Monday, May 14, 2012

പൂത്തുരുത്തിയിൽ ഇറച്ചി അവശിഷ്ടങ്ങൾ കൊണ്ടു വന്നു തള്ളുന്നു

തൃശ്ശൂരും ചാലക്കുടിയിലുമെല്ലാം വൻ മാലിന്യ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ മേലൂർ താരതമ്യേന ശുദ്ധമായിരുന്നു. പക്ഷേ ഈയിടെ ഇക്കാര്യത്തിൽ മേലുർ പഞ്ചായത്തിനു വന്ന ചില ഗുരുതരമായ  വീഴ്ചകൾ ഈ ബ്ലോഗിൽ തന്നെ മുമ്പു ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയൊരു വളം കൂടി ഫാക്ടറിയിൽ നിന്നും വില്പനയ്ക്ക്
 
കാഞ്ഞിരപ്പിള്ളി ശ്രീശക്തി പേപ്പർ മില്ലിലെ നൂറു കണക്കിനു ടൺ മാലിന്യം വളമെന്ന വ്യാജേന മേലൂർ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ വിതരണം ചെയ്യുന്നു

മേലൂർ പഞ്ചായത്തിൽ മാലിന്യം കൊണ്ടു തട്ടുന്നതിനെതിരെ ആരു നടപടി എടുക്കും?

അതു പോലെ തന്നെ ലൈസൻസില്ലാതെ മേലൂർ ഗ്രാമപഞ്ചായത്തിലാകെ അനധികൃത ഇറച്ചി വെട്ടും വില്പനയും നടത്തി വരുന്നതിനെ കുറിച്ചും ഒരു പോസ്റ്റിട്ടിരുന്നു.

മേലൂരിൽ അനധികൃത ഇറച്ചി വില്പന – അധികൃതർ നിശബ്ദത പാലിയ്ക്കുന്നു

അന്നു ഇറച്ചി വെട്ടിക്കഴിഞ്ഞ് അതിന്റെ അവശിഷ്ടങ്ങൽ എങ്ങനെ സംസ്കരിയ്ക്കും എന്ന ചോദ്യം ഉയർന്നു വന്നെങ്കിലും അതിനു ശരിയായ ഉത്തരം കിട്ടിയിരുന്നില്ല. സകല ഇറച്ചി വെട്ടുകാരും വില്പനക്കാരും  സ്വന്തം നിലയിൽ അവശിഷ്ടങ്ങൽ സംസ്കരിയ്ക്കും എന്നാണു കരുതിയിരുന്നത്. എങ്കിലും അരുവികളും പുഴകളും പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപം നടക്കുന്നുണ്ടോ എന്നറിയാൻ കണ്ണു തുറന്നു തന്നെ വച്ചിരുന്നു. അങ്ങനെ പൂത്തുരുത്തി പാലത്തിലൂടെ നടന്നു പോകുമ്പോൾ താഴേയ്ക്കു നോക്കിയപ്പോൾ ഞെട്ടിപ്പോയി. മൂന്നു അമ്പതു കിലോ ചാക്കു നിറയേ കെട്ടിയിട്ട മാലിന്യത്തിനു മുകളിൽ പുഴു നുരയ്ക്കുന്നു. അവശിഷ്ടങ്ങൾ ഒഴുകിയിറങ്ങിയത് നയ്മേലി തോട്ടിലെ വെള്ളത്തിന്റെ നിറം മാറ്റുന്നു.

മാംസ അവശിഷ്ടങ്ങളിൽ പുഴു നുരയ്ക്കുന്നു. വെള്ളത്തിന്റെ നിറം മാറ്റുന്ന മാംസ മാലിന്യം
(വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
പാലത്തിനു മുകളിൽ നിന്നാൽ കാഴ്ച വ്യക്തമാകാത്തതു കൊണ്ട് താഴെ ഇറങ്ങി നോക്കിയപ്പോൽ പല പ്ലാസ്റ്റിക് ചാക്കുകളും കവറുകളും കണ്ടു. അതു കൊണ്ട് ഇതൊരു സ്ഥിരം അവശിഷ്ട നിക്ഷേപ കേന്ദ്രമായി മാറിയെന്നും മനസ്സിലായി. 
പ്ലാസ്റ്റിക് ചാക്കിനു മേൽ പുഴു അരിയ്ക്കുന്നു
(വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
പൂത്തുരുത്തി പാലത്തിനു താഴെ നിന്നും ഒരു ഇരുന്നൂറ് മീറ്റർ താഴെയായി നയ്മേലി ചാലക്കുടി പുഴയോട് ചേരുകയാണ്. കൂടപ്പുഴ ചെക്ക് ഡാം വന്നതോടെ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഇവിടെ കുളിയ്ക്കാനെത്തുന്നവരുടെ എണ്ണം ചില്ലറയല്ല. ചെക്കു ഡാമിനരികെയുള്ള കുളി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേതു പോലെ ആയിക്കഴിഞ്ഞിരിയ്ക്കുന്നു.
കൂടപ്പുഴ ചെക്ക് ഡാമിലെ കുളി
 ചെക്ക് ഡാമിനും മൂഴിക്കക്കടവിനും ഇടയ്ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി പമ്പിങ് സ്റ്റേഷനുകളും ഉണ്ടെന്നു കേൾക്കുക കൂടി ചെയ്യുമ്പോൾ മേലൂർക്കാർക്ക് മഞ്ഞപ്പിത്തവും പകർച്ചവ്യാധികളും എപ്പോൾ പിടിച്ചു എന്നു ചോദിച്ചാൽ മതി. അല്ലെങ്കിൽ തന്നെ ഫാക്റ്ററികളിലേയും  വാട്ടർ തീം പാർകുകളിലേയും മറ്റും മാലിന്യം കൊണ്ട് വലയുകയാണ് ചാലക്കുടി പുഴയ്ക്ക് ഇരു കരയിലുമുള്ളവർ.
 (പാലത്തിന്റെ അടിഭാഗത്തെ വീഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
പഞ്ചായത്ത് പതിവു പോലെ ഇക്കാര്യത്തിലും  നരസിംഹറാവുവിന്റെ ആ പ്രസിദ്ധമായ നിലപാടു സ്വീകരിയ്ക്കുമോ?
നിശബ്ദത തന്നെ ഒരു നിലപാടാണ്. അത് ജനങ്ങൾക്ക് എതിരെയാണെന്നു മാത്രം.
 എഡിറ്റർ

No comments:

Post a Comment

allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette