Monday, March 26, 2012

കുറുപ്പത്ത് മൊബൈൽ ടവറിനെതിരേ ജനമുന്നേറ്റംകുറുപ്പത്തെ പത്തു സെന്റോളം വരുന്ന ഒരു ചെറിയ വാഴത്തോട്ടത്തിന്റെ ഉടമസ്ഥനിൽ നിന്നും പാട്ടത്തിനു ഭൂമി വാങ്ങി ഒരു ടവർ കെട്ടുവാൻ ഇൻഡസ് ടവേർസ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഒരു കെട്ടിടം പണിയുവാൻ അനുമതി തേടി പഞ്ചായത്തിൽ ഒരു അപേക്ഷ നൽകിയിരുന്നു. അതിന്മേൽ മതിയായ അന്വേഷണം നടത്തി പഞ്ചായത്ത് കമ്മിറ്റി നിരസിയ്ക്കുകയായിരുന്നു. 
നിർദ്ദിഷ്ട ടവറിന്റെ സ്ഥാനം (വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

എന്നാൽ ബിൽഡിംഗ് പെർമിറ്റിന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു പഞ്ചായത്ത് കമ്മിറ്റിയ്ക്കല്ല പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് അധികാരം എന്നറിഞ്ഞിട്ടും സെക്രട്ടറി അത് അന്യായമായി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണുണ്ടായത്. അങ്ങനെ താൻ മതിയായ അന്വേഷണം നടത്തിയാൽ നിരസിയ്ക്കേണ്ടി വരുമായിരുന്ന പെർമിറ്റ് അപേക്ഷയിന്മേൽ ഇൻഡസ് ടവേർസിനു അപ്പീൽ പോയി അനുകൂല വിധി നേടിയെടുക്കാൻ അവസരം നൽകുകയായിരുന്നു പഞ്ചായത്ത് സെക്രട്ടറി ചെയ്തത്. 

കോടതി വിധി പകർപ്പ്

ടവർ നിർമ്മിയ്ക്കാനുദ്ദേശിയ്ക്കുന്ന നിർദ്ദിഷ്ട വാഴത്തോട്ടത്തിനു ചുറ്റും പതു മീറ്റർ ചുറ്റളവിൽ തന്നെ വളരെ താമസമുള്ള വീടുകളും പിഞ്ചു കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന അംഗൻ വാഡിയും ഉള്ളതാണ്. നിർദ്ദിഷ്ട ടവർ അതി വികിരണ ശേഷി ഉള്ളതാണെന്നും മുന്നൂറു മീറ്റർ ചുറ്റളവു വരെ അപകടകരമായ വിധം വികിരണങ്ങൾ പുറപ്പെടുവിയ്ക്കുമെന്നും കരുതപ്പെടുന്നു. തീർച്ചയായും ഇക്കാര്യം പരിഗണനാ വിഷയം ആക്കേണ്ടതായിരുന്നു. എന്നാൽ പ്രശ്നത്തെ വെറും ബിൽഡിംഗ് പെർമിറ്റ് പ്രശ്നം എന്ന രീതിയിൽ മാത്രമേ കോടതിയിൽ ബന്ധപ്പെട്ട കക്ഷികൾ അവതരിപ്പിച്ചുള്ളൂ. കോടതിയാകട്ടെ, വാദിയും പ്രതിയും ഒരു പോലെ തെറ്റു ചെയ്തു എന്ന നിഗമനത്തിൽ വീണ്ടും ഒരു പുതുക്കിയ അപേക്ഷ സമർപ്പിയ്ക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അപ്രകാരം കമ്പനി പുതുക്കി നൽകിയ അപേക്ഷയിന്മേൽ പഞ്ചായത്ത് ഭരണ സമിതി നടത്തിയ അത്ര അന്വേഷണം പോലും നടത്താതെ ശക്തമായ ജനകീയ എതിർപ്പ് ഉണ്ടായിരുന്നിട്ടു പോലും കമ്പനിയ്ക്കനുകൂലമായ ഉത്തരവ് ഇട്ടു എന്നാണ് ജനങ്ങളുടെ ആരോപണം. ജനം പ്രക്ഷോഭണം തുടരുകയാണ്. ഇതിൽ പക്ഷേ പെർമിറ്റ് നൽകേണ്ടതില്ല എന്നു തീരുമാനിച്ചിരുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നിലപാട് വളരെ രസകരമായിരിയ്ക്കുന്നു. 


 അവർ ഇപ്പോൾ പറയുന്നത് തെറ്റായി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണയ്ക്ക് ഈ വിഷയം വിടുകയും പിന്നീട് പഞ്ചായത്ത് കമ്മിറ്റി പരിഗണിച്ച വിഷയങ്ങൾ പോലും പരിഗണിയ്ക്കാതെയും പെർമിറ്റ് നൽകിയ സെക്രട്ടറിയുടെ നടപടി ശരിയാണെന്നും അതിനെതിരെയുള്ള ജനകീയ പ്രക്ഷോഭണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്. ഡെന്മാർക്കിൽ എന്തോ സംഭവിയ്ക്കുന്നുണ്ടാകണം.


ഇനി ചില ലിങ്കുകൾ കൂടി കണ്ടേക്കു.

 എഡിറ്റർ

4 comments:

 1. hi
  meloor ladies & gentelman our thnik always develop the our vard ,punchayth and village we some silent because every one had mobail with out range how call our husbend,wife,and childrens as well as includ family friends
  where ever your stayed there are many problems faced now days if your like develop your area beter suport foudation this tower alwys think postive mind then devlop our area then depend other things outmaticaly came our area
  thanking your
  dinesan k rajan
  i was toddy maker
  from , meloor(still working in canada)

  ReplyDelete
 2. പ്രിയ സുഹൃത്തുക്കളെ,
  മൊബൈലിനു റേഞ്ച് ഇല്ലെങ്കില്‍ സേവനദാദാവിനെ കുറ്റം പറയുക എന്നിട്ട് ടവര്‍ വയ്ക്കുമ്പോള്‍ അതിനെതിരെ പ്രചാരം നടത്തുക. എല്ലാം വേണം എന്നാല്‍ ഒന്നും നഷ്ടപ്പെടാന്‍ പാടില്ല. പിന്നെ എങ്ങിനെ കേരളം നന്നാവും?

  ReplyDelete
 3. പ്രിയ സുഹൃത്തേ,
  മൊബൈൽ വേണ്ടെന്നു വച്ച് താങ്കൾക്ക് മാതൃക കാട്ടിക്കൂടെ?

  ReplyDelete
 4. what ever in meloor we should need one good hospital in meloor this my suggection

  ReplyDelete

allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette