷ്ട്രീയ ഇലനക്കിപ്പട്ടികളുടെ ചിറിനക്കിപ്പട്ടികളായിരിക്കുന്നു. ഉപരോധത്തിലുള്ള സാമുദായികതയെയും പ്രതിരോധത്തിലുള്ള സാമുദായികതയെയും വിവേചിച്ചറിയാന്‍ കെല്‍പുള്ളതായിരുന്നു നൂറിലേറെ വർഷം പഴക്കമുള്ള നമ്മുടെ നവോത്ഥാന പാരമ്പര്യം. ഈ രണ്ടു സാമുദായികതകളെയും കുഴമറിച്ചു രാഷ്ട്രീയ യജമാനന്മാരെയും അവരുടെ യജമാനന്മാരായ സമുദായ മേധാവികളെയും സഹായിക്കുക എന്ന വിടുവേലയാണ്  ഇന്നത്തെ സാംസ്കാരിക നേതൃത്വം ചെയ്യുന്നത്. വലിയ വലിയ പാര്‍ടി എടുപ്പുകൾ പോലെ തന്നെ, ഇന്നലെ സാഹിത്യനായകനു  കിട്ടിയ അവാര്‍ഡും സെമിനാറിനുശേഷം അയാൾ തിന്ന വിശേഷപ്പെട്ട കരിമീനും  പെട്രോ ഡോളറിന്റെ സംഭാവനയാണ്.

ഇന്നത്തെ ചിത്രം

പൂലാനി ക്ഷേത്രത്തിലെ ഉത്സവനാളിൽ സന്ധ്യക്ക് ദീപാലങ്കാരം
ജോഫി ജോസ് – പോലീസിലെ പുഞ്ചിരിക്കുന്ന മുഖം


മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായ മേലൂർക്കാരനായ സിവിൽ പോലീസ് ഓഫീസർ ജോഫി ജോസുമായി കെ.ജി.ശശി നടത്തുന്ന അഭിമുഖം. ജോഫി ആഗസ്റ്റ് പതിനഞ്ചിനു മെഡൽ ഏറ്റുവാങ്ങും.

 ജോഫി ജോസ് യൂണിഫോമിൽ

ശശി : ജോഫി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായിരിക്കുകയാണല്ലോ. ഈ മെഡലിനു ഒരു പോലീസ് ഓഫീസറെ തെരഞ്ഞെടുക്കുന്ന നടപടി ക്രമം എന്താണ്?
ജോഫി : നമ്മൾ ആദ്യം ഒരു അപേക്ഷ നൽകണം. നമ്മൾ ചെയ്ത വർക്കുകളുടെ ഡീറ്റയിത്സ്, നമുക്കു കിട്ടിയ റിവാർഡുകൾ, ഗുഡ് സർവീസ് എൻട്രി, അവാർഡുകൾ അതെല്ലാം കൂടി ഡി.വൈ.എസ്.പി അദ്ദേഹത്തിനു അയച്ചു കൊടുക്കും. അദ്ദേഹം അതു എസ്.പി. അദ്ദേഹത്തിനു അയച്ചു കൊടുക്കും. ഇതിനൊക്കെ ഒരു പാനൽ ഉണ്ട്. ആ പാനലിൽ എസ്.പി. മൂന്നു ഡി.വൈ.എസ്.പി എന്നിവർ ഉണ്ടാകും. പാനൽ അംഗീകരിച്ചാൽ അതു മുകളിലേക്ക് അയച്ചു കൊടുക്കും. ബഹുമാനപ്പെട്ട ഐ.ജി. അദ്ദേഹം അതു സർക്കാരിലേയ്ക്ക് അയയ്ക്കും. സർക്കാരിൽ നിന്നു ഉത്തരവു ഇറങ്ങിയാൽ പി.എച്ച്.ക്യൂ. വിലേയ്ക്കയക്കും അവിടെ നിന്നുമാണ് ഓർഡർ ഇറങ്ങുന്നത്.  
ശശി : ജോഫിയുടെ അപേക്ഷയിൽ കാട്ടിയിരുന്ന അച്ചീവ്മെന്റ്സ് എന്തെല്ലാമാണ്?
ജോഫി : ഞാൻ പുതുക്കാട് പോലീസ് സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന സമയത്ത് കണ്ണൂരിലെ ഒരു ലോറി ഡ്രൈവറേയും ക്ലീനറേയും കൊലപ്പെടുത്തിയ ഒരു കേസ് ഉണ്ടായിരുന്നു. ആ കേസ്സിൽ ഞാൻ ഉണ്ടായിരുന്നു. പ്രതികളെ പിടിയ്ക്കാൻ കഴിഞ്ഞു. അതായിരുന്നു ആദ്യത്തെ സംഭവം. പിന്നീട് മേലൂർ ജോമോന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ഞാൻ ഉണ്ടായിരുന്നു. ചാലക്കുടി സി.ഐ. സാറായിരുന്നു അതിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. അതിലെ പ്രതികളേയും കിട്ടി. പിന്നെ അടുത്തയിടെ ചാത്തന്നൂർ മഹാദേവ ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പോയ ഒരു കേസ്. ആ കേസിലെ പ്രതി മാളയിൽ ആയിരുന്നു. അതിൽ രണ്ടു പ്രതികളെ മാളയിൽ നിന്നും ഒരാളെ കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പിന്നെ എടുത്തു പറയാൻ പറ്റിയത് പാത്രക്കട ബാബു എന്ന ഒരുപാടു മോഷണക്കേസുകളിലെ പ്രതി പോലീസിൽ നിന്നും രക്ഷപ്പെട്ട് എട്ട് വർഷത്തോളം തമിഴ്നാടിലെ ഉടുപ്പി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബാബുവിനെ അറസ്റ്റു ചെയ്യുന്ന സംഘത്തിലും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച ഇരുപത്തഞ്ചോളം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ കാട്ടിയാണു മെഡലിനു വേണ്ടി അപേക്ഷിച്ചത്.
ശശി : സർവീസിലിരിക്കുമ്പോൾ റിവാർഡുകൾ എന്തെല്ലാം കിട്ടിയിട്ടുണ്ട്?
ജോഫി : ഇരുപത്തഞ്ചോളം റിവാർഡ്സ് കിട്ടിയിട്ടുണ്ട്. അതിൽ ചാലക്കുടി കല്ലേലി പാർക്കിലെ ഒരു ചീട്ടുകളിയുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷം രൂപ ചീട്ടുകളിക്കാരിൽ നിന്നു തന്നെ പിടിച്ചെടുത്തു. അതിൽ സർക്കാർ എനിക്കു മൂവായിരത്തി അഞ്ഞൂറു രൂപ റിവാർഡു തന്നിട്ടുണ്ട്. പിന്നെ പിടികിട്ടാ പുള്ളികളെ പിടിച്ചതിനു ഇരുപത്തഞ്ചോളം റിവാർഡുകൾ സർക്കാർ തന്നിട്ടുണ്ട്.
ശശി : ഇതാദ്യമായിട്ടാണോ മെഡൽ ലഭിയ്ക്കുന്നത്?
ജോഫി : അതെ.
ശശി : ഗുഡ് സർവീസ് എൻട്രിയോ?
ജോഫി : ഈ ചീട്ടുകളി പിടിച്ചതിൽ ഒരു ഗുഡ് സർവീസ് എൻട്രി കിട്ടിയിരുന്നു.
ശശി : റിപ്പബ്ലിക് ദിനത്തിനു പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നേ മുഖ്യമന്ത്രിയുടെ മെഡൽ ലഭിയ്ക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ?
ജോഫി : ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഞാൻ കഴിഞ്ഞ പ്രാവശ്യവും അപേക്ഷ അയച്ചിരുന്നു. അന്ന് എന്നേക്കാളും കൂടുതൽ മികവുള്ള ഒരുപാട് പേർ ഉണ്ടായിരുന്നു. അതു കാരണം അവർക്കു കിട്ടി. അതു പ്രകാരം ഞാൻ പിന്നെയും വർക്കുകൾ കൂടുതൽ ചെയ്തിരുന്നു, റിവാർഡുകളും കൂടുതൽ കിട്ടി. അതുകൊണ്ട് ഇപ്രാവശ്യം ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
ശശി : ഈ മെഡൽ ലഭിച്ചത് ആർക്ക് സമർപ്പിക്കുന്നു?
ജോഫി : എന്റെ അപ്പച്ചനും അമ്മച്ചിയ്ക്കും. ചെറുപ്പത്തിലേ അവർ നമുക്കു വഴികാട്ടിയായിരുന്നു. അത്യാവശ്യം നൈറ്റ് ഡ്യൂട്ടിക്കൊക്കെ പോയി വരുമ്പോൾ നീ എവിടെയാ പോയത് എന്തെല്ലാമാണു ചെയ്തത് എന്നെല്ലാം ചോദിക്കാറുണ്ട്.
ശശി : ജോഫി പോലീസിൽ ചേരുന്നതിൽ അപ്പച്ചനു അനിഷ്ടം ഉണ്ടായിരുന്നോ?
ജോഫി : ഇല്ലില്ല, അമ്മച്ചിക്കു ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പിന്നെ അതെല്ലാം മാറി.
ശശി : പോലീസിൽ സഹപ്രവർത്തകരുടേയും ഓഫീസർമാരുടേയും സഹകരണം എങ്ങനെ?
ജോഫി : ചാലക്കുടിയിൽ വർക്ക് ചെയ്യുന്ന സമയത്ത് എസ്.ഐ. സജീവൻ സാർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ പഴയ സി.ഐ. ജോസ് സാർ. ചാലക്കുടി സ്റ്റേഷനിൽ ഇരിക്കുമ്പോളാണ് എനിക്കു കൂടുതൽ വർക്കുകൾ ചെയ്യാൻ പറ്റിയത്.  ഓരോ കേസ്സുകളിലും മാർഗനിർദ്ദേശം തന്നത് സജീവൻ സാറും ജോസ് സാറുമാണ്.
ശശി : ലോ ആന്റ് ഓർഡറിൽ നിന്നു വിട്ട് ക്രൈം സൈഡിൽ ശ്രദ്ധിക്കുന്നതിനു വ്യക്തിപരമായി ജോഫിയുടെ ഭാഗത്തു നിന്നും വല്ല ശ്രമവും ഉണ്ടായിരുന്നോ?
ജോഫി : അതു ഡ്യൂട്ടിയുടെ ഭാഗമായി വന്നു ചേർന്നതാണ്.
ശശി : ക്രിമിനോളജി, കുറ്റവാളികളുടെ മനശ്ശാസ്ത്രം, അവരുടെ പെരുമാറ്റരീതി ഇതെല്ലാം പഠിയ്ക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ടോ?
ജോഫി : പഠിയ്ക്കാൻ ഇടയായിട്ടില്ല. എങ്കിലും നമ്മുടെ ജോലിയുടെ ഭാഗമായിട്ട് നമുക്ക് അവരിൽ നിന്നും ഒരുപാട് പഠിയ്ക്കാൻ ഇടയായിട്ടുണ്ട്. ഉദാഹരണത്തിനു മാളയിലെ ജനാനന്ദൻ. അവനെ എസ്കോർട്ട് ചെയ്യുന്ന സമയത്ത് ഒരിക്കൽ അവൻ പറഞ്ഞു, “ സാറേ, നായ്ക്കൾ ഉള്ള വീട്ടിൽ ഞാൻ ഇതുവരെ മോഷണം നടത്തിയിട്ടില്ല. നമ്മുടെ വീടുകളിലെല്ലാം ഫ്രണ്ടിൽ ലൈറ്റ് ഇടുന്നത് ശരിയല്ല, ബാക്കിലാണ് ലൈറ്റ് ഇടേണ്ടത്. ആ പ്രകാശം ബാക്കിലേയ്ക്കും കിട്ടും, ഫ്രണ്ടിലേയ്ക്കും കിട്ടും. ബാക്കിൽ ഒരാൾ മാറുന്നത് കാണാൻ ബാക്കിൽ ലൈറ്റ് ഇടണം.” ഇതൊക്കെ എനിക്കു അവനിൽ നിന്നു പഠിക്കാൻ കഴിഞ്ഞു.
ശശി : വേറെ പാഠങ്ങൾ?
ജോഫി : ആലുകൾ വീടു നന്നായി പണിയും. പക്ഷേ അടുക്കള ഭാഗത്തെ ഡോറ് ദുർബലവും ഒരു കൊളുത്തിൽ മാത്രം നിറുത്തിയതും ആയിരിക്കും. അതൊരു ഇടി ഇടിച്ചാൽ തുറക്കും. എത്രയും പെട്ടെന്ന് കള്ളന്മാർക്ക് അകത്തേയ്ക്കു കടക്കാനുള്ള സാഹചര്യമാണത്. നല്ലൊരു വാർക്കവീടിന്റെ അകത്തേയ്ക്ക് കള്ളന്മാർക്ക് കടക്കാൻ എളുപ്പമല്ല.
ശശി : പോലീസിനു ഈ വിധത്തിൽ ലഭിയ്ക്കുന്ന വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുകയാണെങ്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിയ്ക്കുമോ?
ജോഫി : തീർച്ചയായും. ഉദാഹരണത്തിനു കള്ളന്മാർ മോഷ്ടിക്കാൻ വരുമ്പോൾ ഒരിയ്ക്കലും ആയുധങ്ങൾ കൊണ്ടു വരാറില്ല, അതെല്ലാം അതതു വീട്ടിൽ നിന്നുമാണ് ലഭിയ്ക്കുന്നത്. നമ്മുടെ വീട്ടിൽ കമ്പിപ്പാര, പിക്കാസ് ഇതൊക്കെ നമ്മൾ അശ്രദ്ധമായി ഇടും. ഇതെല്ലാം നാം സേഫ്റ്റിയായി വച്ചാൽ വീടു പൊളിക്കാനായി വരുന്നവർ ആയുധം കിട്ടാതെ അടുത്ത വീട് തേടി പോകും.
ശശി : മേലൂരിലുണ്ടായ കേസിൽ കുടുംബ ബന്ധങ്ങളുടെ തകർച്ചയാണ് കൊലപാതകത്തിലേയ്ക്കു നീങ്ങിയതെന്നാണ് നിഗമനം?
ജോഫി : അതെ.
ശശി : കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ഇത്തരം തകർച്ച ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
ജോഫി : നമ്മുടെ കുട്ടികൾ എവിടെ പോകുന്നു, എപ്പോൾ വീട്ടിൽ വരുന്നു, അവരുടെ കൂട്ടുകാർ ആരെല്ലാം അതെല്ലാം മുതിർന്നവർ അന്വേഷിയ്ക്കണം. അവരെ നമ്മൾ ശ്രദ്ധിക്കുന്നു എന്നു തോന്നിയാൽ അവർ തന്നെ പരമാവധി തെറ്റിൽ നിന്നു മാറി നിൽക്കും. മദ്യപാനവും ഒരു കാരണമാണ്.
ശശി : മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ കുടുംബ ബന്ധങ്ങളുടെ തകർച്ച കൂടുകയാണോ?
ജോഫി : വളരെ കൂടുതലുണ്ട്.
ശശി : കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അതേ കുടുംബത്തിൽ തന്നെ പോലീസ് കുറ്റവാളികളെ തേടുന്നു എന്ന നിരീക്ഷണം ഒരു വസ്തുതയാണോ?
ജോഫി : അനുഭവങ്ങൾ പലപ്പോളും ഉണ്ടായിട്ടുണ്ട്. മാളയിൽ ഒരു ആഭരണങ്ങൾ നഷ്ടപ്പെട്ട കേസ്സിൽ അന്വേഷണത്തിൽ പുറത്തു നിന്നും ആരും വന്നതായി തോന്നിയില്ല. പോലീസ് ഇനി വീട്ടുകാരെ ചോദ്യം ചെയ്യേണ്ടി വരും, ഉച്ച കഴിഞ്ഞോ നാളെയോ വരാൻ പറഞ്ഞ് അയച്ച ഗൃഹനാഥൻ  പിന്നീട് ഫോൺ ചെയ്ത് സാധനം കിട്ടി എന്ന് അറിയിക്കുകയായിരുന്നു. ആരോ സാധനം തിരിച്ചു കൊണ്ടു വന്നു വയ്ക്കുകയായിരുന്നു.
ശശി : അതുകൊണ്ട് കുറ്റവാലികളെ പുറത്തെന്നപോലെ വീട്ടിലും അന്വേഷിക്കേണ്ടതുണ്ട്?
ജോഫി : തീർച്ചയായും. ജോമോന്റെ കേസ്സിലും അതു തന്നെയാണു സംഭവിച്ചത്. പുറത്തു അന്വേഷിക്കുമ്പോളും അവന്റെ വീട്ടിലും അന്വേഷിച്ചിരുന്നു.
ശശി : പോലീസിൽ ഈയടുത്ത കാലങ്ങളിൽ വിദ്യാഭ്യാസ നിലവാരം അധികമുള്ളവർ റിക്രൂട്ട് ചെയ്യപ്പെടാനിടവന്നത് പോലീസിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റം കൊണ്ടു വന്നിട്ടില്ലേ?
ജോഫി : തീർച്ചയായും ഉണ്ട്.
ശശി : പോലീസും ജനങ്ങളും തമ്മിൽ ഒരു നല്ല ബന്ധം കൊണ്ടു വരാൻ ഇതിനു കഴിഞ്ഞിട്ടുണ്ടോ?
ജോഫി : ഉണ്ടുണ്ട്. ഇപ്പോൾ ഏതൊരാൾക്കും ഒരു സ്റ്റേഷനിലേയ്ക്കു തനിയേ ഒരു പരാതിയുമായി വരാം. ഇപ്പോൾ പോലീസുമായി ബന്ധപ്പെടാനും സംസാരിക്കാനും ഒരുപാടു പേർ താല്പര്യം കാണിയ്ക്കുന്നുണ്ട്.
ശശി : പോലീസിലെ ചിരിക്കുന്ന ഒരു മുഖമാണ് താങ്കളുടേതെന്നു പറഞ്ഞാൽ നിഷേധിയ്ക്കാനാകുമോ?
ജോഫി : നിഷേധിക്കാനാകില്ല.
ശശി : ജോഫി വിവാഹിതനാണോ?
ജോഫി : അതെ. രണ്ടു കുട്ടികളുണ്ട്. മൂത്താൾ ട്വിസ്റ്റോ. പിന്നത്തെയാൾ ആഗ്നസ് ഒന്നിൽ പഠിയ്ക്കുന്നു, ചാലക്കുടി കാർമൽ ഹൈ സ്കൂളിൽ. ഭാര്യ മിനി സെന്റ് ജയിംസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. ഞാൻ ഇപ്പോൾ മാള പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു.
ശശി : മാളയിൽ പോയി വരാൻ ബുദ്ധിമുട്ടുണ്ടോ?
ജോഫി : ഇല്ല. അടുത്ത സ്റ്റേഷനല്ലേ.
ശശി : കുറ്റാന്വേഷണത്തിൽ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണല്ലോ? ഇക്കാര്യത്തിൽ ജനങ്ങളുടെ പ്രതികരണം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ജോഫി : ജനങ്ങളിൽ നിന്നു എനിയ്ക്ക് ഇതു വരെ നല്ല സഹകരണം ആണു ലഭിയ്ക്കുന്നത്.
ശശി : സർക്കാരിന്റെ പുതിയ നയം അനുസരിച്ച് സീനിയർ സിറ്റിസൺ ആയിട്ടുള്ളവർ തനിയെ താമസിക്കുന്നിടത്ത് പോലീസ് ഇടയ്ക്കിടെ ചെന്നു അന്വേഷിയ്ക്കണമെന്നുണ്ടല്ലോ. അത്തരം ജോലികൾ വല്ലതും ചെയ്തിട്ടുണ്ടോ?
ജോഫി : ഉവ്വ്. ജനമൈത്രി പോലീസിന്റെ ഭാഗമായി ഞാൻ വർക്ക് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി സീനിയർ സിറ്റിസൺ ആയിട്ടുള്ളവർ തനിയെ താമസിക്കുന്നിടത്ത് പോലീസ് മാസത്തിൽ രണ്ടു തവണ പോയി അന്വേഷിക്കണമെന്നുണ്ട്. അങ്ങനെ ചെല്ലുമ്പോൾ അവർക്ക് നമ്മെക്കുറിച്ച് ഒരു മതിപ്പും അവർ സെയ്ഫാണെന്ന ഒരു തോന്നലും ഉണ്ടാകും.
ശശി : ജനമൈത്രി പോലീസിന്റെ ഇപ്പോളത്തെ പ്രവർത്തന രീതി ഒന്നു വ്യക്തമാക്കാമോ?
ജോഫി : തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് അതു വർക്ക് ചെയ്യുന്നത്. സ്റ്റേഷനിലെ എല്ലാ പോലീസുകാരും പഞ്ചായത്ത് പ്രസിഡണ്ടും എല്ലാ മെമ്പർമാരും ആദരണീയരും റിട്ടയേർഡ് ഹെഡ്മാസ്റ്റർമാർ പോലെയുള്ള ഓരോരുത്തരും അംഗമാകും.
ശശി : ജനങ്ങളോട് എന്തു സന്ദേശമാണു ജോഫിയ്ക്കു നൽകുവാനുള്ളത്?
ജോഫി : പോലീസിനു ഇൻഫർമേഷനുകൾ കൈമാറണം. പിന്നെ നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം. അവർ സ്കൂളിൽ പോകുന്നുണ്ടോ, അവരുടെ സ്നേഹിതർ ആരെല്ലാമാണ്, അതെല്ലാം ശ്രദ്ധിയ്ക്കണം. പിന്നെ നേരത്തേ പറഞ്ഞ പോലെ വീടുകളുടെ സുരക്ഷിതത്വത്തിനു വേണ്ട കാര്യങ്ങൾ ചെയ്യണം.
ശശി : മെഡലിനെ കുറിച്ച്?
ജോഫി : ജനങ്ങളുടെ സഹകരണം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഈ മെഡൽ കിട്ടി. അതിൽ വലുതായ സന്തോഷമുണ്ട്. അതിന്റെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഞാൻ ശ്രമിയ്ക്കാം.

വാർത്താപത്രിക


ആദിവാസി സ്ത്രീകളെ കൊണ്ട് നഗ്നനൃത്തം ചെയ്യിക്കാൻ പോലീസും പട്ടാളവും
ആൻഡമാനിലെ സംരക്ഷിത ആദിവാസി വിഭാഗമായ ജറാവാ ആദിവാസി സ്ത്രീകളെ കൊണ്ട് പോലീസിന്റേയും പട്ടാളത്തിന്റേയും സാന്നിദ്ധ്യത്തിൽ നഗ്നനൃത്തം ചെയ്യിച്ചതിന്റെ ദൃശ്യങ്ങൾ ലണ്ടനിലെ ഒബ്സർവർ പത്രം പുറത്തു വിട്ടിരിക്കുന്നു.(ക്ലിക്ക് ചെയ്യുക)

കൈരളി ചാനൽ അന്ധഗായകരെ ചതിച്ചതായി വനിതാ കമ്മീഷനിൽ പരാതി
കൈരളി ചാനലും ശാന്തിമഠം കമ്പനിയും റിയാലിറ്റി ഷോയിൽ വിജേതാക്കളായ അന്ധകുടുംബത്തിനു നൽകിയ വില്ല പുറമ്പോക്കു ഭൂമിയിലാണെന്നു  വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നു. (ക്ലിക്ക് ചെയ്യുക)  അവർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒരു പത്രസമ്മേളനവും വിളിച്ചിരുന്നു. (ക്ലിക്ക് ചെയ്യുക) 

അപമാനകരമായ ബ്രിട്ടീഷ് ധനസഹായം ഇന്ത്യൻ പ്രതിരോധ കരാർ നേടാനോ?
ഇന്ത്യ ബ്രിട്ടീഷ് ധനസഹായം സ്വീകരിക്കാൻ സമ്മതിച്ചത് ബ്രിട്ടന്റെ നിരന്തരമായ അപേക്ഷ മാനിച്ചു മാത്രമെന്നു ബ്രിട്ടനിലെ ഡെയ്ലി ടെലഗ്രാഫ് പത്രം പറയുന്നു (ക്ലിക്ക് ചെയ്യുക)

പൈപ്പ് പൊട്ടിയാൽ എന്തു ചെയ്യണം?
വാടാനപ്പിള്ളിയിലെ വാട്ടർ അതോറിറ്റിയാണെങ്കിൽ അതു പ്ലാസ്റ്റിക്ക് കടലാസുകൊണ്ട് മൂടും. (ക്ലിക്ക് ചെയ്യുക) 

പഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം പരിഷ്കരിക്കുന്നു
244 ഗ്രാമ പഞ്ചായത്തുകളിലെ അക്കൌണ്ടിംഗ് സമ്പ്രദായം ഡബിൾ എൻട്രി ആക്കുന്നു. (ക്ലിക്ക് ചെയ്യുക) 

പാടശേഖരങ്ങളിലെ വെള്ളം ചാലുകീറി ഒഴുക്കികളയുന്നുവെന്നു പരാതി
മാരാംകോട് മൂലേപ്പാടം പാടശേഖരത്തിലെ വെള്ളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറി ഒഴുക്കികളയുന്നുവെന്നു കർഷകർ കളക്ടർക്കു പരാതി നൽകിയിരിക്കുന്നു. (ക്ലിക്ക് ചെയ്യുക)

മുരിങ്ങൂർ റെയിൽ വേ മേല്പാലം സർവേ നടത്തണമെന്നു എം.പി.
മുരിങ്ങൂർ റെയിൽ വേ മേല്പാലത്തിനു അനുമതിയാകുകയും 2002ൽ സർവേ നടപടികൾ കിറ്റ്കോ ആരംഭിക്കുകയും ചെയ്തെങ്കിലും കാര്യങ്ങൾ എങ്ങുമാകാത്തതുകൊണ്ട് എം.പി. ഒരു കത്ത് നൽകിയതായി അറിയുന്നു. (ക്ലിക്ക് ചെയ്യുക) 

തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനു അഭിനന്ദനങ്ങൾ
തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനു 22 റാങ്കുകൾ ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. (ക്ലിക്ക് ചെയ്യുക)

മകളെ പീഢിപ്പിച്ച അപ്പൻ അറസ്റ്റിൽ
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഢിപ്പിച്ച പിതാവ് റിമാന്റിലായി (ക്ലിക്ക് ചെയ്യുക)

ഷോക്കേറ്റു മരിച്ചവർക്ക് കെ.എസ്.ഇ.ബി.യുടെ അടിയന്തിര ധനസഹായം
ഷോക്കേറ്റു മരിച്ചവർക്ക് അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപ നൽകുവാൻ കെ.എസ്.ഇ.ബി.യുടെ ഉത്തരവുണ്ടത്രേ. അതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ഷോക്കേറ്റ് മരിച്ച വടക്കേക്കാട് കടാമ്പുള്ളി കൂളിയാട്ട് കുഞ്ഞുണ്ണിയുടെ ഭാര്യ ശാന്തയ്ക്ക് 90,000 രൂപയുടെ ചെക്ക് നൽകി. (ക്ലിക്ക് ചെയ്യുക) വടക്കേക്കാട് പഞ്ചായത്ത് ഇവർക്ക് 25000 രൂപ ധനസഹായം നൽകിയിരുന്നു.

പുലിമരണം ഒമ്പതായി
മലക്കപ്പാറ അതിർത്തിയിൽ മൂന്നു വർഷത്തിനിടെ പുലിയിറങ്ങി ഇതുവരെ ഒമ്പതു പേരെ കൊന്നിരിക്കുന്നു. (ക്ലിക്ക് ചെയ്യുക) 

തൃശ്ശൂർ പൂരത്തിനു പൊട്ടാതെ കിടന്ന കുഴിമിന്നൽ പൊട്ടി
ഒരു വർഷത്തോളം മുമ്പ് നടന്ന തൃശ്ശൂർ പൂരത്തിനു തിരുവമ്പാടിക്കാർ വെടിക്കേട്ടിനു തയ്യാറാക്കിയ കുഴിമിന്നൽ സി.എം.എസ്. സ്കൂളിനു മുന്നിലുള്ള തേക്കിങ്കാട് മൈതാനത്തിൽ മാലിന്യനീക്കത്തിനു കുടുംബശ്രീക്കാർ ചവറിനു തീയിട്ടപ്പോൾ പൊട്ടിത്തെറിച്ചു. ഇത്തരം മറ്റൊരു സംഭവവും കഴിഞ്ഞ വർഷം  നടന്നിട്ടുള്ളതായി അറിയുന്നു. (ക്ലിക്ക് ചെയ്യുക) 

അന്തരാഷ്ട്രീയ നാടകോത്സവം
തൃശ്ശൂരിലെ അന്തരാഷ്ട്രീയ നാടകോത്സവം കാണികളില്ലാതെ ശുഷ്കമായതിനു ഉത്തരവാദികൾ ഉണ്ടോ? (ക്ലിക്ക് ചെയ്യുക)

തൃശ്ശൂർ സ്വരാജ് റൌണ്ടിനും സമീപപ്രദേശത്തു നിന്നും വ്യാപകമായ കുടിയിറക്ക്
യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വരാജ് റൌണ്ടിനും സമീപപ്രദേശത്തു നിന്നും പെട്ടിക്കടക്കാരേയും ചെറു കച്ചവടക്കാരേയും കുടിയിറക്കിയിരിക്കുന്നതായി പരാതി. (ക്ലിക്ക് ചെയ്യുക) 

സൌജന്യ സൈക്കിൾ വിതരണം മേലൂർ പഞ്ചായത്തിൽ
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി മേലൂർ പഞ്ചായത്തിൽ സൌജന്യ സൈക്കിൾ വിതരണം നടന്നു.

നൃത്തശ്രീ പുരസ്കാരം ശ്രീജയ്ക്ക്
കേരളത്തിൽ നിന്നുള്ള പത്തു പേരടക്കം നൂറോളം നൃത്താദ്ധ്യാപകർ മത്സരിച്ച കട്ടക്കിൽ വച്ചു നടന്ന ഗ്ലോബൽ തിയറ്റർ ഫെസ്റ്റിവലിൽ മോഹിനിയാട്ടം അവതരിപ്പിച്ച് മറ്റത്തൂർ ഒമ്പതുങ്ങൾ സ്വദേശിനി കലാനിലയം ശ്രീജ ഒന്നാം സ്ഥാനം നേടി നൃത്തശ്രീ പുരസ്കാരത്തിന് അർഹയായിരിക്കുന്നു. കോടാലിയിൽ നൃത്ത വിദ്യാലയം നടത്തി വരികയാണ് ശ്രീജ. ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ.

അഭിനന്ദനങ്ങൾ
ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ ഫെസ്റ്റിവലിൽ പാശ്ചാത്യ സംഘഗാനത്തിൽ മൂന്നാം സ്ഥാനം നേടിയ തൃശ്ശൂർ സെന്റ് തോമാസ് കോളേജ് ടീമിന് അഭിനന്ദനങ്ങൾ. 

നഗരസഭകളുടെ അധികാരത്തിൽ പോലീസ് കൈകടത്തുന്ന നടപടി അവസാനിപ്പിക്കണം
നഗരസഭകളുടെ അധികാരത്തിൽ പോലീസ് കൈകടത്തുന്ന നടപടി അവസാനിപ്പിക്കണം എന്നു കൊച്ചി മേയർ ടോണി ചമ്മണി ആവശ്യപ്പെട്ടിരിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു അറിയുന്നതിനു ബഹുനില കെട്ടിടങ്ങളുടെ പ്ലാനുകൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്ന പോലീസ് നടപ്പടികളോട് പ്രതികരിക്കുകയായിരുന്നു മേയർ.

സർക്കാർ പോട്ട ആശ്രമം ജംഗ്ഷനിൽ അടിപ്പാത അനുവദിച്ചു
ഇക്കാര്യത്തിൽ ആക്ഷൻ ഫോറം അംഗങ്ങൾ പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette